Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

പരിയാരം ഗവ മെഡിക്കൽ കോളേജ് പബ്ലിക്‌ സ്കൂൾ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തീരുമാനമായി; മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനം

12 OCTOBER 2021 10:59 AM IST
മലയാളി വാര്‍ത്ത

പരിയാരം ഗവ മെഡിക്കൽ കോളേജ് പബ്ലിക്‌ സ്കൂൾ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്ത അവസരത്തിൽ പബ്ലിക് സ്കൂളും സർക്കാർ ഏറ്റെടുത്തെങ്കിലും ജീവനക്കാർക്ക് ആനുകൂല്യങ്ങളും വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങളും ലഭിക്കാത്തത് സംമ്പന്ധിച്ച് എം വിജിൻ എം എൽ എ നിയമസഭയിൽ നേരത്തെ സബ്മിഷൻ അവതരിപ്പിക്കുകയും,മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും കത്ത് നൽകുകയും ചെയ്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിലാണ് ജീവനക്കാരുടെ വിഷയങ്ങൾ പരിഹരിക്കാൻ തീരുമാനമായത്.

2019- 2020 വർഷത്തെ തസ്തിക നിർണ്ണയ ഉത്തരവിൻ്റെ അടിസ്ഥാനത്തിലുള്ള തസ്തികകൾ സൃഷ്ടിക്കുന്നതിനും, തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുന്നതു വരെയുള്ള കാലത്തേക്ക് വിദ്യാഭ്യാസ വകുപ്പിൽ ഇവർക്ക് അവരുടെ യോഗ്യത അനുസരിച്ച് കിട്ടുമായിരുന്ന ശമ്പളം പ്രൊവിഷണലായി, വേണ്ടിവന്നാൽ തിരിച്ചടക്കാമെന്നുള്ള വ്യവസ്ഥക്ക് സത്യവാങ്മൂലം വാങ്ങിയതിന് ശേഷം നൽകുന്നതിനും തീരുമാനിച്ചു.

തസ്തിക സൃഷ്ടിച്ച ശേഷം നിലവിലുള്ള 22 ജീവനക്കാരിൽ യോഗ്യതയുള്ള 19 പേരെ അധ്യാപക തസ്തികകളിൽ നിയമിക്കുന്നതിനും, കെ ടെറ്റ് യോഗ്യതയില്ലാത്തവരും എന്നാൽ ബിഎഡ് യോഗ്യതയുള്ളവരുമായ ജീവനക്കാർക്ക് കെ ടെറ്റ് യോഗ്യത നേടുന്നതിൽ ഇളവ് പരിഗണിക്കുന്നതിനും തീരുമാനമായി. അധ്യാപക തസ്തികയുടെ ഒരു യോഗ്യതയുമില്ലാത്തവരെ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ മറ്റ് തസ്തികളിലേക്ക് പരിഗണിക്കും. കുട്ടികൾക്ക് യൂണിഫോം, കിറ്റുകൾ എന്നിവ മറ്റ് സ്കൂളുകളിൽ നൽകുന്നതു പോലെ നൽകാനും തീരുമാനമായി.

അക്കാദമി ഓഫ് മെഡിക്കൽ സയൻസിൻ്റെ കീഴിലായിരുന്ന അൺ എയ്ഡഡ് സ്കൂളായ പരിയാരം മെഡിക്കൽ കോളേജ് പബ്ലിക് സ്കൂളിനെ 2019 മാർച്ച് 18 ലെ സർക്കാർ ഉത്തരവ് പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറി ഉത്തരവായത്.

 

യോഗത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാലൻ, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്, പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ. പി. എം. മുഹമ്മദ്‌ ഹനീഷ് ഐ. എ.എസ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ ഐ. എ. എസ് എന്നിവരും പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (8 minutes ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (1 hour ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (2 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (3 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (3 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (3 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (3 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (3 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (3 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (3 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (3 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (4 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (4 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (4 hours ago)

Malayali Vartha Recommends