സീരിയല്‍ നടിയുടെ മുഖം മോര്‍ഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ച തമിഴ്നാട് സ്വദേശി അറസ്റ്റില്‍

തമിഴ്-മലയാളം സീരിയൽ നടിയുടെ മുഖം മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി പ്രചരിപ്പിച്ച സംഭവത്തില്‍ തമിഴ്നാട് സ്വദേശി അറസ്റ്റില്‍.
കന്യാകുമാരി വടക്കോട്ടെ പുതുകുളം വീട്ടില്‍ മണികണ്ഠന്‍ ശങ്കറിനെയാണ് (24) പോലീസ് അറസ്റ്റ് ചെയ്തത്.
സീരിയല്‍ നടിയുടെ പേരില്‍ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കുകയും അത് വഴി നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുകയുമായിരുന്നു.
തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നിര്‍ദേശ പ്രകാരം സിറ്റി പൊലീസ് കമീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവൽക്കരിച്ചാണ് തമിഴ്നാട്ടില്‍ നിന്ന് ഇയാളെ കേരള പൊലീസ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha























