Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കാൽപന്തുകളി മാമാങ്കമായ ലോകകപ്പ് ഫുട്ബാളിന്റെ 23-ാം പതിപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ തുടക്കമാകും.... ആദ്യ പോരാട്ടം മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ....


ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌

എത്രമാത്രം വളച്ചൊടിക്കാൻ ശ്രമിച്ചാലും സംഘപരിവാറിന് മാറ്റിയെഴുതാൻ കഴിയാത്തത്രയും ഈ മണ്ണിൽ അലിഞ്ഞു ചേർന്നതാണ് ഇന്ത്യയുടെ ചരിത്രം; ആ ചരിത്രം കൂടുതൽ ഉച്ചത്തിൽ ഓരോ കോൺഗ്രസ് പ്രവർത്തകനും ചരിത്രാധ്യാപകരും പൊതുസമൂഹവും പറയുക തന്നെ ചെയ്യും; സവർക്കറുടെ മാപ്പപേക്ഷ എന്ന കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിൻ്റെ പരാമർശത്തോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

14 OCTOBER 2021 02:39 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളി ഹൈക്കോടതി  

നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിലെ ഇരുപതിലേറെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വർണം വെള്ളി ആഭരണങ്ങൾ കാണാതായി

ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം നൽകിയ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും....

52 ദിവസം നീണ്ടു നിൽക്കുന്ന ട്രോളിംഗ് നിരോധനം നിലവിൽ വന്നു... 

കെടി ജലീല്‍ വീണ്ടും അധ്യാപക രംഗത്തേക്ക്.... തിരൂരങ്ങാടി പിഎസ്എംഒ കോളജില്‍ ചരിത്രവിഭാഗം പ്രൊഫസറായി തിരിച്ചെത്തുന്നു

സവർക്കറുടെ മാപ്പപേക്ഷ എന്ന കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിൻ്റെ പരാമർശത്തോടു പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ പങ്കെടുത്തവരുടെ എണ്ണം സംബന്ധിച്ച് വൈറ്റ് ഹൌസ് പ്രസ് സെക്രട്ടറി സീൻ സ്പൈസിർ നടത്തിയ തെറ്റായ പ്രസ്താവനയെ ന്യായീകരിച്ചു കൊണ്ട് യു.എസ്. കൗൺസിലർ നടത്തിയ പരാമർശമാണ് 'ആൾട്ടർനേറ്റീവ് ഫാക്ട്സ്' . ആൾട്ടർനേറ്റിവ് ഫാക്ട് എന്നത് സത്യങ്ങൾ അല്ല, പക്ഷെ സാഹചര്യങ്ങൾക്കനുസരിച്ച് വിശ്വാസ്യയോഗ്യം എന്ന് തോന്നിപ്പിക്കുന്ന അസത്യങ്ങളാണ് എന്നാണ് വി ഡി സതീശൻ പറയുന്നത് .

സത്യാനന്തര യുഗത്തിൽ പല പുതിയ നറേറ്റിവുകളും നിർമ്മിക്കപ്പെടുന്നത് ആൾട്ടർനേറ്റീവ് ഫാക്ട്സിലൂടെയാണ്. അത്തരത്തിൽ ഒരു പ്രസ്താവനയാണ് സവർക്കറുടെ മാപ്പപേക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നടത്തിയത്. തീവ്ര വലത് രാഷ്ട്രീയം ഉണ്ടാക്കുന്ന വൈകാരികതയിൽ ചരിത്രബോധമില്ലാത്ത ഒരു വിഭാഗം ജനങ്ങൾക്ക് സത്യമെന്ന് തോന്നിക്കാവുന്ന ഒരു നറേറ്റിവ് നിർമ്മിക്കുക എന്ന ലക്ഷ്യമാണ് ഇതിനുള്ളത്.

വർഷങ്ങൾക്കപ്പുറം ഈ അസത്യം വിശ്വാസ്യയോഗ്യമായി പ്രചരിപ്പിക്കപ്പെടണം എന്നതാണ് ലക്ഷ്യം. അവിടെ മഹാത്മാ ഗാന്ധി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലേക്ക് കടന്നു വരുന്നതിന് വർഷങ്ങൾക്ക് മുൻപാണ് സവർക്കർ കാലാപാനിയിൽ നിന്ന് മോചനം തേടി ആദ്യ മാപ്പപേക്ഷ നൽകിയത് എന്നത് വിസ്മരിക്കപ്പെടണം.

പിന്നീട് അഞ്ചു തവണ കൂടി അദ്ദേഹം മാപ്പപേക്ഷിച്ചു എന്നത് വിസ്മരിക്കപ്പെടണം. മോചിതനായ സവർക്കർ പിന്നീട് തന്റെ ജീവിതത്തിലൊരിക്കലും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിട്ടില്ല എന്നത് വിസ്മരിക്കപ്പെടണം. അവസാനം മഹാത്മാ ഗാന്ധിയുടെ കൊല ചെയ്യുന്നതിന് ഗൂഢാലോചന നടത്തിയതും സൗകര്യങ്ങൾ ഒരുക്കിയതും സവർക്കാറാണെന്നതും വിസ്മരിക്കപ്പെടണം എന്നതാണ് ഈ പ്രസ്താവനയുടെ ലക്ഷ്യം .

