സാങ്കല്‍പിക കാമുകനെ അന്വേഷിച്ചുള്ള പീഡനം സഹിക്കാനാകാതെ സ്വന്തം വീട്ടിലേക്ക് പോയി; അവിടെ നിന്നും വീണ്ടും വീട്ടിലേക്ക് കൂട്ടികൊണ്ടു വന്നത് ഭർത്താവ്, വായില്‍ രാസലായനി ഒഴിച്ചു, ശരീരത്തിൽ പൊള്ളലേറ്റതോടെ മരണവും: ഉമ്മുകുല്‍സുവിനു നേരെ നടന്നത് ഭര്‍ത്താവിന്റെ ക്രൂര പീഡനം, മരണത്തോടെ ഒളിവിൽ പോയ ഭർത്താവിന് വേണ്ടി തെരച്ചിൽ ഊർജ്ജിതം

കോട്ടയ്ക്കലിൽ യുവതി കൊല്ലപ്പെട്ടത് ഭർത്താവിന്റെ ക്രൂര പീഡനത്തെ തുടർന്ന്. എടരിക്കോട് അമ്പലവട്ടം കൊയപ്പ കോവിലകത്ത് താജുദ്ദീന്റെ ഭാര്യ ഉമ്മുകുല്‍സു ആണ് മരിച്ചത്. മുപ്പതുകാരിയായ ഉമ്മുകുല്‍സുവിനെ ഭര്‍ത്താവ് ഇല്ലാത്ത കാമുകന്റെ വിവരങ്ങള്‍ക്കു വേണ്ടിയാണെന്നു കൂരമായി പീഡിപ്പിച്ചതെന്നാണ് പറയുന്നത്.
ഉമ്മുകുല്‍സുവിന്റെ മരണത്തോടെ ഒളിവില്‍ പോയ ഭര്‍ത്താവിനെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് സുഹൃത്തിനെ വിളിച്ചു വരുത്തിയ ശേഷം താജുദ്ദീന്‍ തന്ത്രപരമായി മുങ്ങുകയായിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ ഇപ്പോഴും സ്വിച്ച് ഓഫ് ആകിയിരിക്കുകയാണ്.
ഉമ്മുകുല്‍സുവും താജുദ്ദീനും പ്രണയിച്ചു വിവാഹിതരായവരാണ്. എന്നാല്‍ സംശയരോഗമുള്ള താജുദ്ദീന്‍ ഇവരെ ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നു. ഒട്ടേറെ കേസുകളില്‍ പ്രതിയാണ് താജുദ്ദീന്‍. സാങ്കല്‍പിക കാമുകനെ അന്വേഷിച്ചുള്ള പീഡനം സഹിക്കാനാകാതെ യുവതി സ്വന്തം വീട്ടിലേക്ക് പോയിരുന്നു.
അടുത്തിടെയാണ് താജുദ്ദീന്‍ വീണ്ടും ഉമ്മുകുല്‍സുവിനെ കൂട്ടിക്കൊണ്ടു വന്നത്. ഉമ്മുകുല്‍സുവിന്റെ വായില്‍ ഇയാള്‍ രാസലായനി ഒഴിച്ചതായും വ്യക്തമായിട്ടുണ്ട്. ഇതു വീണ് യുവതിയുടെ ശരീരത്തില്‍ പൊള്ളലേറ്റിരുന്നു.
മരിച്ചനിലയിലാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. ഈ വിവരം അറിഞ്ഞതു മുതല്‍ താജുദ്ദീനെ പിടികൂടുന്നതിനായുള്ള ശ്രമത്തിലാണ് പോലീസ്.
https://www.facebook.com/Malayalivartha























