Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

സാക്ഷരതാ പ്രവർത്തനമായിരുന്നു എം. സത്യശീലന്റെ സർക്കാർ ആഭിമുഖ്യത്തിലുള്ള ആദ്യത്തെ സാമൂഹ്യപ്രവർത്തനം;1972-ൽ ഇടുക്കിയിലാണു സർവ്വീസിൽ പ്രവേശിച്ചത്;സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തിൽ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസറായി സ്വന്തം പഞ്ചായത്തായ പഴയകുന്നുമ്മേൽചാർജ്ജെടുത്തു;ജനകീയാസൂത്രണജനകീയചരിത്രത്തിന്റെ കുറിപ്പ് പങ്കു വച്ച് ഡോ. തോമസ് ഐസക്ക്

12 OCTOBER 2021 03:35 PM IST
മലയാളി വാര്‍ത്ത

സാക്ഷരതാ പ്രവർത്തനമായിരുന്നു എം. സത്യശീലന്റെ സർക്കാർ ആഭിമുഖ്യത്തിലുള്ള ആദ്യത്തെ സാമൂഹ്യപ്രവർത്തനം. 1972-ൽ ഇടുക്കിയിലാണു സർവ്വീസിൽ പ്രവേശിച്ചത്. സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തിൽ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസറായി സ്വന്തം പഞ്ചായത്തായ പഴയകുന്നുമ്മേൽ ചാർജ്ജെടുത്തു.

ജനകീയാസൂത്രണജനകീയചരിത്രത്തിന്റെ കുറിപ്പ് പങ്കു വച്ച് ഡോ. തോമസ് ഐസക്ക്.കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; സാക്ഷരതാ പ്രവർത്തനമായിരുന്നു എം. സത്യശീലന്റെ സർക്കാർ ആഭിമുഖ്യത്തിലുള്ള ആദ്യത്തെ സാമൂഹ്യപ്രവർത്തനം. 1972-ൽ ഇടുക്കിയിലാണു സർവ്വീസിൽ പ്രവേശിച്ചത്. സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തിൽ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസറായി സ്വന്തം പഞ്ചായത്തായ പഴയകുന്നുമ്മേൽ ചാർജ്ജെടുത്തു.

221 പഠന കേന്ദ്രങ്ങൾ ഉണ്ടായിരുന്നു. സാക്ഷരതയ്ക്കു പഞ്ചായത്തിൽ നേതൃത്വം നൽകിയത് പ്രസിഡന്റ് സ. കെ.എം. ജയദേവൻ മാസ്റ്റർ ആയിരുന്നു. 1991 ഏപ്രിലിൽ സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം സ്പീക്കർ വർക്കല രാധാകൃഷ്ണനും ഡെപ്യൂട്ടി സ്പീക്കർ ഭാർഗ്ഗവി തങ്കപ്പനും കുടി നിർവ്വഹിച്ചു. കേരള എൻജിഒ യൂണിയനിലെ സജീവ പ്രവർത്തകനായിരുന്നെങ്കിലും ജനകീയ പ്രവർത്തനത്തിന്റെ സന്തോഷവും സംതൃപ്തിയും ആദ്യം അനുഭവിച്ചത് സാക്ഷരതാ പ്രസ്ഥാനത്തിലാണ്.

തൊടുപുഴയിൽ ജോലി ചെയ്യുമ്പോഴാണു ജനകീയാസൂത്രണം ആരംഭിച്ചത്. കെ.എസ്.ടി.എയുടെ സംസ്ഥാന വൈസ് പ്രസിഡന്റായ സി.എൻ. ദേവദാസ് ആയിരുന്നു അവിടുത്തെ കെആർപി. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം പ്രാദേശിക പരിശീലനത്തിൽ പങ്കെടുത്തു. വാർഡ് സഭാ സംഘാടനത്തിലും വികസന റിപ്പോർട്ട് തയ്യാറാക്കുന്നതിലും പങ്കാളിയായി.

