Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

പാമ്പുകള്‍ സത്യമുള്ളവരാ... അഞ്ചല്‍ ഉത്ര വധക്കേസില്‍ സൂരജ് കുറ്റക്കാരനെന്ന് വിധിക്കുമ്പോള്‍ കേസില്‍ വഴിത്തിരിവായ തെളിവുകള്‍ നല്‍കിയ വാവ സുരേഷിന് കയ്യടി; രണ്ടാമത്തെ നിലയില്‍ കയറി പാമ്പ് കടിച്ചുവെന്ന് കേട്ടപ്പോഴെ കൊലപാതകമെന്ന് ഉറപ്പിച്ചിരുന്നു

12 OCTOBER 2021 09:33 AM IST
മലയാളി വാര്‍ത്ത

അപൂര്‍വങ്ങളില്‍ അപൂര്‍വമായ അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയപ്പോള്‍ അതിലേക്ക് സഹായിച്ചത് വാവ സുരേഷിന്റെ നിര്‍ണായകമായ തെളിവുകള്‍. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവ് സൂരജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും.

കേസിന്റെ വിധി വരുമ്പോള്‍ വാവ സുരേഷിനും അഭിമാനിക്കാം. ഉത്രയ്ക്ക് ആദ്യമായി പാമ്പ്കടിയേറ്റ വിവരം അറിഞ്ഞപ്പോള്‍ തന്നെ സംഭവം കൊലപാതകമാണെന്ന് ഉറപ്പിച്ചിരുന്നുവെന്ന് വാവ സുരേഷ് പറഞ്ഞു. രണ്ടാം നിലയിലെ മുറിയില്‍ വെച്ച് യുവതിക്ക് പാമ്പ്കടിയേറ്റുവെന്ന് അറിഞ്ഞപ്പോള്‍ സംശയം തോന്നി. ഇത്രയും കാലമായി ഒരിക്കല്‍ പോലും അങ്ങനെ ഒരു പാമ്പിനെ രണ്ടാം നിലയില്‍ നിന്ന് പിടിക്കാന്‍ തനിക്കോ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കോ കഴിഞ്ഞിട്ടില്ലെന്നതിനാലാണ് സംശയം തോന്നിയതെന്ന് വാവ സുരേഷ് പറയുന്നു.

 



പറക്കോട് തന്നെയുള്ള സൂരജിന്റെ ബന്ധുവിന്റെ വീട്ടിലെ കിണറ്റില്‍ നിന്ന് ഒരു പാമ്പിനെ പിടിക്കാന്‍ പോയപ്പോഴാണ് ഉത്ര കേസിനെക്കുറിച്ച് ആദ്യമായി അറിഞ്ഞതെന്നും അപ്പോള്‍ അവിടെ വെച്ച് തന്നെ ഇത് യുവതിയുടെ ഭര്‍ത്താവ് അല്ലെങ്കില്‍ വീട്ടിലുള്ള മറ്റാരോ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ചെയ്തതാണെന്ന് പറഞ്ഞിരുന്നു. അണലി ഒരിക്കലും രണ്ടാം നിയില്‍ തനിയെ എത്തില്ലെന്ന് ഉറപ്പായിരുന്നു. പിന്നീട് താന്‍ ചെയ്തത് പ്രദേശത്ത് മുന്‍പ് ആര്‍ക്കെങ്കിലും അണലിയുടെ കടിയേറ്റിയിട്ടുണ്ടോ,സാന്നിധ്യമുണ്ടോ എന്നീ കാര്യങ്ങളാണ്.

