Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ദുരിതം വിതച്ച് കനത്ത മഴ, മലപ്പുറത്ത് ആ​ശു​പ​ത്രി​യി​ല്‍ വെ​ള്ളം ക​യ​റി, രോ​ഗി​ക​ളെ ഒ​ഴി​പ്പി​ക്കു​ന്നു

12 OCTOBER 2021 06:32 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന ചില പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിരിക്കുകയാണ്. വിവധ ജില്ലകളില്‍ വെള്ളപ്പൊക്കം ഉണ്ടാകുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. മലപ്പുറം താനൂരില്‍ നിര്‍ത്താതെ പെയ്യുന്ന കനത്ത മഴയെ തുടർന്ന് ആശുപത്രിയിൽ വെള്ളം കയറിയെന്ന വാര്‍ത്തയാണ് പുറത്തുവരുത്തത്. മലപ്പുറം താനൂരിലെ ദയാ ആശുപത്രിയിലാണ് സംഭവം. രോഗികളെ ഇവിടെ നിന്നും മറ്റൊരു ആശുപത്രിയിലേക്ക് ഒഴിപ്പിക്കാകുയാണെന്നാണ് അധികൃതർ പറയുന്നത്.

 

 

 

 

 

 

 

 

 

തിങ്കളാഴ്ച രാത്രി മുതൽ മലപ്പുറം ജില്ലയിൽ കനത്ത മഴയാണ് പെയ്യുന്നത്. രാവിലെ വീട് തകർന്ന് കരിപ്പൂരിൽ രണ്ട് കുട്ടികൾ മരിച്ചിരുന്നു. മതാകുളത്തെ അബൂബക്കര്‍ സിദ്ദിഖിന്‍റെ മക്കളായ ലിയാന ഫാത്തിമ (8), ലുബാന ഫാത്തിമ ( ഏഴ് മാസം) എന്നിവരാണ് മരിച്ചത്.വീടിന് പിന്‍ഭാഗത്ത് ഉയര്‍ന്ന് നിന്നിരുന്ന ചെങ്കല്ലിന്‍റെ മതിലടക്കം കുട്ടികള്‍ കിടന്ന മുറിയിലേക്ക് വീഴുകയായിരുന്നു. കരിപ്പൂർ വിമാനത്താവളത്തിന്‍റെ ചുറ്റുമതിലും തകർന്നു. വീടിനും കിണറിനും മുകളിലേക്കാണ് മതിൽ ഇടിഞ്ഞുവീണത്. സംഭവത്തിൽ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 

 

 

 

 

 

 

 

 

 

 

അതേസമയം കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ജല കമ്മീഷന്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്കാണ് പ്രളയ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മൂന്നു സംസ്ഥാനങ്ങളിലായി ആറു നദികള്‍ കരകവിഞ്ഞ് വെള്ളപ്പൊക്കമുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് കമ്മീഷന്റെ മുന്നറിയിപ്പ്. തമിഴ്‌നാട്ടിലെ ചിലയിടങ്ങളിലും ശക്തമായ മഴയാണ് പെയ്തത്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് സൂചന.

 

 

 

 

 

 

 

 

കേരളത്തിന് പുറമേ ആന്‍ഡമാന്‍, കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി, എന്നിവിടങ്ങളിലും അടുത്ത ദിവസങ്ങളിലായി മഴ തുടരും. തീവ്രമോ അതിതീവ്രമോ ആയ മഴയാണ് ഉണ്ടാവുകയെന്നാണ് മുന്നറിയിപ്പ്. അറബിക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദത്തെ തുടര്‍ന്ന് അടുത്ത മൂന്ന് ദിവസം കനത്ത മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. കേരളത്തിലെ ഇത്തിക്കരയാറിലാണ് അതിരൂക്ഷമായ പ്രളയത്തിന് സാധ്യതയുണ്ടെന്ന് ജലകമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിലവില്‍ അപകടനിലയ്ക്കും മുകളിലാണ് ഇത്തിക്കരയാര്‍ ഒഴുകുന്നത്, അതുകൊണ്ട് ഈ മേഖലയില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. 2018 ഓഗസ്റ്റ് പതിനാറിന് രേഖപ്പെടുത്തിയതിലും മുകളിലാണ് നദിയുടെ ഒഴുക്ക്.

 

 

 

 

 

 

 

 

അതേസമയം കര്‍ണാടകത്തിലെയും തമിഴ്‌നാട്ടിലെയും ചില നദികളും കരകവിഞ്ഞ് ഒഴുകുന്നുണ്ട്. ഇവിടെ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കണമെന്ന് ജലകമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച്ച വരെ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.

 

 

 

 

 

 

 

 

 

 

കേരളത്തിലെ മിക്കയിടങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിനിടെ അതി തീവ്ര മഴയാണ് പെയ്തതെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. കേരളത്തില്‍ തിരുവനന്തപുരം ഒഴികെ 13 ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടിരിക്കുകയാണ്. പടിഞ്ഞാറന്‍ കാറ്റിന്റെ പ്രഭാവത്തിലാണ് സംസ്ഥാനത്താകെ കനത്ത മഴ തുടരുന്നത്. സംസ്ഥാനത്തെ മഴക്കെടുതിയില്‍ മരണം നാലായി ഉയര്‍ന്നിരിക്കുകയാണ്. അതിരപ്പള്ളി വിനോദ സഞ്ചാര കേന്ദ്രം അടച്ചു.ആലുവ പുഴയില്‍ വെള്ളം കയറി ശിവക്ഷേത്രത്തിന്റെ 95 ശതമാനവും വെള്ളത്തിനടിയിലായിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (47 minutes ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (56 minutes ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (1 hour ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (2 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (3 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (4 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (4 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (4 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (4 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (4 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (4 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (4 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (5 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (5 hours ago)

Malayali Vartha Recommends