ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം മുന്നോട്ടുപോവുകയാണെങ്കില്‍, ഈ വിമര്‍ശനങ്ങളൊക്കെ കത്തിനശിച്ചുകൊള്ളും... വിമര്‍ശിക്കുന്നവര്‍ക്ക് വിറ്റുതുലച്ചു എന്നൊക്കെ പറഞ്ഞുപോകാം.... അതല്ലല്ലോ സത്യാവസ്ഥ. നടത്തിപ്പ് മാത്രമാണ് കൈമാറിയിരിക്കുന്നത്.. വരാന്‍ പോകുന്നത് വമ്പന്‍ മാറ്റമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിനെ ഏല്‍പ്പിച്ചതില്‍ പൂര്‍ണ തൃപ്‌തിയെന്ന് സുരേഷ് ഗോപി എംപി. 'ജനങ്ങളുടെ യാത്രയ്ക്കിടയിലുള്ള ക്ളേശം പരിഹരിക്കാന്‍ ഇത്രയും കാലം സാധിച്ചില്ലല്ലോ? ഇനി സാധിക്കുമോ എന്ന് നമുക്ക് പരിശോധിക്കാം. ഒരു പുതിയ സംവിധാനം വന്നിരിക്കുന്നു. വിമര്‍ശിക്കുന്നവര്‍ക്ക് വിറ്റുതുലച്ചു എന്നൊക്കെ പറഞ്ഞുപോകാം.
അതല്ലല്ലോ സത്യാവസ്ഥ. നടത്തിപ്പ് മാത്രമാണ് കൈമാറിയിരിക്കുന്നത്. ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം മുന്നോട്ടുപോവുകയാണെങ്കില്‍, ഈ വിമര്‍ശനങ്ങളൊക്കെ കത്തിനശിച്ചുകൊള്ളും.
പോസ്‌റ്റ് കൊവിഡ് ഓപ്പറേഷന്‍സ് തുടങ്ങിയ സമയത്ത് രണ്ടുമൂന്ന് മാസം എമിറേറ്റ്‌സ്, എത്തിഹാദ് എന്നിവ തിരുവനന്തപുരത്തേക്ക് വന്നില്ല. ഇന്ത്യയിലെ തന്നെ രണ്ടാമത്തെ എയര്‍പോര്‍ട്ടാണ്. 1932ല്‍ കേണല്‍ ഗോദവര്‍മ്മ രാജ തുടങ്ങിവച്ച എയര്‍പോര്‍ട്ടാണിത്.
ഇവിടെ ജനങ്ങള്‍ക്ക് സൗകര്യപ്രദമായ മാറ്റങ്ങള്‍ വരണം. ഡെവലപ്പ്മെന്റ് എന്നുപറയമ്ബോള്‍ അതുകൂടിയാണല്ലോ? അതുവരട്ടെ, അതിലാര്‍ക്കാണ് സുഖമില്ലായ്മയുള്ളത്. മുംബയ്, ഡല്‍ഹി പോലുള്ള എയര്‍പോര്‍ട്ടുകള്‍ സ്വീകരിക്കുന്നതുപോലെ ഇവിടെയും യാത്രക്കാരെ സ്വീകരിക്കണം'- സുരേഷ് ഗോപി പറഞ്ഞു.
https://www.facebook.com/Malayalivartha























