Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

'അധികാരവും ആളനക്കവും കണ്ട് ബിജെപിയിലേക്ക് വന്ന തന്നെപ്പോലുള്ളവരെ'സ്വയം വിമര്‍ശിച്ചിട്ടാണ് അലി അക്ബര്‍ ബിജെപി വിടുന്നത്. ഒരു പക്ഷവും ഇനിയില്ലത്രേ. വാര്യന്‍ കുന്നനു വേണ്ടി പിരിച്ച പണവും സ്വന്തം പേരില്‍ വാങ്ങിയ 90 സെന്റ് സ്ഥലവും ഉപേക്ഷിച്ചിട്ടു വേണം പോവാന്‍. മോഡിയെ അനുകൂലിച്ച്‌ കേരളത്തില്‍ ഒരു അഹിന്ദുവിന് നില്‍ക്കാനാവില്ല എന്ന് അലി അക്ബര്‍ കണ്ടെത്തിയിരിക്കുന്നു...' സംവിധായകന്‍ അലി അക്ബറിനെ ട്രോളി സംവിധായകനും രാഷ്ട്രീയ നിരീക്ഷകനുമായ ജോണ്‍ ഡിറ്റോ

13 OCTOBER 2021 12:55 PM IST
മലയാളി വാര്‍ത്ത

ബിജെപി സംസ്ഥാന സമിതി അംഗത്വം രാജിവെയ്ക്കുന്നുവെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയ സംവിധായകന്‍ അലി അക്ബറിനെ ട്രോളി സംവിധായകനും രാഷ്ട്രീയ നിരീക്ഷകനുമായ ജോണ്‍ ഡിറ്റോ രംഗത്ത് എത്തിയിരിക്കുകയാണ്. അലി അക്ബര്‍ ബിജെപിയെന്ന ബഹുജന പാര്‍ട്ടിയെ മുസ്ലീം വിരോധമെന്ന ലേബല്‍ ചാര്‍ത്തി നല്‍കുന്നത് നിര്‍ത്തണമെന്നും, വാര്യംകുന്നന്‍ സിനിമ ബിജെപിക്ക് ബാധ്യതയാകുമെന്നും അലി അക്ബറിനെ നിയന്ത്രിക്കണമെന്നും താന്‍ മുന്‍പ് പറഞ്ഞിരുന്നതാണെന്ന് ജോണ്‍ ഡിറ്റോ ഫേസ്‌ബുക്കില്‍ കുറിക്കുകയുണ്ടായി.


ജോണ്‍ ഡിറ്റോയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

അലി അക്ബര്‍ BJP യെന്ന ബഹുജന പാര്‍ട്ടിയെ മുസ്ലീം വിരോധമെന്ന ലേബല്‍ ചാര്‍ത്തി നല്‍കുന്നത് നിര്‍ത്തണമെന്നും, വാര്യംകുന്നന്‍ സിനിമ BJP ക്ക് ബാധ്യതയാകുമെന്നും അലി അക്ബര്‍ നെ നിയന്ത്രിക്കണമെന്നും ഞാന്‍ പറഞ്ഞിരുന്നു. 'അധികാരവും ആളനക്കവും കണ്ട് BJP യിലേക്ക് വന്ന തന്നെപ്പോലുള്ളവരെ'സ്വയംവിമര്‍ശിച്ചിട്ടാണ് അലി അക്ബര്‍ BJP വിടുന്നത്. ഒരു പക്ഷവും ഇനിയില്ലത്രേ. വാര്യന്‍ കുന്നനു വേണ്ടി പിരിച്ച പണവും സ്വന്തം പേരില്‍ വാങ്ങിയ 90 സെന്റ് സ്ഥലവും ഉപേക്ഷിച്ചിട്ടു വേണം പോവാന്‍. മോഡിയെ അനുകൂലിച്ച്‌ കേരളത്തില്‍ ഒരു അഹിന്ദുവിന് നില്‍ക്കാനാവില്ല എന്ന് അലി അക്ബര്‍ കണ്ടെത്തിയിരിക്കുന്നു. ഖനനം ചെയ്യാനാണ് വന്നത്. പക്ഷെ അധികാരം ലഭിച്ചില്ല. മുസ്ലീം പേരില്‍ കൊയ്യാനുള്ള വയല്‍ BJP യില്‍ ഇല്ല എന്ന നിരാശയില്‍ പടം മടക്കുന്നു. പക്ഷരഹിതനാകുന്നു.

