Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ഇനിയൊരാളും മിണ്ടരുത്... എംജി ശ്രീകുമാര്‍ മതം മാറിയോ എന്ന തരത്തില്‍ പ്രചരണം നടത്തിയവര്‍ക്ക് കണക്കിന് കിട്ടി; നവരാത്രി ദേവി ഗീതങ്ങള്‍ റിലീസ് ചെയ്ത എം.ജി. ശ്രീകുമാറിനു നേരേ അനാവശ്യ വിമര്‍ശനം; 'പാസ്റ്റര്‍' എന്നു വിളിച്ചു പരിഹാസം; ശക്തമായ ഭാഷയില്‍ പ്രതികരിച്ച് എം.ജി.ശ്രീകുമാര്‍

12 OCTOBER 2021 08:53 AM IST
മലയാളി വാര്‍ത്ത

മലയാളത്തിന്റെ പ്രിയ ഗായകന്‍ എംജി ശ്രീകുമാറിനെ ചുറ്റിപ്പറ്റി ഒരു അനാവശ്യ വിവാദം കഴിഞ്ഞ ദിവസമുണ്ടായി. എംജി ശ്രീകുമാര്‍ മതം മാറിയോ എന്ന തരത്തിലുള്ള വിമര്‍ശനമാണുയര്‍ന്നത്. ഈ ചോദ്യങ്ങളോടു ശക്തമായ ഭാഷയിലാണ് എംജി ശ്രീകുമാര്‍ പ്രതികരിച്ചത്.

ഏതാനും വര്‍ഷം മുന്‍പ് ചാനല്‍ പരിപാടിയായ 'ഒന്നും ഒന്നും മൂന്നി'ന്റെ വേദിയില്‍ ഗായകന്‍ പറഞ്ഞ ചില കാര്യങ്ങള്‍ അടുത്തിടെ ചര്‍ച്ചയായിരുന്നു. താന്‍ യേശു ക്രിസ്തുവില്‍ വിശ്വസിക്കുന്നുണ്ടെന്നും ക്രിസ്തീയ ഭക്തിഗാനങ്ങള്‍ പാടുമ്പോള്‍ പ്രത്യേക അനുഭവം തോന്നാറുണ്ടെന്നും പറഞ്ഞ എം.ജി.ശ്രീകുമാറിന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടാണ് ഇപ്പോള്‍ മതപരിവര്‍ത്തനം വരെയുള്ള ചര്‍ച്ചകളിലേയ്ക്ക് എത്തിയത്.

 



ഇതാരോ പൊക്കിയെടുത്ത് കഴിഞ്ഞ ദിവസം നവരാത്രി ദേവി ഗീതങ്ങള്‍ റിലീസ് ചെയ്ത എം.ജി.ശ്രീകുമാറിനു നേരേ മതത്തിന്റെ പേരില്‍ അനാവശ്യ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഗായകന്‍ മതം മാറുകയാണോ എന്നു ചോദിച്ചാണ് പലരും രംഗത്തെത്തിയത്. ചിലര്‍ പരിഹാസരൂപേണ അദ്ദേഹത്തെ 'പാസ്റ്റര്‍' എന്ന് അഭിസംബോധന ചെയ്യുകയുമുണ്ടായി. 'പാസ്റ്റര്‍, നവരാത്രി ആശംസകള്‍ ഒക്കെ ഉണ്ടോ?' എന്നായിരുന്നു എംജിയുടെ പോസ്റ്റിനു താഴെ ചിലരുടെ കമന്റ്. തൊട്ടുപിന്നാലെ എം.ജി.ശ്രീകുമാറിന്റെ പ്രതികരണവുമെത്തി.