അണലിയുടെ സാന്നിധ്യം മുന്‍പ് പ്രദേശത്ത് ഉണ്ടായിട്ടില്ലെന്ന് പ്രായമായവര്‍ പറഞ്ഞപ്പോള്‍ തന്നെ ഒരു പാമ്പുപിടുത്തക്കാരന്റെ സഹായത്തോടെയാണ് കൊലപാതകമെന്ന് തോന്നിയിരുന്നു. ഉറക്കത്തിലാണ് പാമ്പുകടിയേറ്റതെന്നും പെണ്‍കുട്ടി അറിഞ്ഞില്ലെന്നും പറഞ്ഞപ്പോള്‍ സംശയം ബലപ്പെട്ടു. ഉറക്കത്തില്‍ ഒരു കൊതുക് കടിച്ചാല്‍ പോലും ഞെട്ടി ഉണരാറുള്ള മനുഷ്യര്‍ മൂര്‍ഖനോ അണലിയോ കടിച്ചാല്‍ തീര്‍ച്ചയായും ഉണരേണ്ടതാണ്. ബോധക്ഷയത്തിലായിരുന്നിരിക്കാമെന്നും തോന്നിയിരുന്നു.

ഉത്രയുടെ മരണത്തിന് പിന്നാലെ കുറച്ച് ദിവസം കഴിഞ്ഞ് വീട് സന്ദര്‍ശിച്ചിരുന്നു. പാമ്പ് ജനലിലൂടെ ഇഴഞ്ഞ് പോയതിന്റെ അടയാളം ഇല്ലായിരുന്നു. പാമ്പിന് എത്താന്‍ കഴിയുന്നതിലും കൂടുതലായിരുന്നു ഉയരം. ശുചിമുറിയുടെ വെന്റിലേഷന്‍ വഴി പാമ്പ് അകത്തേക്ക് കയറിയോ എന്നുള്‍പ്പെടെ പരിശോധിച്ചിരുന്നു. സാധാരണഗതിയില്‍ ഒരു പാമ്പ് എത്താനുള്ള ഒരു സാധ്യതയുമില്ലെന്നും അവിടെ നിന്ന് മനസ്സിലാക്കുകയും ഇത് പിന്നീട് അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുകയും ചെയ്തുവെന്നും വാവ സുരേഷ് പറയുന്നു.

 



കോടതിയില്‍ ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് തവണ പോയിരുന്നുവെന്നും താന്‍ അവതരിപ്പിച്ച സ്‌നേക്ക് മാസ്റ്റര്‍ എന്ന ടി.വി ഷോയുടെ ഏഴ് എപ്പിസോഡുകള്‍ കോടതി ആവശ്യപ്പെട്ടതനുസരിച്ച് സമര്‍പ്പിച്ചുവെന്നും വാവ സുരേഷ് പറഞ്ഞു. നിരവധിതവണ പാമ്പ്കടിയേറ്റ ഒരാള്‍ എന്ന നിലയിലാണ് കാര്യങ്ങള്‍ തന്നോട് ചോദിച്ച് മനസ്സിലാക്കിയതെന്നും മൊഴി രേഖപ്പെടുത്തുമെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചിരുന്നുവെന്നും വാവ സുരേഷ് പറഞ്ഞു.

അതേസമയം എന്തെങ്കിലും പറയാനുണ്ടോയെന്നും കോടതി പ്രതി സൂരജിനോട് ചോദിച്ചു. ഒന്നും പറയാനില്ലെന്നായിരുന്നു നിര്‍വികാരനായിനിന്ന സൂരജിന്റെ മറുപടി. തുടര്‍ന്ന് പ്രോസിക്യൂഷനും വാദം നടത്തി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ് കോടതിയില്‍ ആവശ്യപ്പെട്ടു. വിചിത്രവും പൈശാചികവും ദാരുണവുമായ കൊലപാതകമാണിതെന്നും പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ഉത്രയുടേത് കൊലപാതകമല്ലെന്ന് പ്രതിഭാഗവും കോടതിയില്‍ വാദിച്ചു. ഉത്രയുടെ ബന്ധുക്കളും വിധി കേള്‍ക്കാനായി കോടതിയിലെത്തിയിരുന്നു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (10 minutes ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (1 hour ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (2 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (3 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (3 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (3 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (3 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (3 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (3 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (3 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (3 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (4 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (4 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (4 hours ago)

Malayali Vartha Recommends