Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സോളാര്‍ കേസ്‌ അട്ടിമറിക്കാന്‍ പ്രധാനപ്പെട്ടവരെ ഒഴിവാക്കുന്നു

27 JULY 2013 11:56 PM IST
മലയാളി വാര്‍ത്ത.

More Stories...

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...

സോളാര്‍ കേസ്‌ അട്ടിമറിക്കാനായി മുന്‍ മന്ത്രി കെ.ബി ഗണേഷ്‌ കുമാര്‍ ഉള്‍പ്പെടെ പലരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നില്ല. സരിതയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അഡ്വ.സിജാ ജോസ്‌, സരിതയുടെ അമ്മ ഇന്ദിര, ഡ്രൈവര്‍ ശ്രീജിത്ത്‌, ഓഫീസ്‌ ജീവനക്കാര്‍, സരിതയ്‌ക്കൊപ്പം ഉണ്ടായിരുന്ന അഞ്ച്‌ യുവതികള്‍ എന്നിവരുടെ പങ്കിനെ കുറിച്ച്‌ അന്വേഷണ സംഘത്തിന്‌ വ്യക്തമായ വിവരം ലഭിച്ചെങ്കിലും സര്‍ക്കാരിന്റെ സമ്മര്‍ദ്ദം കാരണം ഇവരെയെല്ലാം ഒഴിവാക്കുകയാണ്‌. ജോപ്പനെ അറസ്റ്റ്‌ ചെയ്‌തിട്ട്‌ ഒരു മാസം പിന്നിടുമ്പോഴും പൊലീസ്‌ ഇതുവരെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്‌തിട്ടില്ല. എന്നാല്‍ സരിതയെയും ശാലുവിനെയും ബാജുരാധാകൃഷ്‌ണനെയും ചോദ്യം ചെയ്‌തു. 
ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഫോണ്‍ വിളിച്ചെന്ന പേരിലാണ്‌ പലരെയും കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്‌തത്‌. അതേസമയം സരിതയുമായി ഏറ്റുവും കൂടുതല്‍ ഫോണില്‍ ബന്ധപ്പെട്ട ഗണേഷിനെ ചോദ്യം ചെയ്യാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഏഷ്യാനെറ്റിന്റെ റിപ്പോര്‍ട്ടര്‍ കമലേഷ്‌ ഗണേഷിനെ കോയമ്പത്തൂരില്‍ എന്‍.എസ്‌.എസ്‌ കരയോഗത്തിന്റെ ഓണപ്പരിപാടിക്ക്‌ വിളിച്ചു കൊണ്ടു പോയപ്പോള്‍ സരിതയുമൊത്ത്‌ അഖില റീജന്‍സി ഹോട്ടലില്‍ താമസിച്ചിരുന്നു. ഇക്കാര്യം പുറത്തു വന്നതാണ്‌. മാത്രമല്ല ഗണേഷിന്റെ ചില ഔദ്യോഗിക പരിപാടികളിലും സരിത പങ്കെടുത്തിരുന്നു. അതിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെ വന്നിരുന്നു. 
തട്ടിപ്പിലൂടെ സരിത ഉണ്ടാക്കിയ പണം എവിടെയാണെന്ന്‌ അറിയാവുന്നത്‌ അഭിഭാഷകയായ സിജാ ജോസിനെ കുറിച്ച്‌ അന്വേഷണ സംഘമോ, സര്‍ക്കാരോ മിണ്ടുന്നില്ല. സരിതയുടെ അടുത്ത കൂട്ടുകാരിയാണിവര്‍. സരിതയെ ഗണേഷ്‌ കുമാര്‍ വിവാഹം കഴിക്കാനിരുന്നതാണെന്ന്‌ ഡ്രൈവര്‍ ശ്രീജിത്ത്‌ വെളിപ്പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഗണേഷിനെ ചോദ്യം ചെയ്യാം. ഒരു വര്‍ഷം കൊണ്ട്‌ ശ്രീജിത്ത്‌ സമ്പന്നനായെന്ന്‌ അയാളുടെ അയല്‍വാസികള്‍ പറയുന്നു. ഈ പണം എവിടെ നിന്നാണെന്ന്‌ അന്വേഷിക്കുന്നില്ല. പന്തളം മുടിയൂര്‍ക്കോണം അയ്യപ്പക്ഷേത്രത്തിനടുത്താണ്‌ ശ്രീജിത്തിന്റെ വീട്‌. 
ജോപ്പനെ പോലെ സരിതയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരാണ്‌ ജിക്കുവും സലിംരാജും. അവര്‍ക്കെതിരെ ആരും കേസ്‌ നല്‍കിയിട്ടില്ലെന്ന്‌ പറഞ്ഞ്‌ ആഭ്യന്തരവകുപ്പ്‌ കേസെടുക്കാതിരിക്കുകയാണ്‌. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നിന്ന്‌ താന്‍ സരിതയെ വിളിച്ചിട്ടുണ്ടെന്ന്‌ സലിംരാജ്‌ സമ്മതിച്ചിട്ടുണ്ട്‌. താന്‍ സരിതയെ വിളിച്ച കാര്യം ഭാര്യയെയും കുടുംബത്തെയും ബോധിപ്പിച്ചാല്‍ മതിയെന്ന്‌ ജിക്കുവും പറയുന്നു. ഇവരെ സംരക്ഷിക്കുന്നത്‌ ആര്‌? 
എല്ലാ തട്ടിപ്പിനും സരിതയ്‌ക്കൊപ്പം ഉണ്ടായിരുന്നത്‌ അമ്മ ഇന്ദിരയാണ്‌. സരിത അറസ്റ്റിലായപ്പോള്‍ മുതല്‍ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്‌താവനകള്‍ നടത്തുകയാണിവര്‍. സരിതയുടെ സമ്പാദ്യത്തെ കുറിച്ചും ഇവര്‍ക്കറിയാം. പക്ഷെ, ആ വഴിക്കും അന്വേഷണം നടക്കുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!  (19 minutes ago)

കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ ഇടംനേടി...  (21 minutes ago)

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (34 minutes ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (46 minutes ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (50 minutes ago)

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി  (1 hour ago)

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...  (1 hour ago)

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം  (1 hour ago)

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (1 hour ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (2 hours ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം....  (3 hours ago)

ആദ്യപകുതിയിൽ വൻ തൊഴിൽ വിജയവും ധനനേട്ടവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

  മുൻ ബ്രസീൽ ഫുട്‌ബോൾ താരം ബ്രിട്ടോ അന്തരിച്ചു...  (3 hours ago)

ഗുരു സ്വപ്നം കണ്ട കേരളമാണ് ഈ സർക്കാരിന്റെയും മനസിലുള്ളത്.... ശിവഗിരിയെ അന്താരാഷ്ട്ര നിലവാരമുള്ള തീർത്ഥാടന കേന്ദ്രമാക്കി മാറ്റാൻ എല്ലാവിധ സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് മുഖ്യമന്ത്രി  (3 hours ago)

Malayali Vartha Recommends