Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ഉമ്മുകുൽസുവിന്റെ കൊലപാതകത്തിൽ ഭര്‍ത്താവ് അറസ്റ്റിൽ; പോലീസ് അറസ്റ്റ് ചെയ്തത് കോട്ടക്കലിലെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെ...

12 OCTOBER 2021 10:17 AM IST
മലയാളി വാര്‍ത്ത

മർദ്ദനമേറ്റ് മരിച്ച ഉമ്മുകുൽസുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അറസ്റ്റിൽ. കോട്ടയ്ക്കൽ എടരിക്കോട് അമ്പലവട്ടം കൊയപ്പ കോവിലകത്ത് താജുദ്ദീനെയാണ് കോട്ടക്കലിലെ വീട്ടില്‍ ഒളിവില്‍ കഴിയവേ അര്‍ദ്ധരാത്രിയോടെ കോട്ടക്കല്‍ പൊലീസിന്റെ സഹായത്തോടെ ബാലുശ്ശേരി സിഐ എം.കെ. സുരേഷകുമാര്‍ അറസ്റ്റ് ചെയ്തത്.

കൂട്ടുപ്രതികളായ ഇയാളുടെ സുഹൃത്തുക്കളെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ചയാണ് ഉമ്മുകൊല്‍സു ബാലുശ്ശേരി ഉണ്ണികുളം വീര്യമ്പ്രം വാടക വീട്ടില്‍ ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇടയായി മരിച്ചത്. ഉമ്മുകൊല്‍സുവിന്റെ മരണ ശേഷം താജുദ്ദീന്‍ ഒളിവില്‍ പോകുകായായിരുന്നു. പൊലിസിന്റെ ഊര്‍ജിതമായ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്.

ഇല്ലാത്ത കാമുകന്റെ വിവരങ്ങൾക്ക് വേണ്ടിയാണ് യുവതിയെ നിരന്തരം ഇയാൾ മർദ്ദിച്ചിരുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഉമ്മുകുൽസുവിനെ പ്രണയിച്ചാണ് താജുദ്ദീൻ വിവാഹം ചെയ്തത്. പിന്നീട് സംശയത്തെ തുടർന്നുള്ള ക്രൂര മർദനത്തിന് യുവതി നിരന്തരം ഇരയായി. സാങ്കൽപിക കാമുകനെ അന്വേഷിച്ചുള്ള പീഡനം സഹിക്കാനാകാതെ യുവതി സ്വന്തം വീട്ടിലേക്ക് പോയിരുന്നു.

 

അടുത്തിടെയാണ് താജുദ്ദീൻ വീണ്ടും ഉമ്മുകുൽസുവിനെ കൂട്ടിക്കൊണ്ടു വന്നത്. ഒരാഴ്ച മുമ്പ് വീര്യമ്പ്രത്തുള്ള സി​റാ​ജു​ദ്ദീ​ന്റെ വീട്ടിലേയ്ക്ക് കുടുംബ സമ്മതമാണ് ഇവർ എത്തിയത്. ഈ സമയം സിറാജുദീന്റെ ഭാര്യയും മകളും ചികിത്സയുടെ ഭാഗമായി നാട്ടിൽ പോയിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ താജ്ജുദ്ദീനും ഉമ്മുകുൽസുവും മക്കളും നാട്ടിൽ തിരിച്ചെത്തി. നാ​ട്ടി​ലെ​ത്തി​യ ഇ​യാ​ള്‍ ഭാ​ര്യ​യെ ക്രൂ​ര​മാ​യി മർദ്ദിച്ച് അവശയാക്കി.

വായിൽ രാസലായനി ഒഴിച്ചു. ഇതു വീണ് യുവതിയുടെ ശരീരത്തിൽ പൊള്ളലേറ്റിരുന്നു. അവശയായ ഭാര്യയെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറാകാതെ ഭാര്യയെയും കൂട്ടി വീര്യമ്പ്രത്തെ സുഹൃത്തിന്റെ വീട്ടിൽ വൈകിട്ടോടെ വീണ്ടും എത്തി, തുടർന്ന് കോഴിക്കടയിൽ ജോലിക്ക് നിന്നിരുന്ന സിറാജുദീനെ വിളിച്ച് വരുത്തി ഉമ്മുകുൽസുവിനെ ആശുപത്രിൽ എത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ഇയാൾ ഇവിടെ നിന്ന് മുങ്ങുകയായിരുന്നു.

വായിൽ എന്തോ രാസവസ്തു ഒഴിച്ചതായും പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ പോലീസിന് മൊഴി നൽകി. ശരീരമാസകലം മർദ്ദനമേറ്റ് പേശികളും അസ്ഥികളും തകർന്നിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (10 minutes ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (1 hour ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (2 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (3 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (3 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (3 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (3 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (3 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (3 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (3 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (3 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (4 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (4 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (4 hours ago)

Malayali Vartha Recommends