ഉത്ര കൊലക്കേസ്... ഉത്രയെ കൊല്ലാന്‍ ഭര്‍ത്താവ് പാമ്പിനെ ഉപയോഗിച്ചത് മൂന്നുതവണ

ഉത്രയെ കൊലപ്പെടുത്താന്‍ മൂന്നുതവണയാണ് സൂരജ് പാമ്ബിനെ ഉപയോഗിച്ചത്. ആദ്യ രണ്ടുതവണ ശ്രമം വിജയിച്ചില്ല. മൂന്നാം തവണ പാമ്പിനെ കുപ്പിയിലാക്കി ബാഗില്‍ സൂക്ഷിച്ചാണ് സൂരജ് ഉത്രയുടെ വീട്ടിലെത്തിയത്. രാത്രി ഉത്രക്ക് ജ്യൂസ് നല്‍കിയശേഷം ഉറങ്ങുന്നതുവരെ കാത്തുനിന്നു.
ഉത്ര ഉറങ്ങിയെന്ന് ഉറപ്പാക്കിയശേഷം കുപ്പിയില്‍നിന്ന് പാമ്ബിനെ എടുത്ത് കട്ടിലിലേക്ക് ഇട്ടു. പാമ്ബ് ഉത്രയുടെ ശരീരത്തിലൂടെ ഇഴഞ്ഞുനീങ്ങിയതല്ലാതെ കടിച്ചില്ല. മൂന്നാമതും ശ്രമം വിഫലമാകുകയാണെന്ന് കണ്ട സൂരജ്, പാമ്ബിനെ കൈയിലെടുത്തശേഷം ഉത്രയുടെ കൈയില്‍ കടിപ്പിച്ചു. പാമ്ബിനെ കൈകാര്യം ചെയ്യുന്നതിന് സൂരജ് കൃത്യമായ പരിശീലനം നേടിയിരുന്നു. കൃത്യത്തിനുശേഷം പാമ്ബിനെ അലമാരയ്ക്കുള്ളിലേക്ക് വിട്ടു. പാമ്ബിനെ പിന്നീട് അലമാരയ്ക്കുള്ളില്‍നിന്നുതന്നെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
കൃത്യത്തിനുശേഷം സൂരജ് ഉത്രക്കൊപ്പം കിടന്നുറങ്ങി. രാവിലെ എഴുന്നേറ്റ് സാധാരണപോലെ പുറത്തിരുന്ന് കാപ്പി കുടിക്കുകയും ചെയ്‌തെന്നാണ് ഉത്രയുടെ മാതാപിതാക്കള്‍ അന്വേഷണസംഘത്തിന് നല്‍കിയ മൊഴി. ഏറെ വൈകിയിട്ടും ഉത്ര ഉണരാത്തതിനെതുടര്‍ന്ന് മാതാപിതാക്കള്‍ വിളിച്ചപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പാമ്ബ് കടിയേറ്റാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു.
ആദ്യം ഒരു അണലിയെ വിലയ്ക്കുവാങ്ങി ആരും കാണാതെ അതിനെ പറക്കോട്ടെ വീടിെന്റ കോണിപ്പടിയില്‍ ഉപേക്ഷിച്ചു. പിന്നീട് ഉത്രയോട് മുകളിലെ മുറിയില്‍നിന്ന് ഫോണ്‍ എടുത്തുകൊണ്ടു വരാന്‍ പറഞ്ഞു. ഫോണ്‍ എടുക്കാന്‍ പോയ ഉത്ര പാമ്ബിനെ കണ്ട് നിലവിളിച്ചു.
പദ്ധതി പാളിയപ്പോള്‍ പാമ്ബിനെ പിടിച്ച് ചാക്കിലാക്കി പുറത്തേക്ക് കൊണ്ടുപോയി. ഉപേക്ഷിക്കാനെന്ന് പറഞ്ഞ് കൊണ്ടുപോയ ഇതേ പാമ്ബിനെ ഉപയോഗിച്ചാണ് 2020 മാര്‍ച്ച് രണ്ടിന് ഉത്രയെ കടിപ്പിച്ചതെന്ന് അന്വേഷണസംഘം പറയുന്നു. അന്ന് വീട്ടുകാര്‍ ഓടിച്ചെന്നതിനാല്‍ പെട്ടെന്നുതന്നെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടിവന്നു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 55 ദിവസത്തോളം ചികിത്സയില്‍ കഴിഞ്ഞു. ആ സമയത്താണ് മൂര്‍ഖനെ ആയുധമാക്കാന്‍ തീരുമാനിക്കുന്നത്.
https://www.facebook.com/Malayalivartha























