Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

കോടികള്‍ വിലയുള്ള കാലാവസ്ഥാ നിരീക്ഷണ യന്ത്രത്തിനായി നെട്ടോട്ടമോടി ഭൗമശാസ്ത്ര അധികൃതർ; താനൂർ സ്വദേശിയുടെ ഫേസ്ബുക്കിലെ ചിത്രങ്ങൾ കണ്ട് എത്തിയപ്പോൾ ഡേറ്റാ ബൂയ് അപ്രത്യക്ഷമായി! ലക്ഷദ്വീപ് തീരത്ത് സ്ഥാപിച്ചിരുന്ന ബൂയ് വടക്കൻ കേരളത്തിന്റെ തീരക്കടലിൽ ചുറ്റിക്കറങ്ങുന്നതായി വിവരം: തെരച്ചിൽ ഊർജ്ജിതം

12 OCTOBER 2021 09:26 AM IST
മലയാളി വാര്‍ത്ത

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി (എന്‍.ഐ.ഒ.ടി.) കാലാവസ്ഥ നിരീക്ഷണത്തിനായി ലക്ഷദ്വീപിന് സമീപം സ്ഥാപിച്ച വേവ്റൈഡര്‍ ബൂയ് കേരളത്തിന്റെ തീരക്കടലില്‍ ചുറ്റിക്കറങ്ങുന്നതായി വിവരം. കടലിന്റെ സ്വഭാവം കരയിലേക്കറിയിക്കുന്ന കോടികൾ വിലയുള്ള ഡേറ്റാ ബൂയാണ് കാണാതായത്.

കഴിഞ്ഞ ദിവസം മലപ്പുറം താനൂരില്‍നിന്നുള്ള യുവാവിന്റെ ഫെയ്‌സ്ബുക്കില്‍ യന്ത്രത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കടലില്‍ വച്ച് ലഭിച്ച വസ്തുവാണിതെന്ന് യുവാക്കള്‍ പറയുന്നതും യന്ത്രത്തിന് പുറത്ത് തൊഴിലാളികള്‍ കയറിയിരിക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു.

എന്നാല്‍, അധികൃതര്‍ തിരഞ്ഞ് ചെന്നപ്പോഴേക്കും ബൂയ് ഇവിടെ നിന്നും കാണാതായി. മാസങ്ങൾക്ക് മുമ്പ് തന്നെ യന്ത്രത്തിന് കേന്ദ്രവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. അന്നേ തുടങ്ങിയതാണ് തിരച്ചില്‍. യന്ത്രത്തിലുണ്ടായിരുന്ന സെന്‍സറുകള്‍ തകരാറിലായതോടെയാണ്‌ ഇതില്‍ നിന്നുള്ള ആശയ വിനിമയം നഷ്ടമായത്. ലക്ഷദ്വീപ് തീരത്താണ് ഇത് സ്ഥാപിച്ചിരുന്നതെങ്കിലും ബൂയ് വടക്കൻ കേരളത്തിന്റെ തീരക്കടലിൽ ചുറ്റിക്കറങ്ങുന്നതായാണ് വിവരം. എന്നാൽ, സംഗതി എവിടെ എന്ന് കണ്ടുപിടിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.

സമുദ്രങ്ങള്‍ക്കുള്ളിലെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ തിരിച്ചറിയുന്നതിനും സുനാമി, കൊടുങ്കാറ്റ്, കടല്‍ക്ഷോഭം തുടങ്ങിയവയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനുമായി കടല്‍ പരപ്പിൽ സ്ഥാപിക്കുന്ന യന്ത്രമാണ് ഡേറ്റാ ബൂയ്. കാലാവസ്ഥാ വ്യതിയാനങ്ങള്‍, കാറ്റിന്റെ ഗതി, വേഗം തുടങ്ങിയവ കണ്ടെത്തുന്നതിനായി സെന്‍സറുകളും ഊര്‍ജം ലഭിക്കുന്നതിനുള്ള സോളാര്‍ പാനലുകളും അടങ്ങിയതാണ് ഡേറ്റാ ബൂയ്.

യന്ത്രം കണ്ടെത്തുന്ന വിവരങ്ങള്‍ ഇലക്ട്രോണിക് സിഗ്‌നലുകളാക്കി കേന്ദ്ര ഭൗമശാസ്ത്ര നിരീക്ഷണകേന്ദ്രത്തിന്റെ കണ്‍ട്രോള്‍ റൂമിലേക്കെത്തിക്കും. യന്ത്രം കണ്ടെത്തുന്നതിന് മലബാറിന്റെ കടല്‍മേഖലയില്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇതിനായി മത്സ്യത്തൊഴിലാളികളുടെ സഹായം തേടിയിട്ടുണ്ട്. ചെന്നൈയില്‍ നിന്ന് ഭൗമശാസ്ത്ര അധികൃതരും ഇതിനായി എത്തിയിട്ടുണ്ട്. കടല്‍ പരപ്പിൽ ഒഴുകിനടക്കുന്ന രീതിയിലാണ് ഡേറ്റാ ബൂയികള്‍ സ്ഥാപിക്കുന്നത്. നഷ്ടപ്പെടാതിരിക്കുന്നതിനായി ചങ്ങലയോ നൈലോണ്‍ കയറുകളോ ഉപയോഗിച്ച് കടലിന്റെ അടിത്തട്ടുമായി ബന്ധിപ്പിക്കാറുമുണ്ട്.

കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ചാണ് ഡേറ്റാ ബൂയ്‌ കണ്ടെത്താനുള്ള ശ്രമം നടക്കുന്നത്. തീരദേശ പോലീസിന്റെയും ഫിഷറീസ്‌ വകുപ്പിന്റെയും സഹായം ഭൗമശാസ്ത്ര അധികൃതർ തേടിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (10 minutes ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (1 hour ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (2 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (3 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (3 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (3 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (3 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (3 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (3 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (3 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (3 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (4 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (4 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (4 hours ago)

Malayali Vartha Recommends