Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

കഞ്ചാവ് കടത്ത് പോലീസിന് ഒറ്റിയതിന്റെ പ്രതികാരം... തലസ്ഥാനത്തെ യൂബര്‍ ടാക്‌സി ഡ്രൈവറെ മൃഗീയമായി കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം , വിചാരണ തിരും വരെ പ്രതികള്‍ പുറം ലോകം കാണില്ല, കസ്റ്റോഡിയല്‍ ട്രയല്‍ നടത്താന്‍ ജില്ലാ കോടതി ഉത്തരവ്, വിചാരണ തടവുകാരായ പ്രതികള്‍ക്ക് ജാമ്യവും നിഷേധിച്ച് കോടതി

12 OCTOBER 2021 07:51 AM IST
മലയാളി വാര്‍ത്ത

കഞ്ചാവ് കടത്ത് പോലീസിന് ഒറ്റിക്കൊടുത്ത പകയില്‍ തലസ്ഥാനത്തെ ചാക്ക യൂബര്‍ ടാക്‌സി ഡ്രൈവര്‍ സമ്പത്തിനെ മുഖവും ശരീരവും കുത്തിക്കീറി മൃഗീയമായി കൊലപ്പെടുത്തിയ കേസില്‍ വിചാരണ തീരും വരെ പ്രതികള്‍ പുറം ലോകം കാണില്ല.

പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഇരുമ്പഴിക്കുള്ളിലിട്ട് കസ്റ്റോഡിയല്‍ ട്രയല്‍ നടത്താന്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു. വിചാരണ തടവുകാരായ പ്രതികള്‍ക്ക് ജാമ്യവും കോടതി നിഷേധിച്ചു.



പ്രതികളുടെ അറസ്റ്റ് തീയതി മുതല്‍ 85 ദിവസം തികയുന്ന സെപ്റ്റംബര്‍ 24 ന് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രം ഫയലില്‍ സ്വീകരിച്ചാണ് പ്രതികളോട് കസ്റ്റോഡിയല്‍ വിചാരണക്ക് തയ്യാറെടുക്കാന്‍ ജഡ്ജി പി. കൃഷ്ണകുമാര്‍ നിര്‍ദേശിച്ചത്.

യു റ്റി (അണ്ടര്‍ ട്രയല്‍) പ്രിസണേഴ്‌സ് ആയ മുഹമ്മദ് ഖനി, സജാദ് എന്നീ പ്രതികളെ നവംബര്‍ 5 ന് ഹാജരാക്കാന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു.




പ്രതികള്‍ക്കെതിരെ കോടതി 1860 ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 449 (മരണശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്യുന്നതിനായുള്ള ഭവന കൈയ്യേറ്റം) , 302 (കൊലപാതകം) , 34 (പൊതു ലക്ഷ്യത്തെ പുരോഗമിപ്പിക്കുന്നതില്‍ പരസ്പരം ഉല്‍സാഹികളും സഹായികളുമായി നിന്ന് പ്രവര്‍ത്തിക്കല്‍) , 1989 ല്‍ നിലവില്‍ വന്ന പട്ടികജാതി പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ നിയമത്തിലെ 3 (2) (5) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ നില നില്‍ക്കുന്നുണ്ടെന്ന് കണ്ടെത്തിയാണ് കോടതി സെഷന്‍സ് കേസെടുത്തത്.


സി. ഡി. ഫയലും പോലീസ് റിപ്പോര്‍ട്ടും പരിശോധിച്ചതില്‍ ഗൗരവമേറിയ കൃത്യത്തില്‍ പ്രതികളുടെ പങ്കും പങ്കാളിത്തവും പ്രഥമദൃഷ്ട്യാ വ്യക്തമാകുന്ന തെളിവുകള്‍ ഉണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി പ്രതികള്‍ക്ക് ജാമ്യം നിരസിച്ചത്. ക്രൂരവും മൃഗീയവുമായ രീതിയിലാണ് കൃത്യം ചെയ്തതായി കാണുന്നത്. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ പ്രതികളെ ജാമ്യം നല്‍കി സ്വതന്ത്രരാക്കിയാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെയും കേസിന്റെ വസ്തുത അറിയാവുന്നവരേയും സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും മൊഴി തിരുത്തിക്കാന്‍ സാധ്യതയുണ്ട്. ശിക്ഷ ഭയന്ന് ഒളിവില്‍ പോകാനും സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി. കൃഷ്ണകുമാര്‍ പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചത്.





കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജൂണ്‍ 29 മുതല്‍ റിമാന്റില്‍ കഴിയുന്ന കഞ്ചാവ് കടത്തു കേസ് പ്രതികളായ കഠിനംകുളം പുതുക്കുറിച്ചി സ്വദേശികളായ സനല്‍ മുഹമ്മദ് ഖനി (29) , സജാദ് (26) എന്നിവര്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജികളാണ് കോടതി തള്ളിയത്.

