കൊല്ലത്ത് ചപ്പാത്തിലൂടെ കുത്തിയൊലിച്ച വെള്ളത്തില്‍ കാർ ഒഴുക്കില്‍പ്പെട്ടു: യാത്രക്കാരന്‍ രക്ഷപെട്ടത് അത്ഭുതകരമായി, സഹായകമായത് സ്ഥലത്ത് വെള്ളം കാണാനെത്തിയ നാട്ടുകാർ

റോഡിലെ ചപ്പാത്തിലൂടെയുള്ള ശക്തമായ വെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുകിപ്പോയി. വയയ്ക്കല്‍ വഞ്ചിപ്പെട്ടി ജംഗ്ഷനിലുള്ള ഒഴുകുപാറയ്ക്കല്‍ റോഡിന് കുറുകെയുള്ള വെള്ളത്തില്‍ പെട്ടാണ് കാര്‍ ഒഴുകിപ്പോയത്.
തിങ്കളാഴ്ച വൈകീട്ട് നടന്ന സംഭവത്തില്‍ കൊട്ടാരക്കര ഭാഗത്തുനിന്നും എംസി റോഡ് വഴി തിരുവനന്തപുരത്തേക്ക് പോയ ആള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. എംസി റോഡില്‍ പലയിടത്തും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടതിനാല്‍ ഇടറോഡുകള്‍ വഴി എത്തിയതാണ് ഇയാള്‍.
വാഹനം ഒഴുക്കില്‍പെട്ടതോടെ പെട്ടെന്ന് ഡോര്‍ തുറന്ന് ഉടമ പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. സ്ഥലത്ത് വെള്ളം കാണാനെത്തിയ നാട്ടുകാരില്‍ ചിലര്‍ വെള്ളത്തില്‍ ചാടി കാര്‍ പിടിച്ചുനിര്‍ത്തിയ ശേഷം വടംകെട്ടിവലിച്ച് കരക്കെത്തിച്ചു.
https://www.facebook.com/Malayalivartha























