Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

നിലവിളിക്കാന്‍ പോലുമാരുമില്ല... ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ 4 കുട്ടികളടക്കം ഒരു കുടുംബത്തിലെ 5 പേര്‍ ഒന്നിച്ചു മണ്ണിനടിയിലായതിന്റെ നടുക്കത്തില്‍ നാട്ടുകാര്‍; മൂന്നു കുഞ്ഞോമനകള്‍ പരസ്പരം കെട്ടിപ്പിടിച്ചു മരണത്തിലും ഒന്നിച്ചു; തലസ്ഥാനത്ത് പ്രസവിച്ചു കിടന്നിരുന്ന സ്ത്രീയും കുഞ്ഞും ഉള്‍പ്പെട്ട ആറംഗ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു

18 OCTOBER 2021 09:51 AM IST
മലയാളി വാര്‍ത്ത

ഒരറ്റത്ത് കരയാന്‍ പോലും ആരെയും ബാക്കി വയ്ക്കാതെ പ്രകൃതി സംഹാര താണ്ഡവമാടിയപ്പോള്‍ മറുവശത്ത് തലസ്ഥാനത്തെ ആറംഗ കുടുംബത്തിന് പറയാനുള്ളത് ദൈവത്തിന്റെ അത്ഭുതം.

ഇടുക്കി കൊക്കയാര്‍ പൂവഞ്ചിയില്‍ ശനിയാഴ്ചയുണ്ടായ ഉരുള്‍പൊട്ടലില്‍ 4 കുട്ടികളടക്കം ഒരു കുടുംബത്തിലെ 5 പേരാണ് ഒന്നിച്ചു മണ്ണിനടിയിലായത്.
ഒന്നിച്ചു കളിച്ചുവളര്‍ന്ന മൂന്നു കുഞ്ഞോമനകള്‍ പരസ്പരം കെട്ടിപ്പിടിച്ചു മരണത്തിലും ഒന്നിച്ചു. ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), മക്കളായ അമീന്‍ (10), അംന (7), ഫൗസിയയുടെ സഹോദരന്‍ കല്ലുപുരയ്ക്കല്‍ ഫൈസലിന്റെ മക്കളായ അഹ്‌സാന (8), അഹിയാന്‍ (4) എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെടുത്തത്. ഇവരില്‍ അംന, അഹ്‌സാന, അഹിയാന്‍ എന്നിവരെയാണ് കോണ്‍ക്രീറ്റ് സ്ലാബിനടിയില്‍ ഒരുമിച്ചു കണ്ടെത്തിയത്.

 



ഫൗസിയയുടെയും മകന്‍ അമീനിന്റെയും മൃതദേഹങ്ങള്‍ കുറച്ചു മാറി കണ്ടെത്തി. ഇവരുടെ ബന്ധു സച്ചു ഷാഹുലിനായി (7) തിരച്ചില്‍ തുടരുന്നു. ഒഴുക്കില്‍പെട്ടു കാണാതായ ചേപ്ലാംകുന്നേല്‍ ആന്‍സി സാബുവിനെയും (50) കണ്ടെത്തിയിട്ടില്ല. ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ ഷാജി ചിറയിലിന്റെയും (55) പെരുവന്താനം നിര്‍മലഗിരിയില്‍ വെള്ളപ്പാച്ചിലില്‍ കാണാതായ വടശ്ശേരില്‍ ജോജിയുടെയും (44) മൃതദേഹങ്ങള്‍ കണ്ടെത്തി.

അതേസമയം തിരുവനന്തപുരം പൂജപ്പുര മുടവന്‍മുഗളില്‍ അയല്‍പക്കത്തെ 25 അടി ഉയരമുള്ള മതില്‍ പേമാരിയില്‍ ഇടിഞ്ഞുവീണു വീടു തകര്‍ന്നെങ്കിലും പ്രസവിച്ചുകിടന്നിരുന്ന സ്ത്രീയും കുഞ്ഞും ഉള്‍പ്പെട്ട ആറംഗ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു. കോണ്‍ക്രീറ്റ് പാളികള്‍ക്കടിയില്‍പെട്ട യുവാവിനെയും 80 വയസ്സുള്ള അമ്മൂമ്മയെയും രണ്ടു മണിക്കൂറോളം പണിപ്പെട്ടാണു പുറത്തെടുത്തത്. ഇരുവര്‍ക്കും ഗുരുതര പരുക്കുകളില്ല.

