നടുകടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി...

യന്ത്രത്തകരാറ് മൂലം തോണിയില്‍ നടുകടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ഉപ്പള മൂസോടിയില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ മൊയ്തീന്റെ മകന്‍ ഫാറൂഖ്, എന്നയാളുടെ ഉടമസ്ഥതയിലുള്ള സി.എം. മടവൂര്‍ എന്ന തോണിയാണ് മൂസോടി ഹാര്‍ബറില്‍ നിന്ന് ഏകദേശം അഞ്ച് നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറു കടലില്‍ കുടുങ്ങിയത്. തോണിയില്‍ ഉണ്ടായിരുന്ന അയില കടപ്പുറം സ്വദേശികളായ ഫാറൂഖ്, ശ്രീധര്‍, വിജയ്, റിയാസ്, സിദ്ദീക് എന്നിവരെയാണ് കുമ്ബള കോസ്റ്റല്‍ പൊലീസ് മല്‍സ്യ തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.
ചൊവ്വാഴ്ച രാവിലെ പത്തര മണിയോടെ ഇവരെ മഞ്ചേശ്വരം മുസോഡി ഹാര്‍ബറില്‍ എത്തിച്ചു. കുമ്ബള കോസ്റ്റല്‍ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ദിലീഷ് കെ, സബ് ഇന്‍സ്‌പെക്ടര്‍ പരമേശ്വര നായിക്ക് എന്നിവരുടെ നേതൃത്വത്തില്‍ സി പി ഒ രാജേഷ്, ബോട്ട് സ്രാങ്ക് ബാബു, മറൈന്‍ ഹോം ഗാര്‍ഡ് ദാമോദരന്‍, ബോട്ട് ഡ്രൈവര്‍ പ്രിയദര്‍ശലാല്‍, എ എസ് ഐ അഹമ്മദ്, മല്‍സ്യത്തൊഴിലാളികളായ ആരിക്കാടിയിലെ അബ്ദുള്ള, റഫീഖ്, അബ്ദുള്‍ ഖാദര്‍ എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha


























