Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ഇന്നത്തെ ബാലികമാർ നാളത്തെ വനിതകളാണ്;അവരെ "അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് " പ്രത്യേകിച്ച് ആനയിക്കേണ്ട കാര്യമൊന്നുമില്ല; കാരണം ഇപ്പോഴെ അവർ അരങ്ങത്തു തന്നെയാണ്; അടുക്കളയിൽ കുരുങ്ങാൻ അവർക്ക് നേരമില്ല;വരാനിരിക്കുന്നത് പെൺകുട്ടികളുടെ കാലമാണ്; ഹൃദയത്തിൽ 916 തിളക്കമുള്ള നല്ല ഉശിരുള്ള പെൺമക്കളുടെ കാലം; എം എൽ എ ഐ ബി സതീഷ് പങ്കു വച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു

12 OCTOBER 2021 03:52 PM IST
മലയാളി വാര്‍ത്ത

ബാലികാ ദിനത്തിൽ കാട്ടാക്കട എം എൽ എ ഐ ബി സതീഷ് പങ്കു വച്ച ഫെയ്‌സ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; 2012 മുതൽ ഐക്യരാഷ്ട്ര സഭ എല്ലാ വർഷവും ഒക്ടോബർ 11 ബാലികാ ദിനമായാണ് കണക്കാക്കുന്നത്. എഫ് ബി യിൽ ഇന്നലെ കണ്ണിലുടക്കിയ ഒരു കാഴ്ച പങ്കുവയ്ക്കുകയാണ്.

കോട്ടയം സ്വദേശിനി ദിയ ജോസഫ് ആണ് കഥാപാത്രം. കഴിഞ്ഞ പ്ലസ് ടൂ പരീക്ഷയിൽ 98% മാർക്ക് സ്കോർ ചെയ്തശേഷം ബുള്ളറ്റ് മെക്കാനിക്കായ അച്ഛനോടൊപ്പം തകരാറിലായ ബുള്ളറ്റുകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന തിരക്കിലാണവളിപ്പോൾ...

ഇടയ്ക്കൊക്കെ അൽപം ഓയിലും ഗ്രീസുമൊക്കെ ആ കയ്യിൽ പുരളും, പിണങ്ങി നിൽക്കുന്ന ബുള്ളറ്റിന്റെ യന്ത്രങ്ങളോട് മല്ലിടുമ്പോൾ അൽപം മസിൽപ്പവറും പുറത്തെടുക്കണം.....ദിയക്ക് പരിഭവമില്ല .....സന്തോഷം മാത്രം.....അച്ഛനെ സഹായിക്കുന്നതിലും ..... സ്വയം ഒരു പാത വെട്ടിതെളിക്കുന്നതിലും....

ഇന്ന് സ്ത്രീകൾ കടന്നുചെല്ലാത്ത തൊഴിൽ മേഖലകൾ കുറവെന്നു തന്നെ പറയാം. തെങ്ങുകയറ്റം മുതൽ രാജ്യത്തിന്റെ പ്രതിരോധ സേനയിൽ വരെ അവരുണ്ട്. ദിയയെ പോലുള്ള മിടുമിടുക്കികൾ പുതിയ പുതിയ മേഖലകളിലേക്ക് സ്വയം ഇറങ്ങി വരുന്നത് കാണുമ്പോൾ വളരെ സന്തോഷം.

ഒരു ദിവസത്തേക്ക് മാത്രം മേനി നിറയെ സ്വർണ്ണവും വാരി വിതറി- ജീവിതകാലം മുഴുവൻ അടുക്കളകളിൽ കുടുങ്ങി നിൽക്കേണ്ടവർ മാത്രമല്ല തങ്ങളെന്ന ബോധ്യം ഇന്നത്തെ എല്ലാ പെൺകുട്ടികൾക്കുമുണ്ട്.

ഇത് സംരംഭങ്ങളുടെയും , സംരംഭകരുടെയും കൂടി കാലമാണ്. മണ്ഡലത്തിനകത്ത് സംരംഭങ്ങൾ വിജയകരമാക്കുവാൻ കഠിനാധ്വാനം ചെയ്യുന്ന പെൺകുട്ടികളെ അറിയാം എന്ന് പറയുന്നതിൽ അഭിമാനം.

കാട്ടാക്കട നിയോജക മണ്ഡലത്തിലെ സംരംഭങ്ങൾക്ക് പ്രോത്സാഹനം നൽകുവാൻ " കാട്ടാൽ ഇൻഡസ്ട്രിയൽ ഡവലപ്പ്മെന്റ് കൗൺസിൽ " രൂപീകരിക്കുന്നതിനുള്ള പരിശ്രമത്തിന്റെ അവസാന ഘട്ടത്തിലാണിപ്പോൾ. സംരംഭകർക്ക് ഒരു സഹായമായി അത് ഉടൻ പ്രവർത്തിപഥത്തിലെത്തും.

കഴിഞ്ഞ തവണ അനിവാര്യമായ പെണ്ണിടങ്ങൾക്കായി "ഒപ്പം " എന്ന പദ്ധതിക്ക് തുടക്കം കുറിച്ചപ്പോഴും ലക്ഷ്യംവച്ചത് ആർജവമുള്ള പെൺരൂപങ്ങളാണ്. ഇന്നത്തെ ബാലികമാർ നാളത്തെ വനിതകളാണ്. അവരെ "അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് " പ്രത്യേകിച്ച് ആനയിക്കേണ്ട കാര്യമൊന്നുമില്ല .....

കാരണം ഇപ്പോഴെ അവർ അരങ്ങത്തു തന്നെയാണ് .....അടുക്കളയിൽ കുരുങ്ങാൻ അവർക്ക് നേരമില്ല ....വരാനിരിക്കുന്നത് പെൺകുട്ടികളുടെ കാലമാണ് .... ഹൃദയത്തിൽ 916(Nine One Six) തിളക്കമുള്ള നല്ല ഉശിരുള്ള പെൺമക്കളുടെ കാലം....പ്രതീക്ഷയോടെ....

ഐ.ബി സതീഷ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (45 minutes ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (54 minutes ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (1 hour ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (2 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (3 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (4 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (4 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (4 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (4 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (4 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (4 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (4 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (5 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (5 hours ago)

Malayali Vartha Recommends