ഞാന്‍ ഒഴുകിപ്പോകുമ്പോള്‍ വലിയ പാറക്കല്ലുകള്‍ വന്നുവീഴുന്നതിന്റെ ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു... ചിലത് അച്ഛന്റെ ദേഹത്ത് വീഴുന്നതും കണ്ടു'' കണ്ണീരോടെ അച്ഛനെ കണ്‍മുന്നില്‍ നഷ്ടപ്പെട്ട പതിനൊന്നുകാരന്‍

ഞാന്‍ ഒഴുകിപ്പോകുമ്പോള്‍ വലിയ പാറക്കല്ലുകള്‍ വന്നുവീഴുന്നതിന്റെ ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു... ചിലത് അച്ഛന്റെ ദേഹത്ത് വീഴുന്നതും കണ്ടു'' കണ്ണീരോടെ അച്ഛനെ കണ്‍മുന്നില്‍ നഷ്ടപ്പെട്ട പതിനൊന്നുകാരന്‍.
വെള്ളപ്പാച്ചിലില്‍ പുല്ലകയാറിലേക്ക് ഒഴുകിപ്പോയ ജെബിന്‍ പിടിവള്ളിയായത് കൈയില്‍ തട്ടിയ കാപ്പിക്കമ്പായിരുന്നു . അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ഒപ്പം ഒഴുകിപ്പോയ അച്ഛനെ ഓര്‍ത്ത് അവന്‍ തേങ്ങുകയാണ്. കൊക്കയാര്‍ മാക്കോച്ചി ഭാഗത്ത് താമസിക്കുന്ന ചിറയില്‍ ഷാജിയുടെ മകന്‍ ജെബിന്‍ ഷാജി(11)യാണ് ഉരുള്‍പൊട്ടലില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ഷാജിയുടെ മൃതദേഹം തിരച്ചിലിനൊടുവില്‍ കിലോമീറ്ററുകള്‍ അകലെ മണിമലയാറ്റില്‍നിന്നാണ് കണ്ടെടുത്തത്.
ചെറിയ പരിക്കുകളോടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച ജെബിന്‍ ഇന്നലെ ഉച്ചയോടെ ആശുപത്രി വിട്ടു. സംഭവം നടക്കുമ്പോള്‍ ജെബിനും ഷാജിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.ശനിയാഴ്ച ഉച്ചയോടെ വീടിനുമുകളില്‍നിന്ന് വലിയ ശബ്ദത്തോടെ വെള്ളവും കല്ലും ഒഴുകിയെത്തുന്നതുകണ്ടാണ് വീടിനുപുറത്തേക്ക് ഇറങ്ങിയത്. നിമിഷങ്ങള്‍ക്കുള്ളില്‍ പാഞ്ഞെത്തിയ വെള്ളം ജെബിനെയും ഷാജിയെയും ഒഴുക്കിക്കൊണ്ടുപോയി.
വീടിനുമ ുന്നിലൂടെ ഒഴുകുന്ന പുല്ലകയാറിന്റെ സമീപംവരെ ജെബിന്‍ ഒഴുകിയെത്തി. കാല്‍ ചെളിക്കുഴിയില്‍ താഴ്ന്നുപോയെങ്കിലും സമീപത്തുനിന്നിരുന്ന കാപ്പിയുടെ കമ്പില്‍ പിടിക്കാന്‍ അതില്‍ തൂങ്ങിക്കയറി സമീപത്തെ വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
വേരുപിടിത്തവും കമ്പിന് ബലവുമുള്ള കാപ്പിച്ചെടിയില്‍ പിടിച്ചതിനാലാണ് കുത്തൊഴുക്കില്‍ പെട്ടുപോകാതിരുന്നത്. മുഖത്ത് ചെളിയില്‍ ഉരഞ്ഞുള്ള പോറലും കാലിന് ചെറിയ പരിക്കുംപറ്റി.
കൂട്ടിക്കല്‍ സെയ്ന്റ് ജോര്‍ജ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് ജെബിന്‍. സഹോദരങ്ങളായ ജെറിനും ജെസ്റ്റിനും ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. അമ്മ ആനി എറണാകുളത്തായിരുന്നു.
"
https://www.facebook.com/Malayalivartha