'ഒരു ഗായകന്‍ എന്ന നിലയില്‍ ഞാന്‍ എല്ലാ മതത്തിലുള്ള പാട്ടുകളും പാടിയിട്ടുണ്ട്. ചില കുബുദ്ധികള്‍ ചുമ്മാ പടച്ചുവിടുന്ന കാര്യമാണ് ഞാന്‍ മതം മാറിയെന്നത്. ഞാന്‍ ഒരു ഹിന്ദു ആണ്. പക്ഷേ ഒരു ശക്തിയില്‍ വിശ്വസിക്കുന്നു. ഏതു ശക്തിയില്‍ വിശ്വസിക്കാനും ഒരു മനുഷ്യന്റെ അവകാശമാണ്. എന്റെ ഗുരുക്കന്മാര്‍ ശബരിമലയില്‍ പോകുന്നു, കൂട്ടുകാര്‍ ക്രിസ്തുമതത്തില്‍ വിശ്വസിക്കുന്നു. അതിനൊന്നും കുഴപ്പമില്ല. എന്നെയാണ് ലക്ഷ്യം. ദയവായി ഒന്ന് വിട്ടു പിടി. ഒരു ഹിന്ദുവായി ജനിച്ചു. ഒരു ഹിന്ദുവായിത്തന്നെ ഈ ജന്മം ജീവിക്കും. ലവ് യൂ ഓള്‍', എന്നാണ് കമന്റുകള്‍ക്കു മറുപടിയായി എം.ജി.ശ്രീകുമാര്‍ കുറിച്ചത്.

 



തുടര്‍ന്ന് ഗായകനെ പിന്തുണച്ച് ആരാധകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തി. ഓരോരുത്തരുടെയും കമന്റുകള്‍ക്ക് എം.ജി.ശ്രീകുമാര്‍ മറുപടി നല്‍കുന്നുമുണ്ട്. ഒപ്പം പുതിയ പാട്ടിനെക്കുറിച്ചുള്ള പ്രശംസയ്ക്ക് ആരാധകരോട് അദ്ദേഹം നന്ദിയും സ്‌നേഹവും അറിയിക്കുകയും ചെയ്തു.

അതേസമയം നടന്‍ നെടുമുടി വേണുവിന്റെ അപ്രതീക്ഷിത വേര്‍പാട് ഉണ്ടായതോടെ വിവാദമെല്ലാം പോയി. നെടുമുടി വേണുവിന്റെ വേര്‍പാടിന്റെ വേദനയിലാണ് എം.ജി.ശ്രീകുമാര്‍. കഴിഞ്ഞയാഴ്ചയും അദ്ദേഹത്തെ നേരിട്ടു കണ്ട് ഒരുപാടു നേരം ഒരുമിച്ചു ചിലവഴിച്ചു എന്നും ഈ വേര്‍പാട് വിശ്വസിക്കാനാകുന്നില്ലെന്നും ശ്രീകുമാര്‍ പറയുന്നു. നെടുമുടി വേണുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

 



55 വര്‍ഷത്തെ അടുത്ത ആത്മബന്ധം. തുടക്കം മുതല്‍ ഒടുക്കം വരെ ഒരുപാട് സ്‌നേഹം നല്‍കിയ ഒരു അദ്ഭുത പ്രതിഭാശാലി. അദ്ദേഹത്തിന്റെ ആദ്യ സിനിമ 'പൂരം' (സംവിധാനം) എന്ന ചിത്രം മുതല്‍ കഴിഞ്ഞ ആഴ്ചയിലെ ചാനല്‍ പരിപാടിയില്‍ വരെ ഞങ്ങള്‍ ഒരുമിച്ചു പങ്കെടുത്തു.

ഒരുപാട് ഓര്‍മകള്‍ പങ്കുവച്ചു. ഇറങ്ങാന്‍ നേരത്ത് വേണുച്ചേട്ടന്‍ പറഞ്ഞു, 'ശ്രീക്കുട്ടാ, അടുത്ത നിന്റെ കച്ചേരിക്ക് ഞാന്‍ മൃദംഗം വായിക്കും കേട്ടോ. മഹാപ്രതിഭയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു... ശ്രീക്കുട്ടന്‍',

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (9 minutes ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (1 hour ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (2 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (3 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (3 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (3 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (3 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (3 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (3 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (3 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (3 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (4 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (4 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (4 hours ago)

Malayali Vartha Recommends