1997 ആദ്യം തിരുവനന്തപുരം ജില്ലയിലേയ്ക്കു സ്ഥലംമാറ്റം കിട്ടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബി. സത്യൻ മുൻകൈയെടുത്താണ് കിളിമാനൂർ ബ്ലോക്ക് കോർഡിനേറ്ററായി നിശ്ചയിച്ചത്. കിളിമാനൂർ ബ്ലോക്കിലെ 8 ഗ്രാമപഞ്ചായത്തും എംഎൽഎയും എംപിയും എല്ലാം എൽഡിഎഫ് ആയത് പ്രവർത്തനങ്ങൾ വളരെ സുഗമമാക്കി.

രണ്ടാം വാർഷിക പദ്ധതി തയ്യാറാക്കലിന്റെ പരിശീലനത്തിലും പ്രവർത്തനങ്ങളിലും മുഴുകി. സത്യശീലന്റെ മറക്കാൻ കഴിയാത്ത ഒരു അനുഭവം പുളിമാത്ത് ഗ്രാമ പഞ്ചായത്തിലെ മണിച്ചൻ മെമ്പറുടെ ഗ്രാമസഭയാണ്. അത്രയ്ക്കു ജനനിബിഡമായിരുന്നു. കിലയിൽ മാസത്തിൽ ഒരുതവണയെങ്കിലും കോർഡിനേറ്റർമാരുടെ യോഗം ഉണ്ടാകുമായിരുന്നു.

സത്യശീലന് ഏറ്റവും മനസ്സിൽതട്ടിയ പ്രവർത്തനങ്ങൾ ഗുണഭോക്തൃ സമിതികളുമായി ബന്ധപ്പെട്ടവയായിരുന്നു. ചെറിയ പ്രവൃത്തികളായിരുന്നെങ്കിലും ഇന്നും അവ മനസ്സിൽ തങ്ങി നിൽക്കുന്നു.
വണ്ടന്നൂർ - ഇടക്കുന്ന് റോ എർത്ത് റോഡ് നിർമ്മാണത്തിനു 2 ലക്ഷം രൂപയായിരുന്നു എസ്റ്റിമേറ്റ്. ബ്ലോക്കിലെ എഇയ്ക്ക് അത് കോൺട്രാക്റ്ററിനു നൽകി ചെയ്യാനായിരുന്നു താല്പര്യം. പറ്റില്ലെന്നു സത്യശീലനും. പല പ്രാവശ്യം പറഞ്ഞിട്ടും സത്യശീലൻ വഴങ്ങിയില്ല.

അവസാനം മുൻപഞ്ചായത്തംഗം ഇബ്രാഹിംകുഞ്ഞു കൺവീനറും കൃഷ്ണമ്മ ചെയർപേഴ്സണുമായി കമ്മിറ്റി രൂപീകരിച്ചു. ബോർഡു വച്ചു. എല്ലാ ദിവസവും കമ്മിറ്റി, കണക്ക് അവതരണം. പണി പൂർത്തിയപ്പോൾ 92,000 രൂപ മിച്ചം. ഇനിഷ്യൽ ലെവൽ ബ്ലോക്ക് എഇ എടുത്തു. ഫൈനൽ ലെവൽ ബിഎൽഇസി അംഗവും എം.ടെക്കുകാരനുമായ കെ.ആർ. ചന്ദ്രമോഹനാണ് എടുത്തത്. ഫൈനൽ ലെവൽ സർക്കാർ എഞ്ചിനീയറാണ് എടുത്തതെങ്കിൽ മിച്ചം നഷ്ടമായി മാറുമായിരുന്നു.