കൃഷ്ണ വിഗ്രഹത്തെ നായെ കൊണ്ട് ഉമ്മ വയ്പ്പിക്കുന്ന അലി അക്ബറിന്റെ ചെയ്തിയെ ഞാന്‍ വിമര്‍ശിച്ചപ്പോള്‍ അനേകം നിഷ്ക്കളങ്കരായ പരിവാര്‍കാര്‍ എന്നെ മാന്തിപ്പൊളിച്ചു. അന്നേ ഞാന്‍ പറഞ്ഞതാണ്. അലി മോഡിയെ അനുകൂലിച്ചത് ദേശീയതയുടെ സംരക്ഷണത്തിനോ ഭാരതീയജ്ഞാന വിനിമയങ്ങളെ സംരക്ഷിക്കുമെന്നു കരുതിയോ അല്ല. സ്വയം കുമ്പസാരിച്ചതു പോലെ അധികാര സ്ഥാനം കണ്ട് മോഹിച്ചാണ്. അലി ഭായ്, 2012 മുതല്‍ നരേന്ദ്ര മോഡിയെ പിന്തുണച്ചതിന് എല്ലാ ഇടങ്ങളിലും നിന്ന് ഇടതു - ക്രിസ്ത്യന്‍ - ജിഹാദികളാല്‍ ഒഴിവാക്കപ്പെട്ട് നില്‍ക്കുന്ന ഞാന്‍ Facebook എന്ന ഒറ്റ പ്ലാറ്റ്ഫോമില്‍മാത്രം ശ്വസിച്ചാണ് ചത്തിട്ടില്ല എന്ന് സ്വയം ബോധ്യപ്പെടുത്തുന്നത്. അങ്ങനെ നില്‍ക്കാന്‍ വലിയ ധൈര്യവും നിരാസക്തി ഇവയൊക്കെ വേണം. ഒരു ജീവിതം മുഴുവന്‍ സംഘപരിവാറിനായി ത്യജിച്ച്‌ ഒരവകാശവാദവുമില്ലാതെ , ഒന്നുമാകാതെ നില്‍ക്കുന്ന ആയിരക്കണക്കിന് പ്രചാരകന്മാരും പ്രവര്‍ത്തകരും ഇവിടെയുണ്ട്. അതിനെയൊക്കെ മറികടന്ന് അഹിന്ദുവായതിന്റെ പേരില്‍ എന്തു സംവരണമാണ് അലി അക്ബ്ബറിന് നല്‍കേണ്ടത്?

പ്രിയപ്പെട്ട മോഡി അനുകൂലികളെ , കേരളത്തില്‍ BJP ക്ക് മേല്‍ക്കൈ കിട്ടാത്തത് കേരളത്തില്‍ ദേശീയ ബോധമുള്ളവര്‍ ന്യൂനപക്ഷമായിട്ടാണ്. ജിഹാദികളും പള്ളിയും വെള്ളാപ്പുളിയന്‍മാരായ കമ്മ്യൂണിസ്റ്റുകളും കൂട്ടം ചേര്‍ന്നിരിക്കുന്നത് മൂലമുള്ള മന:പൂര്‍വ്വവോട്ടിങ്ങു മൂലമാണ്. ഈ രാജ്യത്തിന്റെ അഖണ്ഡതയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുവാന്‍ മത ജാതി സംവരണങ്ങള്‍ നല്‍കേണ്ടതില്ല. ലാഭമില്ലാതെ വരുമ്ബോള്‍ തിരിച്ചു നടക്കുന്ന അലി അക്ബര്‍മാര്‍ പോകുന്നതു തന്നെയാണ്നല്ലത്. യാത്രാ മംഗളങ്ങള്‍. അലി അക്ബര്‍ BJP യുടെ അംഗത്വം രാജിവച്ചിട്ടില്ല. അത് BJP തന്നെ ഒഴിവാക്കിക്കൊടുക്കേണ്ടതാണ്. ജനങ്ങളിലിറങ്ങി പ്രവര്‍ത്തിച്ച്‌ നേടുന്ന തേ സ്ഥായിയാവൂ.. BJP ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കട്ടെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (1 hour ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (1 hour ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (1 hour ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (1 hour ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (1 hour ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (1 hour ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (1 hour ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (3 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (3 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (3 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (4 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (5 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (6 hours ago)

Malayali Vartha Recommends