2021 ജൂണ്‍ 28 നാണ് തലസ്ഥാനം നടുങ്ങിയ അരും കൊലപാതകം നടന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ യൂബര്‍ ടാക്‌സി ഡ്രൈവര്‍ പേട്ട സ്വദേശി സമ്പത്തിനെ ചാക്കയിലെ വാടക വീട്ടിനുള്ളില്‍ മുഖം തിരിച്ചറിയാനാവാത്ത വിധം ശരീരത്തില്‍ 60 ഓളം മുറിവുകളോടെ രക്തം വാര്‍ന്ന് മൃഗീയമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ക്രൂര കൊലപാതകത്തിനിടെ ഒന്നാം പ്രതിയായ സനല്‍ മുഹമ്മദിന് കൈക്ക് പരിക്കേറ്റിരുന്നു. സനല്‍ ചികിത്സ തേടി സ്വകാര്യ ആശുപത്രിയിലെത്തി. ബൈക്കില്‍നിന്ന് വീണെന്നായിരുന്നു ആശുപത്രിയില്‍ പറഞ്ഞത്. സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പോലീസില്‍ വിവരം അറിയിച്ചത്. സനലിനെ അന്വേഷിച്ച് ആശുപത്രിയിലെത്തിയപ്പോഴാണ് സജാദ് പിടിയിലായത്.




സമ്പത്ത് ഒറ്റിക്കൊടുത്തതിനാലാണ് ആറ്റിങ്ങല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കടത്ത് കേസില്‍ സജാദും സനല്‍ മുഹമ്മദും പിടിയിലായതെന്ന വിരോധത്താലാണ് കൊലപാതകമെന്നാണ് പ്രോസിക്യൂഷന്‍ കേസ്. സനല്‍ മുഹമ്മദ് നേരത്തെയും കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ടെക്‌നോ സിറ്റി കേന്ദ്രീകരിച്ചുള്ള കഴക്കൂട്ടം - ആറ്റിങ്ങല്‍ ലഹരി മാഫിയ സംഘത്തിലെ കണ്ണികളാണ് പ്രതികള്‍.


സമ്പത്തിനെ ആക്രമിക്കാനുപയോഗിച്ച കത്തികളിലൊന്ന് ചാക്ക മേല്‍ പാലത്തിന് സമീപമുള്ള പുരയിടത്തിലെ കുറ്റിക്കാട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു. സനല്‍ മുഹമ്മദ് ഉപയോഗിച്ച കത്തിയാണെന്ന കുറ്റസമ്മത മൊഴി പ്രകാരമാണ് കത്തി കണ്ടെടുത്തത്. കൊല നടന്ന ചാക്ക വാടക വീട്ടില്‍ നിന്ന് മറ്റൊരു കത്തിയും കണ്ടെടുത്തു.

സജാദാണ് കഞ്ചാവു കടത്തു വിവരം പോലീസിന് കൈമാറിയതെന്നാണ് സനല്‍ മുഹമ്മദ് ആദ്യം ധരിച്ചിരുന്നത്. എന്നാല്‍ തങ്ങളുടെ കൈവശം കഞ്ചാവുള്ളത് അറിയാമായിരുന്ന ഏക വ്യക്തിയായ സമ്പത്താണ് പോലീസിന് വിവരം നല്‍കിയതെന്നാണ് സജാദ് സംശയിച്ചിരുന്നത്.




ഇതേക്കുറിച്ച് ചോദിക്കാനാണ് രണ്ടു പേരും സമ്പത്തിന്റെ വീട്ടിലെത്തിയത്. തുടര്‍ന്നുള്ള ചര്‍ച്ചയില്‍ താനാണ് പോലീസിന് വിവരം നല്‍കിയതെന്ന് സമ്പത്ത് സമ്മതിക്കുകയായിരുന്നെന്നാണ് ഇവര്‍ പോലീസിന് നല്‍കിയതായി പറയുന്ന കുറ്റസമ്മത മൊഴിയില്‍ പറയുന്നത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് സമ്പത്തിനെ കത്തികൊണ്ട് കുത്തുകയായിരുന്നു.

പിന്‍വശം അടുക്കള വാതിലിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് കുത്തി വീഴ്ത്തുകയായിരുന്നു. മുഖം തിരിച്ചറിയാനാവാത്ത വിധം കുത്തിക്കീറി വികൃതമാക്കി. തുടര്‍ച്ചയായ ആക്രമത്തത്തിനിടെയാണ് സനല്‍ മുഹമ്മദിന്റെ കൈക്ക് പരിക്കേറ്റത്. തുടര്‍ന്ന് രണ്ടു പേരും ഓടി രക്ഷപ്പെടുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (10 minutes ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (1 hour ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (2 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (3 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (3 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (3 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (3 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (3 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (3 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (3 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (3 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (4 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (4 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (4 hours ago)

Malayali Vartha Recommends