അപ്പര്‍കുട്ടനാട് വെള്ളത്തിനടിയിലായി... നിരവധി വീടുകളും റോഡുകളും വെള്ളത്തിലായി... പ്രളയഭീതിയില്‍ നാട്ടുകാർ...

നിർത്താതെ പെയ്ത മഴ വരുത്തിയത് ചെറിയ നഷ്ടങ്ങളൊന്നുമല്ല. ഇപ്പോഴിതാ കിഴക്കന്‍ വെള്ളത്തിന്റെ വരവു ശക്തമായതോടെ അപ്പര്‍കുട്ടനാട് വെള്ളത്തിനടിയിലായി. നിരവധി വീടുകളും റോഡുകളും വെള്ളത്തിലായി. അപ്പര്‍ കുട്ടനാട് പ്രളയഭീതിയിലാണ്.
പെരുമഴയിലും കിഴക്കന്‍ വെള്ളത്തിന്റെ കുത്തൊഴുക്കിലും അപ്പര്‍ കുട്ടനാട്ടിലെ ഏഴോളം പഞ്ചായത്തുകള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയതാണ് പ്രളയഭീതി ഇരട്ടിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ പനിയുള്ളവരെ പ്രത്യേകം സ്ഥലങ്ങളില്‍ പാര്‍പ്പിക്കാനാണ് തീരുമാനം.
ജലനിരപ്പ് അപകട നിലയിലാണ് ഉയരുന്നത്. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ജനങ്ങളെ ക്യാമ്പുകളിലേക്കു മാറ്റി പാര്‍പ്പിക്കാന്‍ തുടങ്ങി. ജനപ്രതിനിധികളും ഫയര്‍ഫോഴ്സും സന്നദ്ധ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു. താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിലാണ്. ഗ്രാമീണ മേഖലകള്‍ ഒറ്റപ്പെട്ട അവസ്ഥയാണ്.
നെല്‍കര്‍ഷകരും ആശങ്കയിലാണ്. മഴ അല്പം ശമിച്ചെങ്കിലും കിഴക്കന്‍ വെള്ളത്തിന്റെ വരവു നിലച്ചില്ല. മരിയാപുരം പോച്ച റോഡിലെ എംപി പാലത്തില്‍ മാലിന്യങ്ങള്‍ അടിഞ്ഞ അവസ്ഥയിലാണ്.
https://www.facebook.com/Malayalivartha























