മലയാളിയുടെ സദാചാര ബോധം ചര്‍ച്ച ചെയ്യേണ്ടതുണ്ട്.. പുതിയ തലമുറ 'സെക്‌സ് എജുക്കേഷന്‍' എന്ന ആശയത്തെ സ്വാഗതം ചെയ്തു... സെക്‌സ് എജുക്കേഷനെന്ന് കേള്‍ക്കുമ്പോള്‍ നെറ്റിചുളിക്കുന്നതാണ് മലയാളിയുടെ സദാചാര ബോധമെന്ന് സതീദേവി..

സെക്‌സ് എജുക്കേഷനെന്ന് കേള്‍ക്കുമ്പോള്‍ നെറ്റിചുളിക്കുന്നതാണ് മലയാളിയുടെ സദാചാര ബോധമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ സതീദേവി. മലയാളിയുടെ സദാചാര ബോധം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും പുതിയ തലമുറ 'സെക്‌സ് എജുക്കേഷന്‍' എന്ന ആശയത്തെ സ്വാഗതം ചെയ്‌തെന്നും സതീദേവി പറഞ്ഞു.
അതേസമയം, വിവാഹ പൂര്‍വ കൗണ്‍സിലിങ് നിര്‍ബന്ധമാക്കേണ്ട സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും സതീദേവി പറഞ്ഞു. സ്ത്രീധന പീഡനക്കേസുകളില്‍ കര്‍ക്കശമായ നിയമ നടപടി ഉണ്ടാകും. ഉത്ര കേസില്‍ അതിവേഗം നീതി നടപ്പായത് കേരളത്തിലായത് കൊണ്ടാണെന്നും സതീദേവി വ്യക്തമാക്കി.
https://www.facebook.com/Malayalivartha























