സി.പി.എം നേതാവ് പി.ജയരാജന്‍ വധശ്രമകേസിലെ പ്രതികളെ കോടതി വെറുതെവിട്ടു; മുസ്ലിംലീഗ് പ്രവര്‍ത്തകരായ 12 പേരെ വെറുതെവിട്ടത് കണ്ണൂര്‍ അഡിഷണല്‍ സെഷന്‍സ് കോടതി

സി.പി.എം നേതാവ് പി.ജയരാജന്‍ വധശ്രമകേസിലെ പ്രതികളെ കോടതി വെറുതെവിട്ടു. 2012ല്‍ കണ്ണൂര്‍ അരിയില്‍ നടന്ന വധശ്രമക്കേസിലാണ് മുസ്ലിംലീഗ് പ്രവര്‍ത്തകരായ 12 പേരെ വെറുതെവിട്ടത്. കണ്ണൂര്‍ അഡിഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. പി.ജയരാജന്‍, ടി.വി.രാജേഷ് അടക്കമുള്ളവരെ 2012 ഫെബ്രുവരി 20-ന് ആക്രമിച്ച കേസിലാണ് വിധിയായത്. തളിപ്പറമ്ബ് അരിയില്‍ പ്രദേശത്ത് വച്ച് സി.പി.എം നേതാക്കള്‍ സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി വധിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്.
https://www.facebook.com/Malayalivartha























