Widgets Magazine
06
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം


എലിശല്യം രൂക്ഷമായതിനെ തുടർന്ന് എലിവിഷം വയ്ക്കുന്നതിനിടെ തെറിച്ച് ഗ്ലാസില്‍ വീണു; പിന്നാലെ മരണം എത്തിയത് ആ ചെറിയ പിഴവിൽ...


സംസ്ഥാന സര്‍ക്കാര്‍, കൈവിട്ടു കളയുന്നത് കൊല്ലത്തിന് ലഭിക്കേണ്ടിയിരുന്ന 600 കോടിയുടെ മെഡിക്കല്‍ കോളേജ് പദ്ധതി...പ്രേമചന്ദ്രനോടുള്ള രാഷ്ട്രീയ പകപോക്കല്‍..ആരോഗ്യ മന്ത്രി കീറിയെറിഞ്ഞു..


ഇസ്താംബുളിൽ ചർച്ച വേണ്ട ഖമേനി സ്ഥലം മാറ്റി..ഇറാനും യുഎസും തമ്മിലുള്ള ആണവ ചർച്ചകൾ വെള്ളിയാഴ്ച ഒമാനിൽ വച്ച് നടക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി..ഖമനയിക്ക് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്..

കാമുകിയെ വിളിച്ചവനോട് പ്രതികാരം ചെയ്യാൻ കഠാരയും, ക്രിക്കറ്റ് സ്റ്റമ്പും, ഇരുമ്പ് പൈപ്പുമായി വഴിയിൽ കാത്തു നിന്നു; കണ്ണിൽ പെട്ടത് ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ച് ഇറങ്ങിയ മറ്റൊരു യുവാവ്: വഴിയിൽ തടഞ്ഞ് നിർത്തി യുവാവിനെയും സുഹൃത്തുക്കളെയും ആക്രമിച്ച് സ്ഥലം വിട്ട പ്രതികളെ തൂക്കി എടുത്ത് പോലീസ്:- നെഞ്ചിലും, തുടയിലും, തലയിലും, കഠാര കൊണ്ട് കുത്തേറ്റ യുവാവ് തീവ്രപരിചരണ വിഭാഗത്തില്‍

15 OCTOBER 2021 07:29 AM IST
മലയാളി വാര്‍ത്ത

ആളുമാറി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ ഒമ്പത് പേർ പിടിയിൽ. കുലശേഖരപുരം കനോസ സ്‌കൂളിനു സമീപം മെഹ്റാം മന്‍സിലില്‍ ബിലാലി(26നെയാണ് പ്രതികൾ ആളുമാറി കുത്തിയത്.

നെഞ്ചത്തും തുടയിലും തലയിലും കഠാരകൊണ്ടുള്ള കുത്തേറ്റ ബിലാല്‍ കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പത്ത് പേരടങ്ങുന്ന സംഘമാണ് അക്രമിച്ചത്. ഇതില്‍ ഒമ്പത് പേര്‍ പോലീസിന്റെ പിടിയിലാവുകയായിരുന്നു. ചൊവ്വാഴ്ച രാത്രി എസ്.ബി.എം.ആശുപത്രിക്ക് എതിര്‍ വശത്തായിരുന്നു സംഭവം.

കരുനാഗപ്പള്ളി കോഴിക്കോട് പുതുക്കാട്ട് വടക്കതിൽ അസ്‍‌ലം (24), കോഴിക്കോട് പീടികയിൽ വീട്ടിൽ സുഹൈൽ (23), മരുതൂർകുളങ്ങര തെക്ക് കോട്ടതറയിൽ ഹിലാൽ (21), മരുതൂർകുളങ്ങര തെക്ക് കണിയാമ്പറമ്പിൽ മുഹമ്മദ് ഉനൈസ് (21), മരുതൂർകുളങ്ങര തെക്ക് മാൻനിന്ന വടക്കതിൽ അൽത്താഫ് (21), കോഴിക്കോട് തട്ടേത്ത് വീട്ടിൽ രാഹുൽ (20), അഖിൽ(23), മരുതൂർകുളങ്ങര തെക്ക് പുതുമംഗലത്ത് വീട്ടിൽ അരുൺ (19), മരുതൂർകുളങ്ങര തെക്ക് കന്നേലിൽ വീട്ടിൽ അഖിൽ (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

അക്രമി സംഘത്തിൽ ഉണ്ടായിരുന്ന സുഹൈല്‍ എന്ന യുവാവിന്റെ കാമുകിയെ മറ്റൊരാള്‍ ഫോണ്‍ ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. കരുനാഗപ്പള്ളി പുള്ളിമാൻ ജംക്‌ഷൻ സ്വദേശിയെ ആക്രമിക്കാനായിരുന്നു പദ്ധതി.

