Widgets Magazine
06
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം


എലിശല്യം രൂക്ഷമായതിനെ തുടർന്ന് എലിവിഷം വയ്ക്കുന്നതിനിടെ തെറിച്ച് ഗ്ലാസില്‍ വീണു; പിന്നാലെ മരണം എത്തിയത് ആ ചെറിയ പിഴവിൽ...


സംസ്ഥാന സര്‍ക്കാര്‍, കൈവിട്ടു കളയുന്നത് കൊല്ലത്തിന് ലഭിക്കേണ്ടിയിരുന്ന 600 കോടിയുടെ മെഡിക്കല്‍ കോളേജ് പദ്ധതി...പ്രേമചന്ദ്രനോടുള്ള രാഷ്ട്രീയ പകപോക്കല്‍..ആരോഗ്യ മന്ത്രി കീറിയെറിഞ്ഞു..


ഇസ്താംബുളിൽ ചർച്ച വേണ്ട ഖമേനി സ്ഥലം മാറ്റി..ഇറാനും യുഎസും തമ്മിലുള്ള ആണവ ചർച്ചകൾ വെള്ളിയാഴ്ച ഒമാനിൽ വച്ച് നടക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി..ഖമനയിക്ക് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്..

കലങ്ങിമറിഞ്ഞ് ബോളിവുഡ്... 200 കോടിയുടെ തട്ടിപ്പ് കേസില്‍ നടി നോറ ഫത്തേഹിയെ ഇഡി ചോദ്യം ചെയ്തു; നോറയേയും ജാക്വിലിനെയും സുകാഷ് വഞ്ചിച്ചെന്ന് നിഗമനം; സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിനെയും ഇ.ഡി. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു

15 OCTOBER 2021 08:36 AM IST
മലയാളി വാര്‍ത്ത

200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണം പുരോഗമിക്കുകയാണ്. മലയാളി നടി ലീന മരിയ പോളിനും ഭര്‍ത്താവ് സുകാഷ് ചന്ദ്രശേഖറിനുമെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി നടിയും നര്‍ത്തകിയുമായ നോറ ഫത്തേഹി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുന്നില്‍ ഹാജരായി. വ്യാഴാഴ്ച രാവിലെയാണ് ഡല്‍ഹിയിലെ ഇഡി ഓഫിസില്‍ നടി ഹാജരായത്.

കേസില്‍ നേരത്തെ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖര്‍, ലീന മരിയ പോള്‍ എന്നിവരുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് നോറയെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.

 



അതിനിടെ, സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിനെയും ഇ.ഡി. ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. ഇവര്‍ വെള്ളിയാഴ്ച ഇ.ഡി. ഓഫീസില്‍ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ട്. ഒന്നരമാസം മുമ്പും ജാക്വലിനെ ഇ.ഡി. സംഘം ചോദ്യംചെയ്തിരുന്നു.

ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രമോട്ടറായ ശിവേന്ദര്‍ സിങ്ങിന്റെ കുടുംബത്തില്‍നിന്ന് 200 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് സുകേഷ് ചന്ദ്രശേഖറും നടി ലീന മരിയ പോളും ഡല്‍ഹി പോലീസിന്റെ പിടിയിലായത്. ശിവേന്ദറിന്റെ ഭാര്യ അദിതി സിങ് നല്‍കിയ പരാതിയിലായിരുന്നു പോലീസിന്റെ നടപടി.

 



ജയിലിലായിരുന്ന ശിവേന്ദര്‍ സിങ്ങിന് ജാമ്യം സംഘടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് സുകേഷ് ചന്ദ്രശേഖര്‍ പണം തട്ടുകയായിരുന്നു. നിയമകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് ഇയാള്‍ അദിതി സിങ്ങിനെ ബന്ധപ്പെട്ടിരുന്നത്. ബി.ജെ.പി.യുടെ പാര്‍ട്ടി ഫണ്ടിലേക്കാണെന്നും മറ്റും പറഞ്ഞ് 200 കോടി രൂപയാണ് തട്ടിയെടുത്തത്.

ഡല്‍ഹി രോഹിണി ജയിലില്‍ തടവില്‍ കഴിയുന്നതിനിടെയായിരുന്നു സുകേഷ് ഈ തട്ടിപ്പുകളെല്ലാം നടത്തിയത്. സംഭവത്തില്‍ പരാതി ഉയര്‍ന്നതോടെ സുകേഷിനെ ഈ കേസിലും അറസ്റ്റ് ചെയ്തിരുന്നു. ലീന മരിയ പോളിനെയും പിന്നീട് അറസ്റ്റ് ചെയ്തു.

ലീനയ്ക്കും സുകാഷിനുമെതിരെ ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, കൊള്ളയടിക്കല്‍ എന്നീ കുറ്റങ്ങള്‍ ഡല്‍ഹി പൊലീസ് എഫ്‌ഐആറില്‍ ചുമത്തിയിരിന്നു. ഇഡി ഈ എഫ്‌ഐആര്‍ ശ്രദ്ധയില്‍പ്പെട്ടതോടെ, ഇരുവരുമായുള്ള ബന്ധത്തെക്കുറിച്ച് അറിയാന്‍ നോറയെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുകയായിരുന്നു. നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നു ജാക്വിലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നോറയേയും ജാക്വിലിനെയും സുകാഷ് വഞ്ചിച്ചെന്നാണ് നിഗമനം.