ചിറ്റൂര്‍ക്കോണം പാലസ് റോഡിലെ ഷീറ്റിട്ട വീടാണു ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെ തകര്‍ന്നത്. അയല്‍വീടിന്റെ 25 അടി ഉയരവും 30 അടി നീളവുമുള്ള കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തി കനത്ത മഴയില്‍ അപ്പാടെ തകര്‍ന്നു വീഴുകയായിരുന്നു. താഴെയുള്ള വീടിന്റെ പകുതിയോളം ഇതിനടിയിലായി.

 



പേരൂര്‍ക്കട സ്വദേശി ബിനു (30), ഭാര്യ സന്ധ്യ (23), മകന്‍ ജിതിന്‍ (4), 22 ദിവസം പ്രായമുള്ള മകള്‍ മാളു, സന്ധ്യയുടെ ജ്യേഷ്ഠന്‍ ഉണ്ണിക്കൃഷ്ണന്‍ (26), അമ്മൂമ്മ ലീല (80) എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. മതിലിടിഞ്ഞുവീണ അടുക്കളയ്ക്കു സമീപമാണ് ഉണ്ണിക്കൃഷ്ണനും ലീലയും കിടന്നിരുന്നത്. മണ്ണു നീക്കം ചെയ്തും കട്ടര്‍ ഉപയോഗിച്ചു കോണ്‍ക്രീറ്റ് പാളികള്‍ മുറിച്ചു നീക്കിയുമാണു ഫയര്‍ഫോഴ്‌സ് ഇരുവരെയും രക്ഷിച്ചത്.

അതേസമയം പല സ്ഥലങ്ങളിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്. മണിമലയാറില്‍ 5 മണിക്കൂറില്‍ ജലനിരപ്പ് ഉയര്‍ന്നത് 7 മീറ്ററാണ്. മണിമലയാറിന്റെ കൈവഴിയായ പുല്ലകയാറിലെ ജലമാപിനിയില്‍ ശനിയാഴ്ച രേഖപ്പെടുത്തിയ കണക്കാണിത്. 1924 മുതല്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള പരമാവധി ജലനിരപ്പിനും 3 മീറ്റര്‍ മുകളിലൂടെ ചരിത്രത്തിലാദ്യമായി മണിമലയാര്‍ ഒഴുകി. നാലു മാസത്തെ മഴയില്‍ മണ്ണില്‍ സംഭരിക്കപ്പെട്ട ജലത്തോടൊപ്പം ന്യൂനമര്‍ദ തീവ്രമഴ കൂടി വന്നതോടെ മണ്ണിന്റെ കരുത്തു കുതിര്‍ന്നുപൊട്ടി. ഉരുളുകള്‍ ഒന്നിനു പിറകെ ഒന്നായി പൊട്ടിക്കൊണ്ടിരുന്നു .

കാഞ്ഞിരപ്പള്ളി മുതല്‍ പീരുമേട് വരെയുള്ള ഹൈറേഞ്ച് കവാടത്തില്‍ ഏകദേശം ഇരുപതിലേറെ മൈക്രോ നീര്‍ത്തടങ്ങളില്‍ അതിതീവ്രമഴ പെയ്തതായി ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നലെ കാലാവസ്ഥാ വിഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, പീരുമേട്, ഇടുക്കി എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ച് ഭൂപടം പരിശോധിച്ചാല്‍ ഇതിലേറെയും 15 മുതല്‍ 20 വരെ ഡിഗ്രി ചെരിവുള്ള മലയോരമാണെന്നു മനസ്സിലാകും.



സംസ്ഥാനത്തു ബുധനാഴ്ച മുതല്‍ 4 ദിവസത്തേക്കു വ്യാപക മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അറബിക്കടലിലെ ന്യൂനമര്‍ദം ദുര്‍ബലമായതോടെ ഇന്നും നാളെയും മഴ കുറയാനാണു സാധ്യതയെന്നു ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (49 minutes ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (56 minutes ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (1 hour ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (1 hour ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (1 hour ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (1 hour ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (1 hour ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (1 hour ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (2 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (2 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (6 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (6 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (6 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (6 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (6 hours ago)

Malayali Vartha Recommends