13കാരിയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കേസില്‍ രണ്ടു യുവാക്കളെ മണിക്കൂറുകള്‍ക്കുള്ളില്‍ തെന്മല പൊലീസ് അറസ്റ്റ് ചെയ്തു

13കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ രണ്ടു യുവാക്കളെ മണിക്കൂറുകള്‍ക്കുള്ളില്‍ തെന്മല പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. പുനലൂര്‍ തൊളിക്കോട് സ്വദേശി ജോബിന് എന്ന എം. ആല്ബിന്, പുനലൂര്‍ പേപ്പര്‍മില്‍ സ്വദേശി എം. മഹേഷ് എന്നിവരെയാണ് പോലീസ് പിടിയിലായത്. രണ്ടുപേര്‍ ഒളിവിലാണ്. പ്ലംബിങ് തൊഴിലാളികളായ പ്രതികള്‍ തിങ്കളാഴ്ച പുലര്‍ച്ച രണ്ടുമണിയോടെയാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതെന്ന് പൊലീസ് പറയുകയുണ്ടായി.
അതോടൊപ്പം തന്നെ വീട്ടുകാരുടെ പരാതിയുടെയും പെണ്‍കുട്ടിയുടെ മൊഴിയുടെയും അടിസ്ഥാനത്തില്‍ രാത്രിയോടെ പ്രതികളെ പിടികൂടുകയായിരുന്നു. പിടിയിലായവരെ സഹായിച്ച മറ്റു രണ്ടുപേര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതികളെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സി.ഐ. വിനോദ് കുമാര്‍, എസ്.ഐ ഡി.ജെ. ശാലു, എ.എസ്.ഐ പ്രതാപന്, സി.പി.ഒമാരായ ചിന്തു, കണ്ണന്, ഭഗവതി, അനൂപ്, മനു, ദീപക്, അഭിലാഷ്, ബിജു, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha























