Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

നവമാധ്യമങ്ങളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തിയായിരുന്നു സമ്മേളനത്തിന്റെ പ്രചരണം;തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ഏരിയാ കമ്മിറ്റിയ്ക്കു കീഴിലെ തട്ടത്തുമലയിലെ പാർട്ടി ബ്രാഞ്ച് സമ്മേളനത്തിൽ സോഷ്യൽ മീഡിയയുടെ ഉപയോഗം ഏറെ കൗതുകത്തോടെയാണ് താൻ കണ്ടതെന്ന് ഡോ .തോമസ് ഐസക്ക്

15 OCTOBER 2021 12:59 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ഏരിയാ കമ്മിറ്റിയ്ക്കു കീഴിലെ തട്ടത്തുമലയിലെ പാർട്ടി ബ്രാഞ്ച് സമ്മേളനത്തിൽ സോഷ്യൽ മീഡിയയുടെ ഉപയോഗം ഏറെ കൗതുകത്തോടെയാണ് താൻ കണ്ടതെന്ന് ഡോ .തോമസ് ഐസക്ക്. നവമാധ്യമങ്ങളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തിയായിരുന്നു സമ്മേളനത്തിന്റെ പ്രചരണമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു . 

പാർട്ടി സംസ്ഥാന ജാഥകളുടെ തിരുവനന്തപുരം ജില്ലാ അതിർത്തിയിലെ സ്വീകരണ കേന്ദ്രം എന്ന നിലയിലാണ് തട്ടത്തുമലയെ പാർട്ടി നേതാക്കൾക്ക് പരിചയം. എന്നാൽ കടയ്ക്കൽ കലാപത്തെക്കുറിച്ച് ശ്രീ. കടയ്ക്കൽ എൻ. ഗോപിനാഥപിള്ള എഴുതിയ പുസ്തകം വായിച്ചപ്പോഴാണ് ആ ചരിത്രസംഭവവുമായി ഈ നാടിനുള്ള ബന്ധം മനസിലായത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെപ്പിന് കടയ്ക്കൽ പോയപ്പോഴാണ് ഈ പുസ്തകത്തിന്റെ ഒരു കോപ്പി സംഘടിപ്പിക്കാനായത്. ഏറുപടക്കവും നാടൻതോക്കുമായി സർ സിപിയുടെ പട്ടാളത്തെ മുഖാമുഖം നേരിടാൻ കലാപകാരികൾ തെരഞ്ഞെടുത്ത സ്ഥലമാണതെന്നും അദ്ദേഹം പറഞ്ഞു.

തട്ടത്തുമലയുടെ ചുറ്റുവട്ടത്തുള്ള ഇരട്ടക്കുളം, മുതുകുറിഞ്ഞി, പാപ്പാല തുടങ്ങിയ സ്ഥലങ്ങളിലുള്ളവരൊക്കെ കടയ്ക്കൽ കലാപമായി ബന്ധപ്പെട്ടിട്ടുണ്ട്. "തട്ടത്തുമല - ഓർമ്മയിലെ ചെങ്കനലുകൾ" എന്ന തലക്കെട്ടിൽ ഈ ഓർമ്മകൾ ക്രോഡീകരിച്ച് പ്രചരിപ്പിക്കുകയായിരുന്നു ഒരു സോഷ്യൽ മീഡിയ പ്രവർത്തനം.

അതിന് ശ്രീ. കടയ്ക്കൽ ഗോപിനാഥൻപിള്ളയുടെ വീഡിയോ അഭിമുഖം തയ്യാറാക്കി. കടയ്ക്കൽ കലാപത്തെ സർ സിപിയുടെ പട്ടാളം അടിച്ചമർത്തുകയും നാട് അതിഭീകരമായ പട്ടാളവാഴ്ചയ്ക്ക് ഇരയാവുകയും ചെയ്ത ചരിത്രം അദ്ദേഹം വിശദമായിത്തന്നെ വിവരിച്ചിട്ടുണ്ട്.

കലാപകാരികൾക്ക് അഭയം കൊടുത്ത തട്ടത്തുമലയിലെ വീടുകളും കുടുംബങ്ങളുമൊക്കെ പട്ടാളഭീകരതയ്ക്ക് ഇരയായ കാര്യവും അദ്ദേഹം ഓർമ്മപ്പെടുത്തി. തട്ടത്തുമലയെയും വാഴോടിനെയും സംബന്ധിക്കുന്ന ഈ ചരിത്രവസ്തുതകൾ ബ്രാഞ്ച് അംഗങ്ങളുടെ എഫ്ബി പേജു വഴി പ്രചരിപ്പിച്ചുകൊണ്ടാണ് ഓർമ്മകളിലേയ്ക്കുള്ള യാത്ര ആരംഭിച്ചത്.

1964ൽ പ്രദേശത്ത് സിപിഐഎം കെട്ടിപ്പെടുത്ത സഖാക്കളുടെ ഓർമ്മയാണ് അടുത്തതായി വീണ്ടെടുത്തത്. അത് പറയാൻ ഏറ്റവും അനുയോജ്യനായ സഖാവിനെത്തന്നെ കണ്ടെത്തി. പാർട്ടി കിളിമാനൂർ ഏരിയാ കമ്മിറ്റി അംഗം സഖാവ് മൈതീൻകുഞ്ഞ്. 1964ൽ സിപിഐഎം രൂപീകൃതമായപ്പോൾ ആ പ്രദേശത്ത് രൂപം കൊണ്ട ലോക്കൽ കമ്മിറ്റിയിലെ അംഗമാണ് ഈ സഖാവ്.

സഖാക്കൾ എകെജിയും സിഎച്ച് കണാരനും ഉൾപ്പെടെയുള്ളവർ നയിച്ച ജാഥകൾക്ക് വാഴോട് വെച്ചു നൽകിയ ആവേശകരമായ സ്വീകരണങ്ങളുടെ ഓർമ്മകളിലൂടെയാണ് സഖാവ് മൈതീൻകുഞ്ഞ് തട്ടത്തുമല പ്രദേശത്തെ പാർടിയുടെ വളർച്ച രേഖപ്പെടുത്തുന്നത്.

പാർട്ടിയുടെ ആദ്യത്തെ ബ്രാഞ്ച് സെക്രട്ടറി, ആദ്യകാലത്തെ പ്രമുഖരായ സഖാക്കൾ, അവരുടെ പ്രവർത്തനശൈലി, 1965ലെ തിരഞ്ഞെടുപ്പിൽ കിളിമാനൂരിലെ സിപിഐഎം സ്ഥാനാർത്ഥിയായിരുന്ന സഖാവ് സി.കെ. ബാലകൃഷ്ണനുവേണ്ടി നടത്തിയ വ്യത്യസ്തമായ തിരഞ്ഞെടുപ്പു പ്രചരണം തുടങ്ങി വിലപ്പെട്ട അറിവുകളാണ് സഖാവ് മൈതീൻകുഞ്ഞ് പുതിയ തലമുറയിലെ സഖാക്കൾക്ക് പകർന്നു കൊടുത്തത്.തുടർന്ന് വീഡിയോകളുടെ ഒരു പ്രവാഹമായിരുന്നു.

ആദ്യത്തെ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ബീഡി തെറുപ്പു തൊഴിലാളിയായിരുന്ന സഖാവ് വട്ടപ്പാറ മാധവൻ പിള്ളയെക്കുറിച്ച് ലോക്കൽ കമ്മിറ്റി അംഗം സഖാവ് പി റോയി, 1960ൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന കാലത്ത് പാർടി ജാഥയിൽ പങ്കെടുത്തുകൊണ്ട് വിളിച്ച മുദ്രാവാക്യം ഇപ്പോഴും ഓർമ്മിച്ചിരിക്കുന്ന, ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സഖാവ് പങ്കജാക്ഷന്റെ സഹോദരി ശ്രീമതി നളിനി, അടിയന്തരാവസ്ഥക്കാലത്തെ പോലീസ് വേട്ടയെ ഓർമ്മിച്ച മുൻലോക്കൽ കമ്മിറ്റി സെക്രട്ടറി സ. നളിനാക്ഷൻ, പാർടി സഖാക്കൾക്ക് നേരെ നടന്ന അതിക്രമങ്ങളെ കായികമായി പ്രതിരോധിച്ച സഖാക്കളെക്കുറിച്ച് കർഷകത്തൊഴിലാളി യൂണിയൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ. എ. ഗണേശൻ, കർഷകത്തൊഴിലാളി മേഖലയിൽ പാർടിയെ ശക്തിപ്പെടുത്തിയ സഖാക്കളെക്കുറിച്ച് കോവൂർ എന്നറിയപ്പെടുന്ന കർഷകത്തൊഴിലാളി സഖാവ് ദിവാകരൻ, സംസ്ഥാനത്തിന്റെ പലഭാഗത്തും ആക്രമണത്തിന് ഇരയായ സഖാക്കൾക്ക് അഭയമായിരുന്ന പള്ളം തങ്കപ്പനാശാന്റെ മർമ്മ ചികിത്സാ കേന്ദ്രത്തെക്കുറിച്ച് ഏരിയാ സെക്രട്ടറി സ. എസ്. ജയചന്ദ്രൻ എന്നിവരുടെ ഓർമ്മകളിലൂടെ 1964 മുതൽ 1980 വരെയുള്ള സമരസംഘടനാപ്രവർത്തനങ്ങളുടെ വലിയൊരു ഡോക്യുമെന്റേഷൻ തന്നെ സോഷ്യൽ മീഡിയ വഴി ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി നടന്നു.

