ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ച സൂരജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിച്ചു... ഒരാഴ്ച നിരീക്ഷണ സെല്ലില്‍... കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചതോടെയാണ് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്

ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ച സൂരജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിച്ചു. കോവിഡ് നിരീക്ഷണത്തിനു ശേഷം സെല്ലിലേക്ക് മാറ്റും. സൂരജ് ഒരാഴ്ച നിരീക്ഷണ സെല്ലില്‍ കഴിയണം.
സൂരജ് കഴിഞ്ഞിരുന്നത് കൊല്ലം ജില്ലാ ജയിലിലായിരുന്നു. തുടര്‍ന്ന് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചതോടെയാണ് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.
ഭാര്യയെ മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സൂരജിന് ഇരട്ട ജീവപര്യന്തവും പതിനേഴു വര്‍ഷം തടവും ശിക്ഷയാണ് കോടതി വിധിച്ചത്.
ക്രൂരവും മൃഗീയവുമായ കൊലപാതകമാണ് സൂരജ് നടത്തിയതെന്ന് കണ്ടെത്തിയെങ്കിലും പ്രതിയുടെ പ്രായം ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കിയത്.
"
https://www.facebook.com/Malayalivartha























