തലയ്ക്കും വയറിനും ഏറ്റ മർദ്ദനത്തെ തുടർന്ന് അവശ നിലയിലായി; മരണപ്പെടണമെന്ന ഉദ്ദേശത്തോടെ ആശുപത്രിയില്‍ കൊണ്ടുപോകാതെ കിടത്തി:- ചികിത്സ കിട്ടാതെ ആന്തരിക രക്തസ്രാവമുണ്ടായി രണ്ടാം ഭാര്യയുടെ മരണം: കൊലപ്പെടുത്തിയത് മൂന്നാം ഭർത്താവ്

കൂടെ താമസിച്ച നാടോടി സ്ത്രീയെ കൊലപ്പെടുത്തിയത് മൂന്നാം ഭർത്താവ്. കൊട്ടാരക്കര സ്വദേശിനി മോളമ്മ (പെണ്ണമ്മ-49)യെയാണ് തിങ്കളാഴ്ച താമസ സ്ഥലത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്ന് കൊട്ടാരക്കര പുത്തന്‍വീട് സുനിലി(43)നെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതി മര്‍ദിച്ചതിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണ കാരണം. മോളമ്മയുടെ മൂന്നാമത്തെ ഭര്‍ത്താവാണ് സുനിൽ. സുനിലിന്റെ രണ്ടാമത്തെ ഭാര്യയും. നിയമപരമായി ഇവര്‍ വിവാഹം കഴിച്ചിട്ടില്ല. ഒരാഴ്ച മുമ്പാണ് ഇവർ തോട്ടപ്പള്ളിയിലെത്തിയത്.
ഹരിപ്പാട്, തൃക്കുന്നപ്പുഴ, തോട്ടപ്പള്ളി പ്രദേശങ്ങളില്‍ വീടുകളില്‍ കയറിയിറങ്ങി കൈനോട്ടം നടത്തിയായിരുന്നു ജീവിതം. ജോലി ചെയ്ത് കിട്ടുന്ന പൈസയ്ക്ക് ഇരുവരും മദ്യപിക്കും. മദ്യപിച്ച ശേഷം മോളമ്മ സ്ഥിരമായി സുനിലിനോട് വഴക്കുണ്ടാക്കും. ഇവരെ ഒഴിവാക്കണമെന്ന ലക്ഷ്യത്തോടെ ഏതാനും ദിവസങ്ങളായി സുനില്‍ ക്രൂരമായി മര്‍ദിച്ചതായി പോലീസ് പറഞ്ഞു.
തലയ്ക്കും വയറിനും ഏറ്റ മർദ്ദനത്തെ തുടർന്ന് മോളമ്മ രണ്ട് ദിവസമായി അവശ നിലയിലായിരുന്നു. എന്നാലിവര്‍ താമസിക്കുന്ന ഷെഡ്ഡില്‍ തന്നെ മരണപ്പെടണമെന്ന ആലോചനയില്‍ ആശുപത്രിയില്‍ കൊണ്ടുപോകാതെ കിടത്തിയിരിക്കുകയായിരുന്നു.
കൃത്യസമയത്ത് ചികിത്സ കിട്ടാതിരുന്നതിന്റെ ഫലമായി ആന്തരികരക്തസ്രാവമുണ്ടായാണ് മരണം. ഇവരുടെ കൂടെ താമസിച്ചുവരുന്ന നാടോടികളായ ആളുകളുടെ സാക്ഷിമൊഴി പോലീസ് രേഖപ്പെടുത്തി. തലയ്ക്കടിക്കാന്‍ ഉപയോഗിച്ച വടിയും മറ്റും പ്രതി പോലീസിന് തെളിവെടുപ്പിനിടെ കാണിച്ച് കൊടുത്തു. പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