വിലമതിക്കാനാവാത്ത വീഡിയോ ശേഖരം തന്നെയാണിത് എന്ന കാര്യത്തിൽ സംശയമില്ല. 1964 മുതലുള്ള ബ്രാഞ്ച് സെക്രട്ടറിമാർ, മുൻനിര പാർടി സഖാക്കൾ എന്നിവരുടെയെല്ലാം ചിത്രങ്ങൾ കോർത്തിണക്കി മനോഹരമായ പാട്ടിന്റെ അകമ്പടിയോടെ ഒരു വാട്സാപ്പ് സാറ്റസ് തയ്യാറാക്കി. സമ്മേളനസ്ഥലത്ത് സംഘടിപ്പിക്കപ്പെട്ട ചരിത്രപ്രദർശനത്തിന്റെ ഭാഗമായി ഇവരുടെ ചിത്രങ്ങൾ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

പ്രാദേശിക ചരിത്രവും പാർടി കെട്ടിപ്പെടുത്ത ചരിത്രവും പ്രചരിപ്പിച്ചതിനു പുറമെ, സോഷ്യൽ മീഡിയയിലൂടെ വിവിധ മത്സരങ്ങളും നടത്തി. ചിത്രരചന, പ്രസംഗം, വിപ്ലവഗാനം, കവിത തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. ചിത്രങ്ങളും വീഡിയോയും മുൻകൂട്ടി പ്രസിദ്ധീകരിച്ച ഒരു വാട്സാപ്പ് നമ്പരിലേയ്ക്ക് അയച്ചുകൊടുക്കാനാണ് സംഘാടകർ ആവശ്യപ്പെട്ടത്.

ഇവ സമ്മേളനത്തിനുവേണ്ടി ഉണ്ടാക്കിയ ഫേസ് ബുക്ക് പേജിൽ അപ് ലോഡ് ചെയ്യുകയും സഖാക്കൾ ഷെയർ ചെയ്യുകയും ചെയ്തു. "ഞാൻ കണ്ട സിപിഐഎം നേതാവ്" എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരം കിളിമാനൂർ മേഖലയിലെ ബാലസംഘം കൂട്ടുകാർ കൊഴുപ്പിക്കുക തന്നെ ചെയ്തു.

മാർക്സും ലെനിനും ചെഗുവേരയുമെല്ലാം അവരുടെ ഭാവനയിലെ സിപിഐഎം നേതാക്കളായി. ഈ ചിത്രങ്ങളെല്ലാം പ്രിന്റെടുത്ത് സമ്മേളനത്തലേന്ന് മുതൽ ചരിത്രപ്രദർശനത്തിന്റെ ഭാഗമാക്കുകയും ചെയ്തു. പാർടിയുടെയും പ്രക്ഷോഭങ്ങളുടെയും ചരിത്രം വിശദമാക്കുന്ന ചരിത്രപ്രദർശനവും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു.

ഒരു ബ്രാഞ്ച് സമ്മേളനത്തിന്റെ തയ്യാറെടുപ്പുകളുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സോഷ്യൽ മീഡിയ ഉപയോഗിച്ച് എന്തൊക്കെ ചെയ്യാമോ അതെല്ലാം തട്ടത്തുമല, മറവക്കുഴി ബ്രാഞ്ചുകളിലെ സഖാക്കൾ ചെയ്തു. ഏരിയാ സെക്രട്ടറി അഡ്വ. എസ്. ജയചന്ദ്രന്റെ ജന്മനാടാണ് തട്ടത്തുമല. സ്വാഭാവികമായും ഈ പ്രവർത്തനങ്ങളുടെ തുടർച്ച ഏരിയാ സമ്മേളനത്തിൽ നമുക്ക് പ്രതീക്ഷിക്കാം.

ലോക്കൽ കമ്മിറ്റി സെക്രട്ടറി സ. എസ്. രഘുനാഥനും ഈ പ്രവർത്തനങ്ങളുടെ വിജയത്തിൽ നല്ല പങ്കുവഹിച്ചിട്ടുണ്ട്. സഖാവ് ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു സ. രഘുനാഥൻ. ഈ പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനമായി എനിക്കു തോന്നിയത് പ്രാദേശിക ചരിത്രത്തിന്റെ വീണ്ടെടുപ്പിൽ സഖാക്കൾ കാണിച്ച ഉത്സാഹമാണ്.

