ഭാര്യയെയും മകനെയും ആക്രമിക്കുന്നതായി പരാതി; അന്വേഷിക്കാനെത്തിയെ പൊലീസുകാരെ നായയെ അഴിച്ചുവിട്ട് കടിപ്പിക്കാന്‍ ശ്രമിച്ച ഗൃഹനാഥൻ അസഭ്യവർഷം നടത്തി പോലീസ് വാഹനത്തിന്റെ ചില്ല് തകർത്തു:- ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി അറസ്റ്റിൽ

പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുളവൂര്‍ തൃക്കളത്തൂര്‍ തേരാപ്പാറ ജംഗ്ഷന്‍ ഭാഗത്തു മാടകയില്‍ വീട്ടില്‍ ബിജി (52)യെയാണ് മൂവാറ്റുപുഴ പോലിസ് അറസ്റ്റ് ചെയ്തത്.
തൃക്കളത്തൂര്‍ പള്ളിതാഴത്തെ വീട്ടില്‍ ഭാര്യയെയും മകനെയും ആക്രമിക്കുന്നതായി വീട്ടുകാര്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയായിരുന്നു.
അന്വേഷിക്കാനായി സ്ഥലത്ത് എത്തിയപോലീസ് സംഘത്തെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും, വീട്ടിലെ നായയെ അഴിച്ചുവിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചെന്നും പോലീസ് പറയുന്നു.
ഇതിന് പിന്നാലെ പോലീസിന് നേരെ അസഭ്യവർഷം നടത്തുകയും പോലീസ് വാഹനത്തിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തു.
സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ മുവാറ്റുപുഴ ഇന്‍സ്‌പെക്ടര്‍ സി ജെ മാര്‍ട്ടിന്‍ , എസ്‌ഐ എം സൈദ്, എഎസ്‌ഐ പി എസ് ജോജി , സീനിയര്‍ സിപിഒ സുരേഷ് ചന്ദ്രന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha























