Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

മിണ്ടാട്ടംമുട്ടി മന്ത്രി... കെ.എസ്.ആര്‍.ടി.സി. ബസ് വെള്ളക്കെട്ടിലായ സംഭവത്തില്‍ ഡ്രൈവര്‍ ജയദീപിന്റെ വിശദീകരണം വന്നപ്പോള്‍ അതല്ലേ ശരിയെന്ന് തോന്നിപ്പോകുന്നു; പട്ടിണി കിടന്നാണ് അന്ന് വണ്ടിയോടിച്ചത്; ഇല്ലാത്തതു കൊണ്ടല്ല സമയം കിട്ടാത്തതിനാല്‍; കെ.എസ്.ആര്‍.ടി.സി.യിലെ കൊണാണ്ടന്‍മാര്‍ ഇതറിയണം

18 OCTOBER 2021 08:28 AM IST
മലയാളി വാര്‍ത്ത

വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാക്കിയതിന് സസ്‌പെന്‍ഷനിലായ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ എസ്. ജയദീപ് സോഷ്യല്‍ മീഡിയയിലെ താരമാകുകയാണ്. ചാനലുകളിലെല്ലാം ജയദീപ് നിറഞ്ഞു നിന്നു. താന്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാണ് ശ്രമിച്ചത്. അല്ലെങ്കില്‍ ജനങ്ങളും കണ്ടക്ടറും തന്നെ കൈ വയ്ക്കില്ലേ എന്നും ചോദിക്കുന്നു. അന്നത്തെ ദിവസം രാവിലെ 6 മണിക്ക് ചായ കുടിച്ചതാണ്. ഇല്ലാത്തത് കൊണ്ടല്ല സമയം കിട്ടാത്തതിനാല്‍. എന്നിട്ടും ഇതു തന്നെ കിട്ടി.

മാത്രമല്ല അധികൃതര്‍ക്കെതിരേ പരിഹാസവുമായി ജയദീപ് രംഗത്തെത്തി. കെ.എസ്.ആര്‍.ടി.സി.യിലെ കൊണാണ്ടന്‍മാര്‍ അറിയാന്‍ എന്ന് സംബോധന ചെയ്തുതുടങ്ങുന്ന പോസ്റ്റില്‍, തനിക്ക് ആവശ്യമുള്ളപ്പോള്‍ അവധിതരാത്തതും ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തതുകൊണ്ട് അവധിപോലെയായതും വിശദീകരിക്കുന്നു. ഏതുതൊഴിലും അറിയാവുന്നവനാണ് താനെന്നുപറഞ്ഞ് അച്ഛന്റെ മുടിവെട്ടിക്കൊടുക്കുന്ന ഒരു വീഡിയോയും ഒപ്പമുണ്ട്.

 


യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചതിന് സസ്‌പെന്‍ഷന്‍ ലഭിച്ചതിന്റെ സന്തോഷം കൊണ്ട് തബല കൊട്ടുന്നെന്ന തലക്കെട്ടോടെ മറ്റൊരു വീഡിയോയും പോസ്റ്റുചെയ്തിട്ടുണ്ട്. തനിക്ക് ചാടി നീന്തിപ്പോകാന്‍ അറിയാഞ്ഞിട്ടല്ലെന്നും എല്ലാവരെയും പള്ളിമുറ്റത്ത് കയറ്റി രക്ഷിക്കണമെന്നതായിരുന്നു ലക്ഷ്യമെന്നും വിശദമാക്കുന്നുണ്ട്. മുന്നോട്ടുപോകുമ്പോള്‍ യാത്രക്കാര്‍ തന്നെ ചീത്തവിളിക്കുന്നില്ലെന്നത് സാക്ഷ്യപ്പെടുത്തി സംഭവസമയത്തെ വീഡിയോയും പോസ്റ്റുചെയ്തിട്ടുണ്ട്.

ഈരാറ്റുപേട്ടപൂഞ്ഞാര്‍ റൂട്ടില്‍, പൂഞ്ഞാര്‍ സെയ്ന്റ് മേരീസ് പള്ളിക്കുസമീപത്തെ വെള്ളക്കെട്ടിലാണ് ജയദീപ് ഓടിച്ച കെ.എസ്.ആര്‍.ടി.സി. ബസ് കഴിഞ്ഞദിവസം കുടുങ്ങിയത്. അധികം വെള്ളമില്ലാതിരുന്ന റോഡിലൂടെ പോകാമെന്ന പ്രതീക്ഷയിലാണ് ബസ് മുന്നോട്ടെടുത്തതെന്നാണ് ജയദീപ് പറയുന്നത്.