സംഘപരിവാർ നേതൃത്വം ഒളിഞ്ഞും തെളിഞ്ഞും ഈ രാജ്യത്തിന്റെ ചരിത്രം തിരുത്തിയെഴുതാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗം തന്നെയാണ് ഈ നറേറ്റിവ്. പറയുന്നത് മണ്ടത്തരമാണെന്നും അസത്യമാണെന്നും അറിയാതെയല്ല, പക്ഷെ നാളെകളിലെ ചർച്ചകൾ വഴി തിരിച്ചു വിടുകയെന്നതും ഈ വാദം സാമാന്യവത്കരിക്കുക എന്ന ലക്ഷ്യത്തോടെയും ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങളാണ് ഇത്.

ഒരു വലിയ സംവിധാനം ഇന്നത്തെ കാലത്ത് സമൂഹമാധ്യമങ്ങളിൽ ഇത് സത്യമാണെന്ന്‌ തോന്നിക്കുന്നതിനുള്ള ചർച്ചകൾ നടത്തും. അത് വിശ്വസിപ്പിക്കുന്നതിനുള്ള രേഖകൾ വ്യാജമായി നിർമ്മിക്കും. ഇതാണ് ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ രീതി.

എത്രമാത്രം വളച്ചൊടിക്കാൻ ശ്രമിച്ചാലും സംഘപരിവാറിന് മാറ്റിയെഴുതാൻ കഴിയാത്തത്രയും ഈ മണ്ണിൽ അലിഞ്ഞു ചേർന്നതാണ് ഇന്ത്യയുടെ ചരിത്രം. ആ ചരിത്രം കൂടുതൽ ഉച്ചത്തിൽ ഓരോ കോൺഗ്രസ് പ്രവർത്തകനും ചരിത്രാധ്യാപകരും പൊതുസമൂഹവും പറയുക തന്നെ ചെയ്യും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളി ഹൈക്കോടതി    (15 minutes ago)

തുടർച്ചയായി കൂടുതൽ ദിവസം പ്രധാനമന്ത്രിപദത്തിലിരുന്നെന്ന റെക്കോഡ് സ്വന്തമാക്കി മോദി...  (27 minutes ago)

നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിലെ ഇരുപതിലേറെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വർണം വെള്ളി ആഭരണങ്ങൾ കാണാതായി  (40 minutes ago)

ടെന്നീസ് കോര്‍ട്ടിലേക്ക് നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം തിരിച്ചെത്തിയ അമേരിക്കന്‍ ഇതിഹാസ താരം സെറീന വില്യംസിന് വിജയത്തുടക്കം  (51 minutes ago)

  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്  (1 hour ago)

അമേരിക്കയുടെ സൈനികനീക്കത്തിന് ഉടനടി തിരിച്ചടി നൽ‌കിയതായി ഇറാൻ...  (1 hour ago)

ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം നൽകിയ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും....  (1 hour ago)

തലസ്ഥാന നഗരിയിൽ ശക്തമായ പൊടിക്കാറ്റ്... വിമാന സർവീസുകളിൽ തടസ്സമുണ്ടാകാൻ സാധ്യത  (2 hours ago)

52 ദിവസം നീണ്ടു നിൽക്കുന്ന ട്രോളിംഗ് നിരോധനം നിലവിൽ വന്നു...   (2 hours ago)

വ്യവസായശാലകളിലെ ശബ്‌ദമലിനീകരണം 20 ഡെസിബെൽ വരെ ശബ്‌ദം കുറയ്ക്കുന്ന സാങ്കേതികവിദ്യയുമായി എംഐടി-ഡബ്ല്യുപിയു ഗവേഷകർ  (2 hours ago)

കെടി ജലീല്‍ വീണ്ടും അധ്യാപക രംഗത്തേക്ക്.... തിരൂരങ്ങാടി പിഎസ്എംഒ കോളജില്‍ ചരിത്രവിഭാഗം പ്രൊഫസറായി തിരിച്ചെത്തുന്നു  (2 hours ago)

സുഹൃത്തുക്കൾക്കൊപ്പം മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി... തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി  (2 hours ago)

ത്രിരാഷ്ട്ര ഏകദിന പരമ്പര... ശ്രീലങ്ക എ ടീമിന് എതിരായ മത്സരത്തിൽ ഇന്ത്യ എ ടീമിന് എട്ടുറൺസ് ജയം  (3 hours ago)

പ്രശസ്‌തസംവിധായകൻ പി ഭാരതിരാജ അന്തരിച്ചു... പുലർച്ചെ മൂന്നരയോടെ ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം  (3 hours ago)

കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയിൽ സർക്കാർ തീരുമാനം ഇന്ന്... ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രമായി പദ്ധതി പരിമിതപ്പെടുത്താനാണ് ആലോചന  (3 hours ago)

Malayali Vartha Recommends