Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

അന്വേഷണം തട്ടിപ്പിന് കൂട്ടുനിന്നവരിലേക്ക്.... മോന്‍സണെ ഏതെങ്കിലും നിലയില്‍ സഹായിച്ചവര്‍ക്കെതിരെയും ഇടനിലക്കാര്‍ക്കെതിരെയും അന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

12 OCTOBER 2021 06:58 AM IST
മലയാളി വാര്‍ത്ത

അന്വേഷണം തട്ടിപ്പിന് കൂട്ടുനിന്നവരിലേക്ക്.... മോന്‍സണെ ഏതെങ്കിലും നിലയില്‍ സഹായിച്ചവര്‍ക്കെതിരെയും ഇടനിലക്കാര്‍ക്കെതിരെയും അന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി .

10 കോടി തട്ടിയെടുത്തെന്ന പ്രാഥമികകേസും തുടര്‍ന്നുവന്ന ആറ് കേസിലും മോന്‍സണ്‍ മാത്രമാണ് പ്രതി. പണം തട്ടിയെടുത്തെന്ന് മുഖ്യമന്ത്രിക്ക് പരാതി സമര്‍പ്പിച്ചവര്‍ മോന്‍സണെ സഹായിച്ചവരുടെയും മാധ്യസ്ഥ്യം നിന്നവരുടെയും പേരുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. പരാതിക്കാര്‍ കൈമാറിയ വിഡിയോ, ഓഡിയോ ക്ലിപ്പുകളിലും പുറത്തുവന്ന ചിത്രങ്ങളുമേ അന്വേഷണ സംഘത്തിന്റെ പക്കലുള്ളൂ.

 



എന്നാല്‍, മോന്‍സണിന് സംരക്ഷണവും പണം കൈമാറുന്നതിന് ഇടനില നില്‍ക്കുകയും കേസുകള്‍ ഒത്തുതീര്‍ക്കാന്‍ ഇടപെടുകയും ചെയ്ത പൊലീസുകാരുടെ പേരുകള്‍ നേരത്തേ വെളിപ്പെട്ടിരുന്നു.മോന്‍സണിന്റെ സാമ്പത്തിക ഇടപാടുകളില്‍ തെളിവുകളുണ്ടാക്കുന്നതില്‍ ഊന്നിയുള്ള ഊര്‍ജിത അന്വേഷണമാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് പല ടീമായി തിരിഞ്ഞ് നടത്തുന്നത്.

ഇത് കണ്ടെത്തുന്നതോടെ ഇയാളുടെ ബിനാമികളെയും പണം വാങ്ങിയവരെയും വെളിച്ചത്തുകൊണ്ടുവരാന്‍ കഴിയുമെന്നാണ് കരുതുന്നത്. മോന്‍സണ്‍ ഒറ്റക്ക് ഇത്രയും തുക തട്ടിയെടുത്തുവെന്നത് അന്വേഷണസംഘത്തിനും വിശ്വാസമായിട്ടില്ല. മോന്‍സണെ സഹായിച്ചവരുണ്ടാകാം എന്നാണ് ഇവര്‍ കരുതുന്നത്.

 


അതേസമയം മോന്‍സണ്‍ മാവുങ്കലിന്റെ ശബ്ദ സാമ്പിളുകളില്‍ ശാസ്ത്രീയ പരിശോധന നടത്തുന്നു. പരാതിക്കാര്‍ സമര്‍പ്പിച്ച െതളിവുകളും ഇയാളുടെ പക്കല്‍നിന്ന് കണ്ടെടുത്ത ഡിജിറ്റല്‍ രേഖകളും ഒന്നാണെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതിന്റെ ഭാഗമാണ് പരിശോധന.

മോന്‍സണ്‍ അറസ്റ്റിലായ ഉടന്‍ സ്റ്റുഡിയോയില്‍ എത്തിച്ച് ഇയാളുടെ ശബ്ദസാമ്പിളുകള്‍ ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചിരുന്നു. ഇയാളുമായി പരാതിക്കാര്‍ സംസാരിച്ച ഫോണ്‍റെക്കോഡുകളില്‍ പണം വാങ്ങിയതിന് തെളിവുകളുണ്ടെന്നാണ് കരുതുന്നത്. ഇത് കോടതിയില്‍ തെളിയിക്കാനാണ് പരിശോധന നടത്തുന്നത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (10 minutes ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (1 hour ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (2 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (3 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (3 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (3 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (3 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (3 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (3 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (3 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (3 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (4 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (4 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (4 hours ago)

Malayali Vartha Recommends