കാശ്മീരിലെ പൂഞ്ചില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ എച്ച്. വൈശാഖിന്റെ മൃതദേഹം പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു..

കാശ്മീരിലെ പൂഞ്ചില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ എച്ച്. വൈശാഖിന്റെ മൃതദേഹം സംസ്‌കരിച്ചു. കൊല്ലം ഓടനാവട്ടം കുടവട്ടൂരിലെ വീട്ടുവളപ്പില്‍ പൂര്‍ണ സൈനിക ബഹുമതികളോടെയാണ് സംസ്‌കരിച്ചത്. .
മൃതദേഹം കുടവട്ടൂര്‍ എല്‍പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. ബുധനാഴ്ച രാത്രിയോടെയാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചത്.
സംസ്ഥാന സര്‍ക്കാരിനായി മന്ത്രി കെ.എന്‍. ബാലഗോപാല്‍ അന്തിമോപചാരം അര്‍പ്പിച്ചു. തിങ്കളാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് വൈശാഖ്(24) ഉള്‍പ്പെടെ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചത്. വീരസൈനികനെ അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് കുടവട്ടൂരിലെത്തിയത്.
"
https://www.facebook.com/Malayalivartha























