Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

എത്രയോ സാധുക്കളെ പ്രളയം കൊണ്ടുപോയി; ഇവനെ പ്രളയത്തിനും വേണ്ടല്ലോ; കള്ളി വെളിച്ചത്തായി! എത്ര കാപട്യം കാണിച്ചാലും നീലക്കുറുക്കൻ കൃത്യസമയത്ത് ഓരിയിടും;നിങ്ങൾ പറഞ്ഞതിന്റെ അർത്ഥം എന്താണ്? പണിക്കരെ പ്രളയം കൊണ്ടുപോകുന്നില്ലല്ലോ എന്ന്.;അതായത് പ്രളയം പണിക്കരെ കൊണ്ടുപോകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു;ആടിന് മറുപടി കൊടുക്കും;എന്നാൽ അതിൽ കയറി അലമ്പുന്ന ആട്ടിൻകാട്ടം പെരുമൊണ്ണയ്ക്ക് മറുപടിയില്ല;ശ്രീജിത്ത് പണിക്കരുടെ കുറിപ്പ്

18 OCTOBER 2021 03:30 PM IST
മലയാളി വാര്‍ത്ത

"നികൃഷ്ടജീവിയായ പണിക്കർക്ക് മുഴുഭ്രാന്തെന്ന് മുൻ ന്യായാധിപൻ." ഇടതുമാധ്യമങ്ങളുടെ വാർത്തയാണ്. പരമയോഗ്യനായ ആളാണ് മുൻ ന്യായാധിപൻ. : ആടിന് മറുപടി കൊടുക്കും. എന്നാൽ അതിൽ കയറി അലമ്പുന്ന ആട്ടിൻകാട്ടം പെരുമൊണ്ണയ്ക്ക് മറുപടിയില്ലെന്നും . ശ്രീജിത്ത് പണിക്കർ പരിഹസിക്കുന്നു.

കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ; "നികൃഷ്ടജീവിയായ പണിക്കർക്ക് മുഴുഭ്രാന്തെന്ന് മുൻ ന്യായാധിപൻ." ഇടതുമാധ്യമങ്ങളുടെ വാർത്തയാണ്. പരമയോഗ്യനായ ആളാണ് മുൻ ന്യായാധിപൻ. ഹിന്ദുക്കൾക്കു പാവനമായ ബലിതർപ്പണം, ശബരിമല എന്നീ വിശ്വാസപരമായ വിഷയങ്ങളിൽ വിവാദ അഭിപ്രായം പറഞ്ഞയാൾ. കോടതി വിധികളെ വിലക്ക് മറികടന്ന് രൂക്ഷമായി നിരൂപിച്ചയാൾ.

പരാതികളുടെ പേരിൽ ഹൈക്കോടതിയുടെ അന്വേഷണം നേരിട്ടയാൾ. മൂന്നു തവണ ശമ്പളവർദ്ധനവ് തടയപ്പെട്ടയാൾ. ജില്ലാ ജഡ്ജ് അഭിമുഖങ്ങളിൽ ആവർത്തിച്ച് പരാജയപ്പെട്ട ആൾ. വിവാദപരവും അതിലോലവുമായ വിഷയങ്ങളിൽ പരസ്യ അഭിപ്രായം അരുതെന്ന ചട്ടം ലംഘിച്ച്, ഒരു ന്യായാധിപന് യോജിക്കാത്ത രീതിയിൽ പ്രവർത്തിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തപ്പെട്ടയാൾ.

ഹൈക്കോടതിയുടെ പിരിച്ചുവിടൽ നടപടിക്ക് വിധേയനായ ആൾ. അവസാന ഊഴത്തിൽ രാജി നൽകിയ ആൾ. ആളിന്റെ സ്വന്തം വാക്കുകളിൽ, ആനുകൂല്യങ്ങൾക്കോ പെൻഷനോ അർഹതയില്ലാത്തയാൾ. ഗംഭീര ചരിത്രം.

യോഗ്യശിരോമണി പറഞ്ഞതെന്തെന്ന് നോക്കാം:
[1] “പണിക്കർ ഒരു നികൃഷ്ടജീവി."

മുമ്പൊരു യോഗ്യൻ താമരശ്ശേരി ബിഷപ്പിനെ വിളിച്ച അതേ വിശേഷണം. അതേ ചിന്താധാര. അതേ സ്കൂൾ.

[2] "പ്രളയക്കെടുതിയിൽ നാട് നട്ടം തിരിയുമ്പോൾ തുടർച്ചയായി ട്രോളുകൾ പോസ്റ്റ് ചെയ്ത് പണിക്കർ പ്രളയം ആഘോഷിക്കുന്നു."

ഒക്കെ സുരക്ഷിതമെന്ന് സർക്കാർ ഉറപ്പുനൽകുമ്പോഴും നിങ്ങൾ പറയുന്നു, പ്രളയക്കെടുതിയിൽ നാട് നട്ടം തിരിയുന്നെന്ന്. അതെന്തേ, നിങ്ങൾക്ക് സർക്കാരിനെ വിശ്വാസമില്ലേ? അതോ നിങ്ങൾക്ക് വിമർശനമാകാം, പണിക്കർക്ക് പാടില്ലെന്നാണോ?

മൂന്നു കൊല്ലത്തിനിടെ മൂന്നാമതും പ്രളയം വന്നപ്പോൾ ജനങ്ങളുടെ ആശങ്കകൾ ഒന്നുതന്നെ. അനുഭവങ്ങളിൽ നിന്ന് നാം എന്തു പഠിച്ചെന്നും, അതൊക്കെ എങ്ങനെ പ്രായോഗികമാക്കിയെന്നും, എന്തൊക്കെ മുന്നൊരുക്കങ്ങൾ നടത്തിയെന്നും സർക്കാരിനോട് ചോദിക്കാൻ പാടില്ലേ? 2018ലേതിനു സമാനമായ സാഹചര്യമെന്ന് ആശങ്കയുണ്ടാകുമ്പോൾ അന്നുണ്ടായ ഡാം ദുരന്തം അവർത്തിക്കുമോയെന്ന് ചോദിക്കാൻ പാടില്ലേ?

റൂം ഫോർ ദി റിവർ പദ്ധതി എങ്ങനെ നടപ്പാക്കിയെന്ന് ചോദിക്കാൻ പാടില്ലേ?
പണിക്കരുടെ ട്രോളുകൾ സർക്കാരിനെതിരെയാണ്, സാധാരണക്കാർക്ക് എതിരെയല്ല. തുടർച്ചയായി പോസ്റ്റ് ചെയ്തതാണോ നിങ്ങളുടെ പ്രശ്നം. ഒരു വിഷയം ഇത്രതവണയേ പോസ്റ്റ് ചെയ്യാവൂ എന്ന് ഇന്നാട്ടിൽ നിയമം ഉണ്ടോ? അല്ലെങ്കിൽ, ഇനിമുതൽ എപ്പോഴൊക്കെ പണിക്കർ പോസ്റ്റ് ചെയ്യണമെന്ന് നിങ്ങൾ ഒരു വിധി അങ്ങ് പ്രഖ്യാപിക്കൂ.

പണിക്കർ പ്രളയം ആഘോഷിച്ചെന്നാണ് അടുത്ത ആരോപണം. പണിക്കരൊന്നും പ്രളയം ആഘോഷിച്ചിട്ട് ഒരു കാര്യവും ഇല്ല മിസ്റ്റർ. കാരണം, പണിക്കരുടെ വീട്ടിൽ ഷവർ ആണ് ഉള്ളത്; ‘ബക്കറ്റ്' ഇല്ല.

[3] "പണിക്കർ കമന്റ് ബോക്സ് പൂട്ടി ഭ്രാന്ത് ആഘോഷിക്കുന്നു."

പണിക്കരുടെ പോസ്റ്റുകളിൽ നൂറുകണക്കിന് കമന്റുകൾ വരാറുണ്ട്. അതൊക്കെ ഇടുന്നത് പണിക്കരുടെ പ്രൊഫൈൽ ഫോളോ ചെയ്യുന്നവരാണ്. ഒരു കോമൺ ഫ്രണ്ട് എങ്കിലും ഉള്ളവർക്ക് കമന്റിടാവുന്നതാണ് അധികം പോസ്റ്റുകളും. ഡെയ്ബ വിശ്വാസികളായ ഫേക്കുകളുടെ തെറിവിളി സ്ഥിരമായതു കൊണ്ടാണ് ചിലർക്ക് കമന്റ് ചെയ്യാൻ സാധിക്കാത്തത്.

തെറിപ്പദങ്ങൾ ഉള്ള കമന്റുകൾ ഫേസ്ബുക്ക് ഫിൽറ്റർ ചെയ്ത് മാറ്റുകയും ചെയ്യും. 'പണിക്കരുടെ കമന്റ് ബോക്സ് അയാളുടെ സൗകര്യമാണ്; താനാരാണ് ചോദിക്കാൻ?' എന്ന് പണിക്കർക്ക് നിങ്ങളോട് ചോദിക്കാം. നിങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലെ റിയാക്ഷൻ എണ്ണം പോലും മറച്ചു വച്ചാണ് നിങ്ങൾ പണിക്കരുടെ കേസിൽ വിധി പറയുന്നത് എന്നോർക്കണം.

‘ഭ്രാന്ത്' ആഘോഷിക്കാനുള്ളതാണ് എന്നാണോ നിങ്ങളുടെ ധാരണ? എങ്കിൽ നിങ്ങളുടെ കാഴ്ച്ചപ്പാട് നിന്ദ്യവും മനുഷ്യത്വ വിരുദ്ധമാണ്. ‘ഭ്രാന്ത്' ഒരു മാനസിക പ്രശ്നമാണ്. മാനസിക രോഗികൾക്ക് നിയമം പോലും ആനുകൂല്യങ്ങൾ നൽകാറുണ്ട്. എന്നിട്ടും മാനസികരോഗം ആഘോഷിക്കാൻ ഉള്ളതാണെന്ന ചിന്തയുള്ളവർ നീതിന്യായ വ്യവസ്ഥയുടെ പുറത്ത് നിൽക്കുന്നത് തന്നെയാണ് നാടിന് നല്ലത്.

[4] "മുഴുഭ്രാന്തനായ പണിക്കർ പ്രളയത്തെ കുറിച്ചു പറഞ്ഞ് അർമാദിക്കുന്നു."

വീണ്ടും ഹീനമായ മനുഷ്യത്വ വിരുദ്ധ പരാമർശം. ‘മുഴുഭ്രാന്തൻ' പ്രളയത്തെക്കുറിച്ചു പറഞ്ഞ് അർമാദിക്കണം എന്നൊരു വിധിയും ഇന്നാട്ടിലില്ല. നിങ്ങൾക്കുള്ളത് മുൻവിധികളാണ്. നിങ്ങൾ കുറ്റപ്പെടുത്തുന്നതൊന്നും പണിക്കരെയല്ല; മാനസികരോഗികളെയാണ്. അവരെ ട്രോളാനും നിന്ദിക്കാനും അപഹസിക്കാനുമാണ് നിങ്ങൾ ശ്രമിക്കുന്നത്.

[5] "ന്യൂസ് റൂമിൽ ക്ഷണിച്ചിരുത്തി പണിക്കരെ സംഭവമാക്കുന്നവരെ ആദ്യം തല്ലണം.” 

അപ്പോൾ അതാണ് കാര്യം. പുൽച്ചാടിയുടെ അതേ ആവശ്യം. ചർച്ച ചെയ്യുന്ന വിഷയത്തെ കുറിച്ച് ബോധ്യമുണ്ടെന്ന് ചാനലുകാർക്ക് തോന്നുന്നവരെ അവർ വിളിക്കും. ജോലിയിൽ നിന്ന് പിരിച്ചുവിടാൻ ഹൈക്കോടതി തീരുമാനിച്ചവരെയൊന്നും ആരും ചർച്ചയിൽ വിളിച്ചുകൊള്ളണമെന്നില്ല. തേക്കാൻ അറിയാത്ത മേസ്തിരിയെ ആരെങ്കിലും പുര വാർക്കാൻ വിളിക്കുമോ?

അസൂയപ്പെട്ടിട്ട് കാര്യമില്ല. മുൻപ് പറഞ്ഞതുപോലെ, നമ്മെക്കാൾ കഴിവുള്ളവന് സ്ഥാനക്കയറ്റം കിട്ടുമ്പോൾ, വളർച്ച മുരടിച്ച ബോൺസായി ആയി നിന്ന്, മറ്റുള്ളവരോട് അസൂയ തോന്നുന്നതിലും നല്ലത് നാം സ്വയം ഒരു സംഭവം ആയിമാറാൻ ശ്രമിക്കുന്നതാണ്. പണിക്കർ ഒരു സംഭവം ആണെന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ നന്ദി; നിങ്ങളെപ്പോലെയൊരു മോശം സംഭവം ആകാതിരിക്കാൻ പണിക്കർ ശ്രമിക്കും.

ഒരു ജഡ്ജ് ആയിരുന്നയാളുടെ മനുഷ്യത്വം ഇത്ര അധഃപതിക്കുമോ? ചാനലുകാരെ തല്ലണം എന്നാണ് നിങ്ങൾ പറയുന്നത്. എന്തൊരു അസഹിഷ്ണുത. നിങ്ങൾക്ക് പൗരാവകാശ ബോധമോ, ജനാധിപത്യ ബോധമോ, ഭരണഘടനാ ബോധമോ അല്പമെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇത് പറയുമായിരുന്നില്ല. ചാനൽ ചർച്ചയിൽ സർക്കാരിനെ വിമർശിക്കുന്ന ആളെ വിളിച്ചാൽ, വിളിക്കുന്നവരെ 'ആദ്യം' തല്ലണമത്രേ.

രണ്ടാമത് ആരെ തല്ലണം; പണിക്കരെയോ? നിങ്ങൾ കേരളത്തിലെ കോടതികളിൽ തന്നെയായിരുന്നല്ലോ ജോലി ചെയ്തിരുന്നത്, അല്ലേ? നിങ്ങളെയൊക്കെ സർവീസിൽ എടുത്തവരെ തല്ലണമെന്ന് പണിക്കർ പറയില്ല. കാരണം, ലൂസിഫർ മോഹൻലാൽ.

[6] "മാനസിക വെല്ലുവിളി നേരിടുന്ന തീവ്രവലതുപക്ഷ ജന്തു ഒരു രാഷ്ട്രീയ നിരീക്ഷകൻ അല്ല.”

വീണ്ടും പറയുന്നു; നിങ്ങളുടെ വിരോധം പണിക്കരോടല്ല, മനോരോഗികളോടാണ്. മാനസിക വെല്ലുവിളി നേരിടുന്ന അനേകം പേർ സമൂഹത്തിലുണ്ട്. അവരെയൊക്കെ ഇകഴ്ത്തുന്ന രീതിയിലാണ് നിങ്ങളുടെ സംസാരം. എല്ലാവരും ജന്തുക്കളാണ്. മനുഷ്യൻ അല്പം സംസ്കാരമുള്ള ജന്തു എന്നുമാത്രം. പക്ഷെ മാനസിക പ്രശ്നങ്ങൾ ഉള്ളവരോട് വിദ്വേഷം വച്ചുപുലർത്തുന്നവരെ സംസ്കാരമുള്ള ജന്തുവെന്ന് വിളിക്കാൻ കഴിയില്ല. അതിന് നാട്ടിൽ വിളിക്കുന്ന പേര് എഴുതാൻ സംസ്കാരം അനുവദിക്കുന്നില്ല.

തീവ്രവലതുപക്ഷം എന്നാൽ നാത്സിസം, ഫാഷിസം ഒക്കെയാണെന്ന് നിങ്ങൾ അറിയണം. അവർക്കാണ് മനോനിലയിൽ പ്രശ്നമുള്ളവർ മോശക്കാരെന്ന മുൻധാരണയുള്ളത്. അഡോൾഫ് ഹിറ്റ്ലറിന്റെ ജർമ്മനിയിലാണ് മാനസിക രോഗികളെ കൊന്നൊടുക്കാൻ നാലുഘട്ട പദ്ധതി ഉണ്ടാക്കിയത്. അപകടകരമായ ജനിതകം, വംശീയവിഷം ഒക്കെ ഇത്തരക്കാർക്ക് ഉണ്ടെന്നായിരുന്നു അവരുടെ പക്ഷം.

തീവ്രവലതുപക്ഷ സമീപനം മനോരോഗികളുടെ കാര്യത്തിൽ കാണിക്കുന്നത് ആരെന്നറിയാൻ നിങ്ങളുടെ പോസ്റ്റ് നിങ്ങൾ തന്നെ വായിക്കുക. കാട്ടിലും നീതിനിർവഹണ സംവിധാനം ഉണ്ടെന്ന കഥകളുണ്ട്. ഉളുപ്പില്ലാത്ത ഒരു കീടം അതിന്റെ ജന്തുവർഗത്തിന്റെ ന്യായാധിപൻ ആകുന്നത് ശരിയാണോ?

[7] "എത്രയോ സാധുക്കളെ പ്രളയം കൊണ്ടുപോയി. ഇവനെ പ്രളയത്തിനും വേണ്ടല്ലോ."

കള്ളി വെളിച്ചത്തായി! എത്ര കാപട്യം കാണിച്ചാലും നീലക്കുറുക്കൻ കൃത്യസമയത്ത് ഓരിയിടും. നിങ്ങൾ പറഞ്ഞതിന്റെ അർത്ഥം എന്താണ്? പണിക്കരെ പ്രളയം കൊണ്ടുപോകുന്നില്ലല്ലോ എന്ന്. അതായത് പ്രളയം പണിക്കരെ കൊണ്ടുപോകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു. പണിക്കർക്ക് മരണം സംഭവിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു. പ്രളയക്കെടുതിയിൽ നാട് നട്ടം തിരിയുമ്പോൾ സർക്കാരിനെ ട്രോളിയതിനെ പുച്ഛിച്ച നിങ്ങൾ പണിക്കർ മരണപ്പെടാത്തതിൽ ദുഃഖിക്കുന്നു.

പ്രളയജലം കൊണ്ടുപോയവരെക്കുറിച്ചല്ല നിങ്ങളുടെ ദുഃഖം; കൊണ്ടുപോകാത്ത പണിക്കരെ കുറിച്ചാണ്. അപ്പോൾ ആരാണ് പ്രളയം ആഘോഷിക്കാനൊരു വഴി നോക്കുന്നത്? നിങ്ങളുടെ തന്നെ ഭാഷയിൽ, ഏത് ‘മുഴുഭ്രാന്തനാണ്' പ്രളയത്തിൽ ആൾനാശം ഉണ്ടാകണമെന്ന് ആഗ്രഹിച്ച് അർമാദിക്കുന്നത്?

നിങ്ങൾ പറയുന്നത് അത്തരക്കാർ മാനസിക വെല്ലുവിളി നേരിടുന്ന തീവ്രനിലപാടുള്ള ജന്തുക്കൾ ആണെന്നാണ്. ആരാണ് ആ നികൃഷ്ടജീവിയെന്ന് ഇതിനോടകം മനസ്സിലായിക്കാണുമെന്ന് കരുതട്ടെ?

[8] “നിരീക്ഷകനുള്ള ഈ നരകത്തിൽ നിന്ന് എന്നെ കരകയറ്റേണമേ."

നിങ്ങൾ നരകത്തിലാണെന്ന കാര്യത്തിൽ തർക്കമില്ല. മനോരോഗികളെ നിന്ദിക്കുന്ന, ചർച്ചകൾ നടത്തുന്നവരെ തല്ലാൻ ആഗ്രഹിക്കുന്ന, പണിക്കരുടെ മരണം ആഗ്രഹിക്കുന്ന, പ്രളയക്കെടുതിയിൽ അർമാദിക്കുന്ന നിങ്ങൾ നരകത്തിൽ തന്നെയാണ്. ആ നരകത്തിൽ നിന്നും നിങ്ങൾ കരകയറേണ്ടത് പൊതുസമൂഹത്തിന്റെ കൂടി ആവശ്യമാണ്. കരകയറാൻ നിങ്ങൾക്ക് അടിയന്തിരമായി നൽകേണ്ടത് ശിക്ഷയല്ല;

അനുകമ്പയും ചികിത്സയും പരിചരണവുമാണ്. നിങ്ങൾ പണിക്കരുടെ മരണം ആഗ്രഹിക്കുമ്പോൾ, പണിക്കർ നിങ്ങൾക്ക് വേഗം സുഖമാകാൻ പ്രാർത്ഥിക്കും. മനുഷ്യത്വരഹിതമായ കാഴ്ച്ചപ്പാടും അറപ്പുളവാക്കുന്ന ഭാഷയും കൈമുതലായ നിങ്ങളുടെ 19 വർഷത്തെ വിധികളുടെ പിന്നിലെ ബോധ്യത്തെ കുറിച്ചോർത്തുള്ള ആശങ്ക അപ്പോഴും ബാക്കിയാണ്.

PS: ആടിന് മറുപടി കൊടുക്കും. എന്നാൽ അതിൽ കയറി അലമ്പുന്ന ആട്ടിൻകാട്ടം പെരുമൊണ്ണയ്ക്ക് മറുപടിയില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (56 minutes ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (1 hour ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (1 hour ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (1 hour ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (1 hour ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (1 hour ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (1 hour ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (2 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (2 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (3 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (6 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (6 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (6 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (6 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (6 hours ago)

Malayali Vartha Recommends