 



ചെറിയ വണ്ടികള്‍ക്ക് പോകാന്‍ ബസ് ഇടയ്ക്ക് നിര്‍ത്തിക്കൊടുത്തു. ഇതിനിടെ മീനച്ചിലാറ്റില്‍നിന്ന് ഇരച്ചെത്തിയ വെള്ളത്തില്‍ ബസ് നിന്നുപോയി. പിന്നീട് ബസ് സ്റ്റാര്‍ട്ടായില്ല. നാട്ടുകാരാണ് ഒരാള്‍ പൊക്കത്തിലുള്ള വെള്ളത്തിലൂടെ യാത്രക്കാരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയത്. വടം ഉപയോഗിച്ചാണ് ബസ് വെള്ളത്തില്‍നിന്ന് വലിച്ചുകയറ്റിയത്.

ശക്തമായ മഴയില്‍ വെള്ളക്കെട്ടില്‍ പാതി മുങ്ങിയ കെഎസ്ആര്‍ടിസി ബസിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറലായിരുന്നു. എന്നാല്‍ തന്നെ സസ്‌പെന്‍ഡ് ചെയ്!ത നടപടിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുകയാണ് ജയദീപ്. തന്റെ ഫേസ് ബുക്ക് പേജിലൂടെ രൂക്ഷമായ ഭാഷയിലുള്ള നിരവധി പോസ്റ്റുകളാണ് അദ്ദേഹം ഇതുസംബന്ധിച്ച് പങ്കുവയ്ക്കുന്നത്.

 



ഒരു അവധി ചോദിച്ചാല്‍ തരാന്‍ വലിയ വാലായിരുന്നവന്‍ ഇനി വേറെ ആളെ വിളിച്ച് ഓടിക്കട്ടെ. അല്ലെങ്കില്‍ അവന്‍ ഓടിക്കട്ടെ. അവനൊക്കെ റിട്ടയര്‍ ചെയ്തു കഴിയുമ്പോള്‍ അറ്റാക്ക് ഒന്നും വരാതെ ജീവിച്ചിരുന്നാല്‍ വല്ലോ സ്‌കൂള്‍ ബസോ, ഓട്ടോറിക്ഷയോ , ഓടിച്ച് അരി മേടിക്കേണ്ടതല്ലേ? ഒരു പ്രാക്ടീസാകട്ടെ. ഞാന്‍ വീട്ടുകാര്യങ്ങള്‍ നോക്കി TS No 50 ല്‍ ഉം പോയി സുഖിച്ച് വിശ്രമിക്കട്ടെ.

പ്രതിസന്ധി ഘട്ടത്തില്‍ ആത്മധൈര്യത്തോടെയാണ് താന്‍ പെരുമാറിയതെന്ന് ജയദീപ് പറഞ്ഞു. വേണമെങ്കില്‍ തനിക്ക് നീന്തി രക്ഷപ്പെടാമായിരുന്നു. എന്നാല്‍ എല്ലാവരെയും പള്ളിമുറ്റത്ത് കയറ്റി രക്ഷിക്കണമെന്നതായിരുന്നു തന്റെ ലക്ഷ്യം. യാത്രക്കാര്‍ തന്നെ ചീത്തപറഞ്ഞോ എന്ന കാര്യവും പരിശോധിക്കണമെന്നും ജയദീപ് പറഞ്ഞു. സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരേയും ജയദീപ് രൂക്ഷമായി പ്രതികരിച്ചു. ഒരു അവധി ചോദിച്ചാല്‍ പോലും തരാന്‍ ബുദ്ധിമുട്ടായിരുന്നു. ഇനി മറ്റൊരാളെവച്ച് ബസ് ഓടിക്കട്ടെയെന്നും ജയദീപ് ഫേസ്ബുക്കില്‍ കുറിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (2 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (2 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (2 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (3 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (3 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (3 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (4 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (4 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (7 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (7 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (7 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (7 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (8 hours ago)

Malayali Vartha Recommends