ചാക്കുടി റോഡ് ടാറിംഗിന് 1 ലക്ഷം രൂപയായിരുന്നു അടങ്കൽ. കെ.ജി. ശ്രീകുമാർ കൺവീനറായ ജനകീയ കമ്മിറ്റിയാണ് ചെയ്തത്. മെഷർമെന്റ് എടുത്തപ്പോൾ 1,62,000 രൂപയ്ക്കുള്ള പണി നടന്നിരുന്നു. 87000 രൂപയാണ് അനുവദിച്ചത്. ബാക്കി ഗുണഭോക്തൃ വിഹിതം. കുന്നുകളും പാറക്കെട്ടുകളുമുളള പ്രദേശത്ത് താമസിക്കുന്ന 78 ബിപിഎൽ കുടുംബങ്ങൾക്കു കുടിവെള്ളം നൽകാനായിരുന്നു ചെവളക്കോണം കുടിവെളള പദ്ധതി ആവിഷ്കരിച്ചത്. 1998 ൽ കുളം കുഴിക്കാൻ 2 സെന്റ് സ്ഥലം വാങ്ങാൻ പ്രോജക്ട് വച്ചു.

സെസ്സിൽ നിന്നും എ.എസ്.കെ.നായർ വന്ന് കുളം കുഴിക്കാൻ സ്ഥലം നിശ്ചയിച്ചു. 300 അടി ഉയരത്തിലുള്ള പ്രകൃതിദത്തമായ പാറയുടെ മുകളിൽ 30000 ലിറ്റർ വെളളംകൊള്ളുന്ന ഒരു ടാങ്ക് - അതിലേക്ക് പമ്പ് ചെയ്ത് വെള്ളം നൽകാൻ ആരംഭിച്ചു. പദ്ധതി പണം കൊണ്ട് എല്ലാവർക്കും പൈപ്പ് ഇട്ടു കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. 25 കുടുംബങ്ങൾ സ്വന്തം പണം ഉപയോഗിച്ചു പൈപ്പ് സ്ഥാപിച്ചു.

എല്ലാവർക്കും വെളളം നൽകാൻ കഴിഞ്ഞു. ഇതിന്റെ ഗുണഭോക്തൃ കമ്മിറ്റിയുടെ പ്രത്യേകത കോൺഗ്രസുകാരനായ ബാബു ചെയർമാനും സിപിഎമ്മുകാരനായ തുളസി കൺവീനറുമായിരുന്നു എന്നതാണ്. ഇതുപോലെ ഒട്ടേറെ നിർമ്മാണ പ്രവൃത്തികൾ ഗുണഭോക്തൃ സമിതികളുടെ നേതൃത്വത്തിൽ പൂർത്തീകരിക്കുകയുണ്ടായി.

ഉള്ളൂർ അയൽക്കൂട്ട സംഗമം വലിയ സ്വാധീനം ചെലുത്തി. അതുപോലെ പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിൽ 1998 അവസാനം വനിത സ്വയം സഹായ സംഘം രൂപീകരിക്കാൻ ആരംഭിച്ചു. 2001-ൽ 65 സംഘങ്ങൾ രൂപീകരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിന്ധു ചെയർപേഴ്സണും, വിജയകുമാരി വൈസ് ചെയർപേഴ്സണുമായി സിഡിഎസ് കമ്മിറ്റി രൂപീകരിച്ചു. ഇതിനുശേഷമാണ് സർവ്വീസിലേയ്ക്കു തിരിച്ചുപോയത്.

2005-ൽ സർവ്വീസിൽ നിന്നു വിരമിച്ചു. എന്നാൽ വികേന്ദ്രീകരണ പ്രവർത്തനങ്ങളിൽ നിന്നു വിരമിച്ചിട്ടില്ല. BLTAG ചെയർമാൻ, ഇ.എം.എസ് ഭവനപദ്ധതി തിരുവനന്തപുരം ജില്ലാ കോർഡിനേറ്റർ, കിലയുടെ ഭാഗമായുള്ള പരിശീലനങ്ങൾ, തൊഴിലുറപ്പ് / ശുചിത്വമിഷൻ റിസോഴ്സ്പേഴ്സൺ ഇങ്ങനെയെല്ലാം സത്യശീലൻ തുടർന്നും രംഗത്തു സജീവം. #ജനകീയാസൂത്രണജനകീയചരിത്രം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (44 minutes ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (53 minutes ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (1 hour ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (2 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (3 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (4 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (4 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (4 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (4 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (4 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (4 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (4 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (5 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (5 hours ago)

Malayali Vartha Recommends