അറിവാണ് ഒരു സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നത്.... നമ്മുടെ കുഞ്ഞുങ്ങള്‍ക്കായി ഏറ്റവും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കാനും നാടിന്റെ ശോഭനമായ ഭാവി ഉറപ്പുവരുത്താനും ഒരുമിച്ച് നില്‍ക്കാം... വിജയദശമി ആശംസകളുമായി മുഖ്യമന്ത്രി

സംസ്ഥാനത്ത് വിവിധ ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലുമായി നിരവധി കുരുന്നുകളാണ് ഇന്ന് ആദ്യാക്ഷരം കുറിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് എല്ലായിടത്തും ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ഇപ്പോഴിതാ വിജയദശമി ദിനത്തില്‍ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി.
കുട്ടികളെ എഴുത്തിനിരുത്തിയ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ കുറിപ്പ്. "അറിവാണ് ഒരു സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നത്. അതുകൊണ്ടാണ് വിദ്യാഭ്യാസം വളരെ പ്രധാനപ്പെട്ട സാമൂഹ്യപ്രവര്‍ത്തനമായി പരിഗണിക്കപ്പെടുന്നത്.
ഇന്ന് വിദ്യാരംഭദിനത്തില്‍ നിരവധി കുഞ്ഞുങ്ങളാണ് അറിവിന്റെ ലോകത്തേക്ക് ആദ്യചുവട് വയ്ക്കുന്നത്. ഇന്ന് നേഹ, നിയ, കനി, ഫിദല്‍ എന്നീ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ദീര്‍ഘകാലം അടച്ചിട്ട വിദ്യാലയങ്ങള്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പോകുന്നു എന്നതും സന്തോഷകരമായ കാര്യമാണ്. നമ്മുടെ കുഞ്ഞുങ്ങള്‍ക്കായി ഏറ്റവും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കാനും നാടിന്റെ ശോഭനമായ ഭാവി ഉറപ്പുവരുത്താനും ഒരുമിച്ച് നില്‍ക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha























