Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

വിതുര ഗവ. നവോദയ ഹൈസ്‌ക്കൂളില്‍ നിന്നും 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് 2. 88 ലക്ഷത്തിന്റെ മരങ്ങള്‍ മുറിച്ചു കടത്തിയ കേസ്... പഞ്ചസാരയും മണ്ണെണ്ണയും കൊണ്ട് മരക്കുറ്റികള്‍ക്ക് തീയിട്ടു തെളിവു നശിപ്പിച്ച കേസ്, വിതുര എസ് ഐയും സിഐയും സ്‌കൂള്‍ അദ്ധ്യാപകരുമടക്കം 9 സാക്ഷികളെ ഹാജരാക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

18 OCTOBER 2021 08:40 AM IST
മലയാളി വാര്‍ത്ത

വിതുര തെന്നൂര്‍ ഗവ. ജവഹര്‍ നവോദയ വിദ്യാലയം സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് 2. 88 ലക്ഷം രൂപയുടെ വൃക്ഷങ്ങള്‍ മുറിച്ചു കടത്തിയ കേസില്‍ സാക്ഷികളായ വിതുര എസ് ഐയും സിഐയും സ്‌കൂള്‍ അദ്ധ്യാപകരുമടക്കം 9 സാക്ഷികളെ ഹാജരാക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവിട്ടു.


സാക്ഷികളെ ഒക്ടോബര്‍ 20 , 26 തീയതികളിലായി ഹാജരാക്കാന്‍ വിജിലന്‍സ് ജഡ്ജി എം. ബി. സ്‌നേഹലത തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഡിവൈഎസ്പി യോട് ഉത്തരവിട്ടു.

 




സ്‌കൂള്‍ അദ്ധ്യാപകരായ സുലഭ കുമാരി , ശാന്തകുമാരി , വിജയകുമാരി , സജയ് കുമാര്‍ , മരം മുറിക്കും വ്യാജ രേഖകള്‍ തയ്യാറാക്കലിനും ദൃക്‌സാക്ഷിയായ നെടുമങ്ങാട് മുക്കോലക്കല്‍ സ്വദേശി ഫെലിക്‌സ് , മോഷണ തൊണ്ടി മുതലുകളായ ആഞ്ഞിലി മരത്തടികള്‍ വിലയ്ക്കു വാങ്ങിയ തൊളിക്കോട് സ്വദേശി ജയച്ചന്ദ്രന്‍ നായര്‍ , തടികള്‍ കയറ്റിയ ലോറി പിടികൂടുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും 4 സീഷര്‍ മഹസറുകള്‍ തയ്യാറാക്കുകയും ചെയ്ത മുന്‍ വിതുര മുന്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഷിബു , തടികള്‍ കടത്തിയ ലോറികളും വിതുര , പൊന്‍മുടി , കഴക്കൂട്ടം തടി മില്ലുകളില്‍ നിന്നും പ്രതികളുടെ വീടുകളില്‍ നിന്നും തടികള്‍ വീണ്ടെടുക്കുകയും 7 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്ത പാലോട് മുന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. റെഫീഖ് , സ്‌കൂള്‍ അധികൃതരെ പ്രോസിക്യൂട്ട് ചെയ്യാന്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ ജവഹര്‍ നവോദയ വിദ്യാലയ ഹൈദരാബാദ് റീജിയന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ വി. എസ്. ആര്‍. മൂര്‍ത്തി എന്നിവരെയാണ് ഹാജരാക്കേണ്ടത്.


16 വര്‍ഷങ്ങള്‍ക്ക് മുമ്പ് 2005 ഒക്ടോബറില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളും ക്ലാര്‍ക്കും തങ്ങളുടെ ഔദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്ത് മുന്‍ പഞ്ചായത്തു പ്രസിഡന്റ് , ടെലികോം മെക്കാനിക്ക് , 2 ജെസിബി ഓപ്പറേറ്റര്‍മാര്‍ , തടി വ്യാപാരി എന്നിവരുമായി ഗൂഢാലോചന നടത്തുകയും വഞ്ചനാപൂര്‍വ്വം സാമ്പത്തിക നേട്ടമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിച്ച് മരം മുറിക്കാന്‍ പ്രിന്‍സിപ്പാളിനെ അനുവദിച്ചു കൊണ്ടുള്ള വ്യാജ ഉത്തരവുണ്ടാക്കി പ്രിന്‍സിപ്പാളിന്റെ ഔദ്യോഗിക കൈവശത്തിലും സൂക്ഷിപ്പിലുമുള്ള തെന്നൂര്‍ വില്ലേജിലെ 2811 നമ്പര്‍ സര്‍വ്വേയില്‍ പെട്ട സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും അന്നത്തെ 2, 87, 773 ലക്ഷം രൂപയുടെ ആഞ്ഞിലിയടക്കമുള്ള 165 വൃക്ഷങ്ങള്‍ ജെ സി ബി ഉപയോഗിച്ച് വേരോടെ പിഴുതെടുത്ത് മുറിച്ച് 10 ലോറികളിലായി കടത്തുകയും പഞ്ചസാരയും മണ്ണെണ്ണയും കൊണ്ട് മരക്കുറ്റികള്‍ക്ക് തീയിട്ട് തെളിവു നശിപ്പിക്കുകയും ചെയ്ത് സര്‍ക്കാര്‍ പണം അപഹരിച്ചെടുത്ത് സര്‍ക്കാരിന് സാമ്പത്തിക നഷ്ടം വരുത്തിയെന്ന കേസിന്റെ വിചാരണയാണ് തലസ്ഥാനത്തെ വിജിലന്‍സ് കോടതി മുമ്പാകെ അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുന്നത്.





തൊണ്ടി മുതലുകളായ കത്തിയ മരക്കുറ്റി അവശിഷ്ടങ്ങളും പ്രതികള്‍ കൃത്യത്തിനുപയോഗിച്ച മണ്ണെണ്ണ കന്നാസും പഞ്ചസാര അവശിഷ്ടങ്ങളും ശേഖരിച്ച് 2005 ഒക്ടോബര്‍ 26 ന് തെന്നൂര്‍ വില്ലേജ് അസിസ്റ്റന്റ് തയ്യാറാക്കിയ സ്‌കൂള്‍ കോംപൗണ്ടിലെ കൃത്യ സ്ഥല സീന്‍ മഹസ്സര്‍ വീഡിയോ സി ഡിയായി റെക്കോര്‍ഡ് ചെയ്ത് തൊണ്ടി മുതലുകള്‍ക്കും പോലീസിന്റെ സീഷര്‍ മഹസ്സറിനുമൊപ്പം കോടതിയില്‍ ഹാജരാക്കിയെന്ന പ്രത്യേകതയും കേസിനുണ്ട്.


വിതുര ചെറ്റച്ചല്‍ ഗവ. നവോദയ വിദ്യാലയ പ്രിന്‍സിപ്പാള്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ പോര്‍ട്ട് ബ്ലെയര്‍ സ്വദേശി ഡോ. കെ. ഹരിദാസ് , സ്‌കൂളിലെ മുന്‍ യു.ഡി ക്ലാര്‍ക്ക് പുനലൂര്‍ വിളക്കുടി കരിയറ സ്വദേശി പ്രസന്നകുമാര്‍ , നന്ദിയോട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പാലോട് നന്ദിയോട് സ്വദേശി പ്രഭു എന്ന പ്രഭാത് കുമാര്‍ , പറണ്ടോട് ടെലഫോണ്‍ എക്‌സേഞ്ചിലെ മുന്‍ ടെലിക്കോം മെക്കാനിക്ക് കല്ലറ മിതൃമല സ്വദേശി അംബുജാക്ഷന്‍ കാണി , ജെ സി ബി ഓപ്പറേറ്റര്‍ തൊളിക്കോട് ചിറ്റുവീട് സ്വദേശി സജികുമാര്‍ , തടി വ്യാപാരി വിതുര സ്വദേശി തുളസീധരന്‍ , ജെസിബി ഓപ്പറേറ്റര്‍ വിതുര സ്വദേശി രഘു എന്നിവരാണ് മരം മുറിക്കേസിലെ 1 മുതല്‍ 7 വരെയുള്ള പ്രതികള്‍. ഒന്നാം പ്രതിയായ പ്രിന്‍സിപ്പാള്‍ വിചാരണക്ക് മുമ്പ് മരണപ്പെട്ടു.

 




അഴിമതി നിരോധന നിയമത്തിലെ 13 (2), 13 (1) (സി) (യാതൊരു പൊതുതാല്‍പര്യവുമില്ലാതെ പൊതുസേവകന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് തനിക്കോ മൂന്നാം കക്ഷികള്‍ക്കോ അനര്‍ഹമായ സാമ്പത്തിക നേട്ടമുണ്ടാക്കിക്കൊടുത്ത് സര്‍ക്കാരിന് അന്യായ നഷ്ടം വരുത്തല്‍) , ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 406 (വിശ്വാസ ലംഘനം) , 409 (പൊതുസേവകര്‍ ചെയ്യുന്ന ട്രസ്റ്റ് ലംഘനം) , 379 (മോഷണം) , 201( കുറ്റക്കാരെ ശിക്ഷയില്‍ നിന്ന് മറയ്ക്കാനായി തെളിവ് അപ്രത്യക്ഷമാക്കല്‍) , 465 (വ്യാജ നിര്‍മ്മാണം) , 468 (ചതിക്കലിനായുള്ള വ്യാജ നിര്‍മ്മാണം) , 471 (വ്യാജ നിര്‍മ്മിതരേഖ അസ്സല്‍ രേഖ പോലെ ഉപയോഗിക്കല്‍) ,120 ബി (ക്രിമിനല്‍ ഗൂഢാലോചന) , 34 (പൊതു ലക്ഷ്യത്തെ പുരോഗമിപ്പിക്കുന്നതില്‍ പലരും കൂടി ചെയ്യുന്ന കൃത്യങ്ങള്‍) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ പ്രതികള്‍ക്ക് മേല്‍ ചുമത്തിയാണ് കോടതി പ്രതികളെ വിചാരണ ചെയ്യുന്നത്.

സെപ്റ്റംബര്‍ 6 ന് വിചാരണ ആരംഭിച്ച കേസില്‍ ഇതിനോടകം 7 സാക്ഷികളെ വിസ്തരിക്കുകയും 10 രേഖകള്‍ അക്കമിട്ട് തെളിവില്‍ സ്വീകരിക്കുകയും ചെയ്തു. തടി ലോറി കസ്റ്റഡിയിലെടുക്കുമ്പോള്‍ എസ് ഐക്കൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന വിതുര സിവില്‍ പോലീസ് ഓഫീസര്‍ അഗസ്റ്റിന്‍ , മരം മുറിച്ച് കടത്തിയതിനും കൃത്യ സ്ഥല മഹസറിനും ദൃക്‌സാക്ഷികളായ നവോദയ സ്‌കൂളിലെ സ്റ്റോര്‍ കീപ്പറും ക്ലര്‍ക്കുമായ ബേബി , ആനാട് സ്വദേശി മധുസൂധനന്‍ നായര്‍ , മോഷണ തടികള്‍ കടത്തിയ 7 ലോറികളുടെ ഉടമകളായ മോഹനന്‍ , വര്‍ഗ്ഗീസ്. വി. ചാക്കോ , നസീം ഗസ് നഫര്‍ഖാന്‍ , ലോറി ഡ്രൈവര്‍ പ്രഭാത് കുമാര്‍ എന്നിവരെയാണ് വിസ്തരിച്ചത്. അനധികൃത മരം മുറിയെ സംബന്ധിച്ച് കൃത്യ സ്ഥല സീന്‍ മഹസര്‍ തയ്യാറാക്കുകയും വീഡിയോ സി ഡി തയ്യാറാക്കുകയും ചെയ്ത തെന്നൂര്‍ വില്ലേജ് അസിസ്റ്റന്റ് കൃഷ്ണകുമാര്‍ , മരത്തടികള്‍ക്ക് വില നിശ്ചയിച്ച വാല്യുവര്‍ പാലോട് ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചര്‍ സതീശന്‍ , തടികളുടെ ചെക്ക് മെഷര്‍മെന്റ് എടുത്ത പാലോട് ഫോറസ്റ്റ് റെയിഞ്ചാഫീസര്‍ ഷാനവാസ് , സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് മരംമുറിക്കും മുമ്പ് ഫോറസ്റ്റ് ഡിവിഷന്‍ അസിസ്റ്റന്റ് കണ്‍സര്‍വേറ്ററില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങണമെന്നത് തെളിയിക്കുന്നതിനായി തിരുവനന്തപുരം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജനാര്‍ദ്ദനന്‍ , കണ്‍ട്രോളിംഗ് അതോറിറ്റിയുടെ അനുമതിയില്ലാതെ സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് പ്രതികള്‍ മരങ്ങള്‍ മുറിച്ചു കടത്തിയെന്ന് പോലീസില്‍ പരാതിപ്പെട്ട നെടുമങ്ങാട് അഡീ. തഹസില്‍ദാര്‍ പി. എന്‍. വേണു , വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത വിജിലന്‍സ് മുന്‍ ഡിവൈഎസ്പി കെ. മോഹന്‍കുമാര്‍ , അന്വേഷണ ഉദ്യോഗസ്ഥരും വിജിലന്‍സ് ഡിവൈഎസ്പിമാരുമായ കെ. ബി. രവി , എം. സെയ്ബുദീന്‍ , ബി . വര്‍ഗ്ഗീസ് , സി. വിനോദ് എന്നിവരെ വരും ദിവസങ്ങളില്‍ സാക്ഷികളായി വിസ്തരിക്കും.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (2 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (2 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (2 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (3 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (3 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (3 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (4 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (4 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (7 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (7 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (7 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (7 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (8 hours ago)

Malayali Vartha Recommends