എറണാകുളം സൗത്ത് ഡിവിഷന്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ മിനി ആര്‍. മേനോന്‍ അന്തരിച്ചു! സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മരണത്തില്‍ അനുശോചനം അറിയിച്ചു...

എറണാകുളം സൗത്ത് ഡിവിഷന്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ മിനി ആര്‍. മേനോന്‍ (43) അന്തരിച്ചു. ബിജെപി കൗണ്‍സിലറായിരുന്ന മിനി അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മരണത്തില്‍ അനുശോചനം അറിയിച്ചു.
എറണാകുളം സൗത്ത് ഡിവിഷനില്‍ നിന്നാണ് മിനി ആര്‍ മേനോന്‍ ജയിച്ചത്.വാരിയം റോഡ് ചിന്മയ കോളജിന് എതിര്‍വശത്തുള്ള ഇവരുടെ കൗണ്‍സിലര്‍ ഓഫിസില്‍ 10.30 മുതല്‍ ഒന്നര വരെ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും.തുടര്‍ന്ന് ഇതിനടുത്തുള്ള ശാന്തി ഫ്ലാറ്റില്‍ ഒരു മണി മുതല്‍ മൂന്നു മണിവരെയും ആദരാഞ്ജലികള്‍ അര്‍പ്പിക്കാം.സംസ്‌കാരം വൈകിട്ട് മൂന്നിന് രവിപുരം ശ്മശാനത്തില്‍ നടക്കും.
https://www.facebook.com/Malayalivartha























