Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

പ്രാര്‍ത്ഥനയോടെ പത്തനംതിട്ട... ശബരിമല തീര്‍ത്ഥാടനം രണ്ട് ദിവസം മാറ്റി വച്ചിട്ടും പമ്പയിലെ ജലനിരപ്പ് താഴുന്നില്ല; പമ്പാ നദിയില്‍ ജലനിരപ്പ് ഉയരുന്നു; പമ്പാനദി, മണിമലയാര്‍, അച്ചന്‍കോവിലാര്‍ എന്നീ മൂന്ന് നദികളും അപകട നിലയ്ക്ക് മുകളില്‍; കക്കി ഡാം ഇന്ന് തുറക്കാന്‍ സാധ്യത; ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

18 OCTOBER 2021 08:23 AM IST
മലയാളി വാര്‍ത്ത

ശബരിമല തീര്‍ത്ഥാടനം തുടങ്ങും മുമ്പേ മഴ വില്ലനായി മാറി. പത്തനംതിട്ട ജില്ലയിലെ നദികളെല്ലാം നിറഞ്ഞ് കവിയുകയാണ്. പ്രത്യേകിച്ചും പമ്പാ നദിയില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. ഇന്ന് പകല്‍ മൂന്ന് മീറ്ററോളം ജലനിരപ്പ് താഴ്ന്നിരുന്നു. അതില്‍നിന്നാണ് വീണ്ടും ജലനിരപ്പ് ഉയരുന്നതായി കാണുന്നത്. നദീ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രാത്രിയില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലയുടെ സ്ഥിതിഗതികള്‍ വിലയിരുത്തി.

പമ്പാനദി, മണിമലയാര്‍, അച്ചന്‍കോവിലാര്‍ എന്നീ മൂന്ന് നദികളും അപകട നിലയ്ക്ക് മുകളിലൂടെയാണ് ഒഴുകുന്നത്. കക്കി ഡാം നാളെ തുറക്കാന്‍ സാധ്യതയുണ്ട്. കക്കി ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയിട്ടുണ്ട്. രാവിലെയുള്ള മഴയുടെ തോതും ജലനിരപ്പും സംബന്ധിച്ചിട്ടുള്ള കാര്യങ്ങള്‍ പരിഗണിച്ചായിരിക്കും ഡാം തുറക്കുക.

 



നദീതീരങ്ങളില്‍ വെള്ളം ഉയരാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിന്നും ആളുകള്‍ സുരക്ഷാ സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ഇന്നലെതന്നെ നിര്‍ദേശം നല്‍കിയരുന്നു. അതിന്റെയടിസ്ഥാനത്തില്‍ കുറേയാളുകള്‍ മാറിയിരുന്നു. ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഇതുസംബന്ധിച്ച അനൗണ്‍സ്‌മെന്റുകള്‍ പഞ്ചായത്തുകള്‍ നടത്തുന്നുണ്ട്. പത്തനംതിട്ട ജില്ലയില്‍ 1165 പേരാണ് നിലവില്‍ 54 ക്യാമ്പുകളിലായി കഴിയുന്നത്.

പ്രളയ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നും ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനേര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ പൊലീസും ദേവസ്വം ബോര്‍ഡും തമ്മില്‍ ധാരണയായെങ്കിലും കാലാവസ്ഥയില്‍ ഇന്ന് മാറ്റം ഉണ്ടായാലേ അന്തിമ തീരുമാനമാകു. ശബരിമല വനമേഖലയില്‍ മഴ ശക്തമായി തുടരുന്നതും കക്കി ഡാം തുറന്നുവിടേണ്ട സാഹചര്യവുമാണ് അനുമതിക്ക് തടസം.

 



തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക ഉള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ തീര്‍ത്ഥാടകരാണ് വിലക്ക് മൂലം ബുദ്ധിമുട്ടുന്നത്. നിലയ്ക്കല്‍ ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ തീര്‍ത്ഥാടകര്‍ തങ്ങുന്നുണ്ട്. നിലയ്ക്കലില്‍ മാത്രം ഇരുനൂറില്‍പ്പരം തീര്‍ത്ഥാടകരുണ്ട്. മതിയായ ഹോട്ടല്‍ സൗകര്യങ്ങളില്ലാത്തതിനാല്‍ പൊലീസും ദേവസ്വം ബോര്‍ഡും പമ്പയിലെ അയ്യപ്പാസേവാസംഘം വഴി ഇവര്‍ക്ക് ഇന്നലെ ഭക്ഷണം എത്തിച്ചു നല്‍കി.

എന്നാല്‍ മണ്ണിടിച്ചില്‍ ഉള്‍പ്പെടെയുള്ള സാദ്ധ്യതകള്‍ ഉള്ളതിനാല്‍ തീര്‍ത്ഥാടകരെ തത്കാലം കടത്തിവിടരുതെന്ന് ദുരന്തനിവാരണ അതോററ്റി ദേവസ്വം ബോര്‍ഡ് ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്. തീര്‍ത്ഥാടകര്‍ കഴിവതും ദര്‍ശനത്തിന് എത്തരുതെന്നും കാലാവസ്ഥയില്‍ മാറ്റമുണ്ടാകുമ്പോള്‍ ദര്‍ശനം സുഗമമാകുമെന്നും പ്രസിഡന്റ് അഡ്വ. എന്‍. വാസു പറഞ്ഞു.

 



അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ദുരന്ത സാദ്ധ്യത മുന്‍നിര്‍ത്തി ശബരിമലയില്‍ തീര്‍ത്ഥാടനം നിയന്ത്രിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഇന്നലെയും, ഇന്നും തീര്‍ത്ഥാടനം അനുവദിക്കില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്.

നിലയ്ക്കലില്‍ എത്തിയ ഭക്തരെ മടക്കി അയച്ചിരുന്നു. കാത്തുനില്‍ക്കാന്‍ സന്നദ്ധരാകുന്നവര്‍ക്ക് ഇടത്താവളങ്ങളില്‍ സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. നിലവില്‍ ശബരിമലയില്‍ ഉള്ള ഉദ്യോഗസ്ഥര്‍ക്കും, ജീവനക്കാര്‍ക്കും, ദുരന്തനിവാരണം, കൊവിഡ് 19 എന്നിവയുമായി ബന്ധപ്പെട്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് നിരോധനം ബാധകമല്ല.

 



രണ്ട് ദിവസമായി ജില്ലയില്‍ കനത്ത മഴയാണ്. ഈ സാഹചര്യത്തില്‍ പമ്പയിലെ വെള്ളപ്പൊക്കം, വനമേഖലകളിലെ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും, പോസ്റ്റുകള്‍ തകര്‍ന്നുവീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ എന്നിങ്ങനെയുള്ള സാദ്ധ്യത കണക്കിലെടുത്താണ് നടപടി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (2 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (2 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (2 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (3 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (3 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (3 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (4 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (4 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (7 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (7 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (7 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (7 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (8 hours ago)

Malayali Vartha Recommends