മാദ്ധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ അപകടമരണത്തില്‍ പ്രമുഖ ചാനൽ മേധാവിയ്ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം; ഹൈക്കോടതിയില്‍ ഹര്‍ജിയുമായി പ്രദീപിന്റെ മാതാവ്

മാദ്ധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ അപകടമരണത്തില്‍ പ്രമുഖ ചാനൽ മേധാവിയ്ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. പ്രദീപിന്റെ മാതാവ് ആര്‍. വസന്തകുമാരി ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. വസന്തകുമാരിയ്‌ക്ക് വേണ്ടി ഹര്‍ജി നല്‍കിയ അഭിഭാഷകനായ കൃഷ്ണരാജ് ആണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റില്‍ പങ്ക് വച്ചത് . എന്ത് ചെയ്താലും ആര്‍ക്കും ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല എന്ന ചില മാധ്യമ പ്രവര്‍ത്തകരുടെ വിശ്വാസം ഒന്ന് മാറ്റി എഴുതേണ്ടതുണ്ട്. ഇത് ചിലപ്പോള്‍ അതിന് ഒരു ഹേതുവാകാം. - എന്നും കൃഷ്ണരാജ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.
ഡിസംബര്‍ 14ന് വൈകുന്നേരം കാരയ്‌ക്കാപമണ്ഡപത്താണ് അപകടം നടന്നത് . കേസില്‍ ടിപ്പര്‍ ലോറി ഡ്രൈവറര്‍ ജോയിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വട്ടിയൂര്‍ക്കാവ് മൈലമൂടില്‍ ക്രഷറില്‍ നിന്നും ലോറി വെള്ളായണി വരെ എത്തുന്ന ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. ഈ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഡ്രൈവര്‍ക്കോ ലോറി ഉടമയ്‌ക്കോ ഗൂഢാലോചനയൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്.
https://www.facebook.com/Malayalivartha

























