കൊടും കുറ്റവാളിയായ അച്ഛന്റെ ഓർമ്മകൾ പോലും വേണ്ട; ധ്രുവ് എന്ന പേര് മാറ്റി... ഇനി ‘ആർജവ്’ ... തണലായി ഒപ്പമുണ്ട് ഈ മുത്തശ്ശിയും മുത്തച്ഛനും

മകളെ കൺമുന്നിൽ നഷ്ടമായ തങ്ങൾക്ക് ആർജവിന്റെ സാമീപ്യമാണ് ഏക ആശ്വാസമെന്ന് ഉത്രയുടെ മാതാപിതാക്കൾ വിജയസേനനും മണിമേഖലയും. സൂരജിന്റെ വീട്ടുകാർ കുട്ടിക്ക് നൽകിയ ധ്രുവ് എന്ന പേര് മാറ്റി ‘ആർജവ് ’ എന്ന പേര് നൽകിയതായും അവർ പറഞ്ഞു.
ഉത്രയുടെ നാടായ ഏറം ഗ്രാമത്തിൽ നിന്ന് ഒട്ടേറെ ആളുകൾ ശിക്ഷ അറിയാൻ കൊല്ലത്തെ കോടതിയിൽ എത്തിയിരുന്നു. കൊടും കുറ്റവാളിയായ സൂരജിനു ജീവപര്യന്തം തടവ് കുറഞ്ഞ ശിക്ഷയാണെന്നു നാട്ടുകാർ പറയുന്നു.
അപൂർവങ്ങളിൽ അപൂർവം എന്നു കോടതി പരാമർശിച്ച കേസിൽ പരമാവധി ശിക്ഷ സൂരജിനു ലഭിക്കാൻ ഉത്രയുടെ കുടുംബത്തോടൊപ്പമാണു നാട്ടുകാരും.
കേരള പോലീസിന്റെ കുറ്റാന്വേഷണചരിത്രത്തിലെ അത്യപൂര്‍വമായ അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി ഭർത്താവ് സൂരജിന് ഇരട്ട ജീവപര്യന്തമാണ് വിധിച്ചത്.
ആദ്യം പത്ത് വര്‍ഷവും പിന്നീട് ഏഴ് വര്‍ഷവും തടവിന് ശേഷമാണ് പ്രതി ഇരട്ടജീവപര്യന്തം തടവ് അനുഭവിക്കേണ്ടതെന്ന് കോടതി എടുത്ത് പറഞ്ഞിട്ടുണ്ട്. അഞ്ചു ലക്ഷം രൂപ പിഴയും നല്‍കണമെന്നാണ് വിധി.
2020 മേയ് ഏഴിനാണ് അഞ്ചല്‍ ഏറം വെള്ളശ്ശേരില്‍വീട്ടില്‍ ഉത്രയെ (25) സ്വന്തംവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജ് (27) ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനുംവേണ്ടി പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
https://www.facebook.com/Malayalivartha























