Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

മഹാനവമി ഇന്ന് ....പൂജവയ്പ് മഹോത്സവം തുടങ്ങി... ക്ഷേത്രങ്ങളിലും മഠങ്ങളിലും വീടുകളിലും സരസ്വതിയെ ധ്യാനിച്ച് പുസ്തകങ്ങളും എഴുത്തുപകരണങ്ങളും പൂജവച്ചു, തിന്മയുടെ മേല്‍ നന്മയുടെ വിജയം ആഘോഷിക്കുന്ന വിജയദശമി നാളെ....

14 OCTOBER 2021 06:39 AM IST
മലയാളി വാര്‍ത്ത

മഹാനവമി ഇന്ന് .നവരാത്രി ഉത്സവത്തോടനുബന്ധിച്ച് വിജയ ദശമിയുടെ തലേദിവസമാണ് മഹാ നവമി. ഇത്തവണ ഒക്ടോബര്‍ 14 വ്യാഴാഴ്ചയാണ് മഹാ നവമി ആചരിക്കുന്നത്. രാജ്യമെമ്പാടുമുള്ള ദുര്‍ഗാ ദേവീ ഭക്തര്‍ ആഘോഷിക്കുന്ന ദിനമാണ് മഹാനവമി. മഹാനവമി ദിവസം പണിയായുധങ്ങളും പുസ്തകങ്ങളും എല്ലാം പൂജയ്ക്ക് വെക്കും.
നവരാത്രി പൂജയിലെ അവസാനത്തെ മൂന്ന് ദിവസങ്ങളാണ് പ്രധാനം. അഷ്ടമി, ദശമി, നവമി.





കേരളത്തിലെ വിവിധ ദേവീക്ഷേത്രങ്ങളില്‍ ഇന്നലെ ദീപാരാധനയും ദുര്‍ഗാഷ്ടമിപൂജയും കഴിഞ്ഞ് പൂജവയ്പ് മഹോത്സവം തുടങ്ങി. ക്ഷേത്രങ്ങളിലും മഠങ്ങളിലും വീടുകളിലും സരസ്വതിയെ ധ്യാനിച്ച് പുസ്തകങ്ങളും എഴുത്തുപകരണങ്ങളും പൂജവച്ചു.

പീഠത്തില്‍ വെള്ളവസ്ത്രം വിരിച്ച് സരസ്വതീ ദേവിയുടെയോ ശാരദാദേവിയുടെയോ ചിത്രമോ വിഗ്രഹമോ സ്ഥാപിച്ച് നിലവിളക്കില്‍ അഞ്ച് തിരിയിട്ട് തെളിച്ചാണ് പൂജവയ്പുചടങ്ങ് നടത്തിയത്. നാളെ പൂജയെടുക്കുന്നതുവരെ വിളക്ക് അണയാതെ കാക്കണം.

 



ഇന്നാണ് മഹാനവമി. നവരാത്രി ആഘോഷങ്ങളില്‍ പ്രധാനദിവസം. ആദ്യത്തെ മൂന്നുദിവസങ്ങള്‍ ദുര്‍ഗയെയും രണ്ടാമത്തെ മൂന്നുദിവസം മഹാലക്ഷ്മിയെയും പ്രീതിപ്പെടുത്തിയിട്ട് സരസ്വതീപൂജ നടത്തി നവരാത്രിക്ക് പൂര്‍ണതനല്‍കുന്ന ദിവസമാണ് മഹാനവമി.

അന്ധകാരത്തിന്റെ ശക്തികളോട് ദേവി പൊരുതുന്ന രാത്രിയാണിത്. നാളെ വിജയദശമി നന്മയുടെയും ധര്‍മ്മത്തിന്റെയും വിജയദിനമാണ്. വിദ്യാഭ്യാസം തുടങ്ങാനും ആയുധ, സുകുമാര കലാപഠനം തുടങ്ങാനും യോജിച്ചദിവസമാണ്.

 



വിജയദശമിദിനത്തില്‍ വെളുപ്പിന് നാലുമുതല്‍ ഗണപതിക്കും സരസ്വതിക്കും ഗുരുവിനും പൂജകള്‍ ചെയ്താണ് അക്ഷരമെഴുത്തു തുടങ്ങുന്നത്. കേരളത്തിനുപുറത്ത് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണ് വിദ്യാരംഭം പ്രാധാന്യത്തോടെ നടത്തുന്നത്.


അതേസമയം കൊവിഡ് പ്രോട്ടോക്കോളുണ്ടെങ്കിലും ക്ഷേത്രങ്ങളില്‍ വിദ്യാരംഭത്തിന് കഴിഞ്ഞ തവണത്തെപ്പോലെ കടുത്ത നിയന്ത്രണങ്ങളില്ല.

 

ദുര്‍ഗാഷ്ടമിയായ ഇന്നലെ വൈകിട്ട് ആരാധാനാലയങ്ങളിലും തൊഴിലിടങ്ങളിലും പൂജവയ്പ് നടന്നു. മഹാനവമിയായ ഇന്നു രാവിലേയും പൂജ വയ്ക്കാറുണ്ട്. ഒന്‍പത് ശക്തി സങ്കല്‍പ്പങ്ങളെ ഉള്‍ക്കൊള്ളുന്നതാണ് നവരാത്രി. ദേവിയുടെ യുദ്ധവിജയവുമായി ബന്ധപ്പെടുത്തി ഉത്തരേന്ത്യയില്‍ ആയുധപൂജയ്ക്ക് പ്രാധാന്യം നല്‍കുമ്പോള്‍, മലയാളികള്‍ അക്ഷര പൂജ നടത്തി സരസ്വതിയെ ആരാധിക്കുന്നു.


കൊവിഡ് മഹാമാരിക്കാലത്ത് തിന്മയുടെ മേല്‍ നന്മയുടെ വിജയം ആഘോഷിക്കുന്ന വിജയദശമി നാളെ. രാവിലെ 8നു മുമ്പ് പൂജയെടുത്ത ശേഷം വിദ്യാരംഭ ചടങ്ങുകള്‍ തുടങ്ങും.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജീവനക്കാരി  (16 minutes ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'അസ്ത്ര' മിസൈലിന്റെ പരീക്ഷണം വിജയകരം...  (41 minutes ago)

സഹകരണ ബാങ്ക് സെക്രട്ടറിയെ മരിച്ച നിലയില്‍ ...  (47 minutes ago)

ഗോള്‍വേട്ട തുടര്‍ന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി  (1 hour ago)

കലാശപ്പോരിനൊരുങ്ങി... വിംബ്ള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റാക്കറ്റുമായിറങ്ങും അല്‍ക്കാരിസും സിന്നറും  (1 hour ago)

മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.  (1 hour ago)

കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍  (2 hours ago)

ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക്  (2 hours ago)

ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്....  (2 hours ago)

രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടംവെച്ച് വണങ്ങി  (2 hours ago)

ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ്  (2 hours ago)

19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ വരാനിരുന്ന ഡോക്ടർ..! വെക്യുറോണിയം ശരീരത്തിൽ കുത്തിക്കയറ്റി മരിച്ചു..!  (2 hours ago)

പെട്രോള്‍ ട്യൂബ് ചോര്‍ന്ന് സ്റ്റാര്‍ട്ടിങ് മോട്ടോറിന് മുകളിലേക്ക് ഇന്ധനം...  (3 hours ago)

തെന്നിന്ത്യന്‍ നടന്‍ കോട്ട ശ്രീനിവാസ റാവു  (3 hours ago)

സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍...  (3 hours ago)

Malayali Vartha Recommends