200 കോടി രൂപയുടെ സാമ്പത്തികത്തട്ടിപ്പു കേസില്‍ അറസ്റ്റിലായ മലയാളി ലീന മരിയ പോളിന്റെ കസ്റ്റഡി കാലാവധി 16 വരെ നീട്ടി. ലീനയുടെ ഭര്‍ത്താവും കേസിലെ മുഖ്യപ്രതിയുമായ സുകാഷ് ചന്ദ്രശേഖറിന്റെ കസ്റ്റഡി 11 ദിവസത്തേക്കു കൂടി നീട്ടിയിട്ടുണ്ട്. ചോദ്യം ചെയ്യുന്നതിനു വേണ്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അനുവദിച്ചിരുന്ന 3 ദിവസത്തെ കസ്റ്റഡി തീര്‍ന്ന സാഹചര്യത്തിലാണു ഇരുവരെയും കോടതിയില്‍ ഹാജരാക്കിയത്.

കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും 11 ദിവസം കൂടി ഇവരെ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നും ഇഡി ആവശ്യപ്പെട്ടു. കേസിന്റെ ഗൗരവം മനസ്സിലാക്കുന്നുവെന്നും എന്നാല്‍ ലീനയെ 11 ദിവസത്തേക്കു കൂടി കസ്റ്റഡിയില്‍ വിടേണ്ട സാഹചര്യമില്ലെന്നും പ്രത്യേക ജഡ്ജി പ്രവീണ്‍ സിങ് വിലയിരുത്തി.



200 കോടി രൂപ തട്ടിച്ചുവെന്നു കാട്ടി ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ മുന്‍ പ്രമോട്ടര്‍ ശിവിന്ദര്‍ സിങ്ങിന്റെ ഭാര്യ അതിഥി സിങ് നല്‍കിയ പരാതിയിലാണു ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക വിഭാഗം ലീനയെ അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതിയായ സുകാഷ് ഉള്‍പ്പെടെ 10 പേരും പിടിയിലായിട്ടുണ്ട്. സംഭവത്തില്‍ ഇഡിയും അന്വേഷണം നടത്തുന്നുണ്ട്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട്ടില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു, യുവാവിന് ദാരുണാന്ത്യം  (3 hours ago)

നമ്മുടെ ജീവിതത്തിന് ഒരു ഗ്യാരന്റിയും ഇല്ല; പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അത് നേരിടാനുള്ള മനക്കരുത്താണ് നമുക്ക് വേണ്ടത്: എനിക്കതിന് സാധിക്കുമെങ്കില്‍ ആര്‍ക്കും അതിന് സാധിക്കുമെന്ന് മംമ്ത മോഹന്‍ദാസ്  (3 hours ago)

മുക്കത്ത് 9 വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍  (3 hours ago)

തനിക്കെതിരെ അശ്ലീല സന്ദേശങ്ങളും ഭീഷണിയും: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി രവീണ രവി  (4 hours ago)

സ്വകാര്യ ചാറ്റുകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു; നേതൃത്വം നല്‍കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തന്‍ ഫെന്നി നൈനാന്‍': ഗുരുതരമായ പരാതികളുമായി അതിജീവിത  (4 hours ago)

'കാലം പറഞ്ഞ കഥ'യുടെ റിലീസ് മാറ്റിവെച്ചു  (4 hours ago)

പ്രധാനമന്ത്രി ലോക്‌സഭയില്‍ സംസാരിക്കാത്തതിനെതിരെ സ്പീക്കര്‍ക്ക് കത്ത് അയച്ച് കെസി വേണുഗോപാല്‍  (4 hours ago)

ജയില്‍ തടവുകാരുടെ വേതനം വര്‍ധിപ്പിച്ചത് ചോദ്യംചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

എയിംസിനായി കേരളം നിര്‍ദേശിച്ച സ്ഥലത്ത് കേന്ദ്രം സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി  (4 hours ago)

നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' ഒടിടിയിലേക്ക്  (5 hours ago)

അമേരിക്കയുമായുള്ള വാണിജ്യ കരാറില്‍ പാര്‍ലമെന്റില്‍ ആദ്യ പ്രതികരണം നടത്തി പ്രധാനമന്ത്രി  (5 hours ago)

ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്  (5 hours ago)

വി.എസിന് ജനഹൃദയങ്ങളില്‍ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് മകന്‍ വി.എ. അരുണ്‍കുമാര്‍  (5 hours ago)

പ്രവാസികള്‍ക്ക് സന്തോഷം!! ജിദ്ദയിലേക്ക് ആകാശ എയര്‍! സൗദി അറേബ്യയിലേക്ക് പുതിയ വിമാന സര്‍വീസ്...  (6 hours ago)

ഒട്ടകം ദേഹത്തേക്ക് വീണ് പ്രവാസി മരിച്ചു.. ഒട്ടകവുമായി കൂട്ടിയിടിച്ച് അപകടം  (6 hours ago)

Malayali Vartha Recommends