സുഹൈലും സംഘവും വഴിയിൽ കഠാര, ക്രിക്കറ്റ് സ്റ്റംപ്, ഇരുമ്പ് പൈപ്പ് എന്നിവയുമായി കാത്തുനിൽക്കുകയായിരുന്നു. ഈ സമയം ടൗണിലെ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചു തിരിച്ചു പോകവെ ബിലാലും സുഹൃത്തുക്കളും ഇവരുടെ കണ്ണിൽ പെടുകയായിരുന്നു. തുടർന്ന് ഇവരെ തടഞ്ഞ് വച്ചായിരുന്നു പ്രതികൾ ആക്രമിച്ചത്.

ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുത്തേറ്റ ബിലാൽ ബോധരഹിതനായി വീണു. ബിലാലിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെയും സംഘം ആക്രമിച്ചു. തുടര്‍ന്ന് അക്രമിസംഘം വാഹനങ്ങളില്‍ സ്ഥലംവിട്ടു.

റോഡില്‍ രക്തത്തില്‍ കുളിച്ചുകിടന്ന ബിലാലിനെ പോലീസ് കണ്‍ട്രോള്‍ റൂം വാഹനത്തിലാണ് ആദ്യം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്. മാരകമായി പരിക്കേറ്റ ബിലാലിനെ തീവ്രപരിചരണവിഭാഗത്തിലേക്കു മാറ്റി.

പ്രതികളെ വിവിധ സ്ഥലങ്ങളിൽ നിന്നായിരുന്നു അറസ്റ്റ് ചെയ്തത്. പിടിയിലായ ഹിലാൽ നേരത്തെ മോഷണക്കേസിലും അടിപിടിക്കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

കൊല്ലം സിറ്റി ജില്ലാ പൊലീസ് മേധാവി ടി. നാരായണനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസിപി ഷൈനു തോമസ്, സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ ജി.ഗോപകുമാർ, എസ്ഐമാരായ ജയശങ്കർ, വിനോദ്, ധന്യ, അലോഷ്യസ് അലക്സാണ്ടർ, ജിഎസ്ഐ രാജേന്ദ്രൻ, എഎസ്ഐമാരായ ഷാജിമോൻ, ശ്രീകുമാർ, നന്ദകുമാർ, സിപിഒ മാരായ ശ്രീകാന്ത്, ശ്രീജിത്ത്, അരുൺ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട്ടില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു, യുവാവിന് ദാരുണാന്ത്യം  (3 hours ago)

നമ്മുടെ ജീവിതത്തിന് ഒരു ഗ്യാരന്റിയും ഇല്ല; പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അത് നേരിടാനുള്ള മനക്കരുത്താണ് നമുക്ക് വേണ്ടത്: എനിക്കതിന് സാധിക്കുമെങ്കില്‍ ആര്‍ക്കും അതിന് സാധിക്കുമെന്ന് മംമ്ത മോഹന്‍ദാസ്  (3 hours ago)

മുക്കത്ത് 9 വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍  (3 hours ago)

തനിക്കെതിരെ അശ്ലീല സന്ദേശങ്ങളും ഭീഷണിയും: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി രവീണ രവി  (4 hours ago)

സ്വകാര്യ ചാറ്റുകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു; നേതൃത്വം നല്‍കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തന്‍ ഫെന്നി നൈനാന്‍': ഗുരുതരമായ പരാതികളുമായി അതിജീവിത  (4 hours ago)

'കാലം പറഞ്ഞ കഥ'യുടെ റിലീസ് മാറ്റിവെച്ചു  (4 hours ago)

പ്രധാനമന്ത്രി ലോക്‌സഭയില്‍ സംസാരിക്കാത്തതിനെതിരെ സ്പീക്കര്‍ക്ക് കത്ത് അയച്ച് കെസി വേണുഗോപാല്‍  (4 hours ago)

ജയില്‍ തടവുകാരുടെ വേതനം വര്‍ധിപ്പിച്ചത് ചോദ്യംചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

എയിംസിനായി കേരളം നിര്‍ദേശിച്ച സ്ഥലത്ത് കേന്ദ്രം സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി  (4 hours ago)

നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' ഒടിടിയിലേക്ക്  (5 hours ago)

അമേരിക്കയുമായുള്ള വാണിജ്യ കരാറില്‍ പാര്‍ലമെന്റില്‍ ആദ്യ പ്രതികരണം നടത്തി പ്രധാനമന്ത്രി  (5 hours ago)

ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്  (5 hours ago)

വി.എസിന് ജനഹൃദയങ്ങളില്‍ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് മകന്‍ വി.എ. അരുണ്‍കുമാര്‍  (5 hours ago)

പ്രവാസികള്‍ക്ക് സന്തോഷം!! ജിദ്ദയിലേക്ക് ആകാശ എയര്‍! സൗദി അറേബ്യയിലേക്ക് പുതിയ വിമാന സര്‍വീസ്...  (6 hours ago)

ഒട്ടകം ദേഹത്തേക്ക് വീണ് പ്രവാസി മരിച്ചു.. ഒട്ടകവുമായി കൂട്ടിയിടിച്ച് അപകടം  (6 hours ago)

Malayali Vartha Recommends