Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

'എന്റെ ബാല്യ കാലത്തേക്കുള്ള തിരിച്ചുപോക്കായി എനിക്ക് തോന്നി. കതിരണിഞ്ഞ പാടങ്ങളും, മറ്റ് എല്ലാ തരത്തിലുള്ള ഗ്രാമീണ ഭംഗിയും, കളിച്ചും പിണങ്ങിയും കടന്നുപോയ ഊടു വഴികളും ഒക്കെച്ചേര്‍ന്ന ഇന്നലെകളിലെ ഇമേജുകള്‍ കാസര്‍ഗോട്ടെ മലയോരത്ത് വീണ്ടും അനുഭവിച്ചറിയുകകയായിരുന്നു...' പഴയ ഓർമകളെ കൂട്ടിയിണക്കി എ എ റഹീം

14 OCTOBER 2021 03:29 PM IST
മലയാളി വാര്‍ത്ത

പഴയ ഓർമകളെ കോർത്തിണക്കി കുറിപ്പുമായി എ എ റഹീം. മാറ്റങ്ങളെ നിരാകരിക്കുന്നില്ലെങ്കിലും നന്മയും പൊതു ഇടങ്ങളും എന്നും മനുഷ്യന്‍ കാത്തുസൂക്ഷിക്കണമെന്ന് എ എ റഹീം ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി. കാസര്‍ഗോഡ് ജില്ലയിലെ കോളിയാര്‍ മലയോര ഗ്രാമത്തില്‍ മൂന്നു യൂണിറ്റ്‌ കമ്മിറ്റികള്‍ ചേര്‍ന്ന് എട്ടേക്കര്‍ സ്ഥലത്ത് വിളയിച്ച കര നെല്ലിന്റെ വിളവെടുപ്പ് മഹോത്സവത്തെക്കുറിച്ച്‌ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലായിരുന്നു എ എ റഹീം ഇത്തരത്തിൽ കുറിച്ചിരിക്കുന്നത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഓര്‍മ്മകളിലെ ഇമേജുകളിലേയ്ക്ക്.

ഇന്നലെ കാസര്‍ഗോഡ് ജില്ലയിലായിരുന്നു. രാവിലത്തെ പരിപാടി പനത്തടി ബ്ലോക്കിലെ ആട്ടക്കണ്ടം,കോളിയാര്‍ മലയോര ഗ്രാമത്തിലായിയുന്നു. മൂന്നു യൂണിറ്റ്‌ കമ്മിറ്റികള്‍ ചേര്‍ന്ന് എട്ടേക്കര്‍ സ്ഥലത്ത് വിളയിച്ച കര നെല്ലിന്റെ വിളവെടുപ്പ് മഹോത്സവം ആയിരുന്നു പരിപാടി. കാടുപിടിച്ചു കിടന്ന എട്ടേക്കറില്‍ അവര്‍ പൊന്ന് വിളയിച്ചു. മിടുക്കരായ ഒരു സംഘം സഖാക്കള്‍. ഉച്ചവരെ അവര്‍ക്കൊപ്പം ആ ഗ്രാമത്തിന്റെ സ്നേഹം അനുഭവിച്ചറിയുകയായിരുന്നു ഞാന്‍. ഗ്രാമീണതയുടെ നന്മയും സൗന്ദര്യവും ഒരല്പവും ചോര്‍ന്നുപോകാത്ത നാടും നാട്ടുകാരും. ഇടതൂര്‍ന്നു തലയുയര്‍ത്തി നില്‍ക്കുന്ന കവുങ്ങും ഒച്ചയുണ്ടാക്കി ഒഴുകുന്ന തോടും നിറയെ പച്ചപ്പും ഒക്കെയായി ഒരസ്സല്‍ ഗ്രാമം.

എന്റെ ബാല്യ കാലത്തേക്കുള്ള തിരിച്ചുപോക്കായി എനിക്ക് തോന്നി. കതിരണിഞ്ഞ പാടങ്ങളും, മറ്റ് എല്ലാ തരത്തിലുള്ള ഗ്രാമീണ ഭംഗിയും, കളിച്ചും പിണങ്ങിയും കടന്നുപോയ ഊടു വഴികളും ഒക്കെച്ചേര്‍ന്ന ഇന്നലെകളിലെ ഇമേജുകള്‍ കാസര്‍ഗോട്ടെ മലയോരത്ത് വീണ്ടും അനുഭവിച്ചറിയുകകയായിരുന്നു. എന്റെ കുഞ്ഞുങ്ങള്‍ക്ക് ഇന്ന് അത്തരം അനുഭവങ്ങളില്ല. വെര്‍ച്വല്‍ റിയാലിറ്റിയുടെ ലോകത്താണ് പുതിയ തലമുറയുടെ യാത്ര. മാറ്റങ്ങളെ നിരാകരിക്കാനാകില്ല, അപ്പോഴും നന്മയും പൊതു ഇടങ്ങളും കാത്തുസൂക്ഷിക്കാന്‍ നമുക്കാകണം.

 

ഇന്നലെ മനോഹരമായ അനുഭവമായിരുന്നു എന്ന് ആവര്‍ത്തിക്കട്ടെ. കാഞ്ഞങ്ങാട് നിന്നും ഇരുപത്തിയാറ് കിലോമീറ്റര്‍ അകലെയുള്ള ഈ കുടിയേറ്റ ഗ്രാമം മനസ്സില്‍ നിന്നും മായാത്ത ഇമേജായി എനിക്കൊപ്പം തുടരും. പരിപാടിയില്‍ ജില്ലാസെക്രട്ടറി സി ജെ സജിത്ത്, സംസ്ഥാന കമ്മിറ്റി അംഗം സബീഷ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. ജില്ലയില്‍ നടപ്പിലാക്കുന്ന മോര്‍ണിംഗ് ഫാം പദ്ധതിയുടെ ഭാഗമായിരുന്നു കരനെല്‍ കൃഷി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (3 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (3 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (3 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (3 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (4 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (4 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (4 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (4 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (5 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (5 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (6 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (7 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (7 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (8 hours ago)

Malayali Vartha Recommends