കടയ്ക്കൽ കലാപത്തെപ്പോലെ ചെറുതും വലുതുമായ ഒട്ടേറെ സമരങ്ങളും കലാപങ്ങളും പണിമുടക്കുകളും പലനാടുകളിലും ഉണ്ടായിട്ടുണ്ട്. ആ കാലത്തിന്റെ ഉജ്വലമായ ഓർമ്മകൾ ഇപ്പോഴും അയവിറക്കുന്ന പ്രായമേറിയ സഖാക്കളും നാട്ടുകാരും ഇന്നുമുണ്ട്. അവരെ നേരിട്ടു കണ്ട് ആ ചരിത്രാനുഭവങ്ങൾ വീഡിയോ റെക്കോഡ് ചെയ്തുവെയ്ക്കേണ്ടത് ഏറ്റവും അത്യാവശ്യമായ കാര്യമാണ്.

ഔദ്യോഗിക ചരിത്രകാരന്മാരുടെ ദൃഷ്ടിയിൽപ്പെടാത്ത നാടുകളും മനുഷ്യരും അവരുടെ പോരാട്ടങ്ങളുമുണ്ട്. തലമുറകൾ മണ്ണടിയുമ്പോൾ അവർക്കൊപ്പം വിസ്മൃതിയിലാകുന്നത് ഇത്തരം ഓർമ്മകളുടെയും അനുഭവങ്ങളുടെയും വലിയൊരു നിധിയാണ്. അത് നഷ്ടപ്പെടുത്തിക്കൂടാ. ചിത്രീകരിക്കാനും ശേഖരിച്ചു സൂക്ഷിക്കാനും അത്ര വലിയ ചെലവൊന്നും ഇല്ലെന്നും ഓർക്കുക.

പാർടി കിളിമാനൂർ ഏരിയാ കമ്മിറ്റി ഓഫീസിലെ ഓഫീസ് സെക്രട്ടറി കൂടിയായ സഖാവ് ബി ജയതിലകനാണ് തട്ടത്തുമല ബ്രാഞ്ച് സെക്രട്ടറി. മറവക്കുഴി ബ്രാഞ്ച് സെക്രട്ടറി സ. സലീമും. ഈ പ്രവർത്തനത്തിന് മുൻകൈയെടുത്ത എല്ലാ സഖാക്കളെയും അഭിനന്ദിക്കുന്നു.

എന്നിൽ ഏറ്റവും കൗതുകം സൃഷ്ടിച്ചകാര്യം അവസാനം നൽകാമെന്നുവച്ചു. ഏതു പ്രൊഫഷണൽ സോഷ്യൽ മീഡിയ ടീമിന്റെ സേവനമാണ് ഇതിന് ഉപയോഗപ്പെടുത്തിയതെന്ന് അന്വേഷിച്ചപ്പോഴാണ് ബ്രാഞ്ച് മെമ്പറായ സഖാവ് കെജി ബിജുവിന്റെ പത്താം ക്ലാസുകാരനായ മകൻ നിരഞ്ജന്റെ പേര് ഉയർന്നുവന്നത്.

ഈ മിടുക്കനാണ് വീഡിയോ മുഴുവൻ ഷൂട്ടു ചെയ്തതും ശബ്ദവും ദൃശ്യവും കൂട്ടിയോജിപ്പിച്ച് എഡിറ്റു ചെയ്തതും. സ്കൂളിൽ കൈറ്റ് ക്ലബ്ബിൽ നിരഞ്ജൻ സജീവമാണ്. മുതിർന്നവരുടെ മേൽനോട്ടമുണ്ടെങ്കിൽ കൊച്ചുകുട്ടികൾക്കുപോലും ചെയ്യാവുന്നതേയുള്ളൂ പ്രവർത്തനം എന്നതാണു സന്ദേശം.

വലിയ സാമ്പത്തികച്ചെലവോ, സങ്കീർണമായ ഉപകരണങ്ങളുടെ സഹായമോ ഒന്നും വേണ്ടാതെ, മൊബൈൽ ഫോണും ലാപ്ടോപ്പും ഉപയോഗിച്ച് നമ്മുടെ ബാലസംഘം, എസ്എഫ്ഐ കൂട്ടുകാർക്ക് ചെയ്യാവുന്ന ജോലിയാണിതെന്ന് തട്ടത്തുമലയിലെ സഖാക്കൾ കാട്ടിത്തരുന്നു. നമ്മുടെ സോഷ്യൽ മീഡിയാ പ്രവർത്തനങ്ങൾക്ക് വലിയ പ്രചോദനം തന്നെയാണ് തട്ടത്തുമലയിലെ സഖാക്കളുടെ ഈ പ്രവർത്തനമെന്നും ഡോ തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (31 minutes ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (37 minutes ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (46 minutes ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (55 minutes ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (1 hour ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (1 hour ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (1 hour ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (3 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (3 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (3 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (3 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (4 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (4 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (4 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (4 hours ago)

Malayali Vartha Recommends