Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റൂട്ട് മാപ്പിലും നില്‍ക്കില്ല... ചക്രവാതച്ചുഴിയില്‍ വീണ്ടും പല ജില്ലകളിലും പെരുമഴ; ഇടുക്കിയില്‍ ജലനിരപ്പ് താഴാത്തത് ആശങ്ക; അണക്കെട്ട് തുറന്ന് രണ്ട് ദിവസം പിന്നിടുമ്പോള്‍ അരയടി പോലും ജലനിരപ്പ് താഴ്ന്നിട്ടില്ല; കൂടുതല്‍ ഷട്ടറുകള്‍ തുറന്നേക്കും

21 OCTOBER 2021 09:11 AM IST
മലയാളി വാര്‍ത്ത

കേരളത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി ഇടുക്കി ഡാം. ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറന്നിട്ടും ജലനിരപ്പ് കുറയാത്തതില്‍ ആശങ്ക.

ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 35 സെന്റിമീറ്റര്‍ വീതം തുറന്ന് സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ ജലം പുറത്തേക്കൊഴുക്കിയിട്ടും വൈദ്യുതി ഉത്പാദനം 45 മില്യണ്‍ യൂണിറ്റ് വരെ കൂട്ടിയിട്ടും ജലനിരപ്പ് താഴുന്നില്ല. അണക്കെട്ട് തുറന്ന് രണ്ട് ദിവസം പിന്നിടുമ്പോള്‍ അരയടി പോലും ജലനിരപ്പ് താഴ്ന്നിട്ടില്ല.

 



അതേസമയം തെക്കന്‍ തമിഴ്‌നാട് തീരക്കടലില്‍ രൂപമെടുത്ത ചക്രവാതച്ചുഴിയെ തുടര്‍ന്ന് ഭീതി വിതച്ച് ഇന്നലെ രാത്രിയോടെ സംസ്ഥാനത്ത് വീണ്ടും പെരുമഴ ആരംഭിച്ചു. പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഇന്നലെ രാത്രിയോടെ മഴ വീണ്ടും ശക്തമായത്. പാലക്കാട് മംഗലം ഡാമിന് സമീപവും പെരിന്തല്‍മണ്ണയിലും ഉരുള്‍ പൊട്ടുകയും ഈരാറ്റുപേട്ടയില്‍ രണ്ടിടത്ത് മണ്ണിടിയുകയും ചെയ്തു. ആളപായമില്ല.

പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന് നൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കണ്ണൂര്‍ ഇരിട്ടിയില്‍ ഒഴുക്കില്‍ പെട്ട് ടാപ്പിംഗ് തൊഴിലാളി കോട്ടായി ഗണേശന്‍ (48) മരിച്ചു. സുല്‍ത്താന്‍ ബത്തേരി ടൗണില്‍ വെള്ളം പൊങ്ങി കടകളിലേക്കും വീടുകളിലേക്കും കയറി. വയനാട്ടില്‍ നാടുകാണിച്ചുരത്തില്‍ ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. കൊല്ലം മുതല്‍ കോഴിക്കോട് വരെ ജില്ലകളില്‍ ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

 



ഇടുക്കി ഡാമിലെ ജലനിരപ്പ് കുറയാതെ നല്‍ക്കുമ്പോഴുള്ള പെരുമഴ വീണ്ടും ആശങ്ക തന്നെയാണ്. ചൊവ്വാഴ്ച ജലനിരപ്പ് 2398.08 അടിയിലെത്തിയപ്പോഴാണ് ഷട്ടറുകള്‍ തുറന്നത്. ഇന്നലെ രാത്രി അവസാനം വിവരം ലഭിക്കുമ്പോള്‍ 2398 അടിയാണ് ജലനിരപ്പ്. കുറഞ്ഞത് വെറും 0.08 അടി. ഷട്ടര്‍ വഴി പുറത്തേക്കൊഴുക്കുന്ന ജലത്തേക്കാള്‍ കൂടുതലാണ് ഡാമിലേക്ക് ഒഴുകിയെത്തുന്ന ജലം. വൃഷ്ടി പ്രദേശത്ത് മഴ തീരെ കുറവായിരുന്നെങ്കിലും 11.726 ദശലക്ഷം ഘനമീറ്റര്‍ ജലമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. എന്നാല്‍ 7.245 ദശലക്ഷം ഘനമീറ്റര്‍ ജലമാണ് 24 മണിക്കൂറില്‍ പുറത്തേക്കൊഴുക്കിയത്.

9.9258 ദശലക്ഷം ഘനമീറ്റര്‍ ജലം വൈദ്യുതി ഉത്പാദിപ്പിക്കാനായി കൂടി എടുത്തത് കൊണ്ടാണ് നേരിയ കുറവ് ജലനിരപ്പിലുണ്ടായത്. ന്യൂനമര്‍ദത്തെ തുടര്‍ന്ന് ശക്തമായ മഴയുണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥാ നിര്‍ദേശത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് ജലനിരപ്പ് 2398.08 അടി പിന്നിട്ട സമയത്ത് ചെറുതോണി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയത്. രാവിലെ 10.59ന് ആണ് ആദ്യ ഷട്ടര്‍ തുറന്നത്, പിന്നീട് 1.30 മണിക്കൂര്‍ ഇടവേളയില്‍ മറ്റ് രണ്ട് ഷട്ടറുകളും തുറന്നു.

 



മഴ ശക്തമായാല്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ തുറക്കേണ്ടി വന്നേക്കും. കേന്ദ്രജല കമ്മിഷന്റെ പുതുക്കിയ റൂള്‍ ലെവല്‍ അനുസരിച്ച് ഇന്ന് മുതല്‍ 2399.31 വരെ ജലനിരപ്പുയര്‍ത്താം. എന്നാല്‍ കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച് വൃഷ്ടിപ്രദേശത്ത് മഴ കൂടുതല്‍ കനക്കുകയും ഡാമിലേക്കുള്ള നീരൊഴുക്ക് ഇതിലും കൂടുകയും ചെയ്താല്‍ ജലനിരപ്പ് ഇതിലും ഉയരും. അപ്പോള്‍ കൂടുതല്‍ ഷട്ടറുകള്‍ ഉയത്തുകയല്ലാതെ മറ്റ് പോംവഴികളില്ലാതെ വരും. ഇത് ഇടുക്കിയെ മാത്രമല്ല എറണാകുളം ജില്ലയേയും ആശങ്കപ്പെടുത്തുന്നുണ്ട്.

ഇന്നലെ വൈകിട്ടോടെ ഇടുക്കിയില്‍ മഴ വീണ്ടും ശക്തമായിട്ടുണ്ട്. തുലാമഴ കൂടി വരാനിരിക്കെ ഇടുക്കിയിലെ ജലനിരപ്പ് കാര്യമായി കുറയാതെ തുടരുന്നത് പെരിയാര്‍ തീരവാസികള്‍ക്കിടയില്‍ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ആകെയുള്ള അഞ്ച് ജനറ്റേറുകളില്‍ നാലും പ്രവര്‍ത്തിപ്പിച്ച് കെ.എസ്.ഇ.ബി പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. ഒരു ജനറേറ്റര്‍ മാസങ്ങളായി തകരാറിലാണ്.

 

ഇന്നലെ മൂലമറ്റം പവര്‍ഹൗസില്‍ 14.859 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 28.512 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളാമണ് ഒഴുകിയെത്തിയത്.'വലിയ തോതില്‍ വെള്ളം തുറന്നുവിട്ട് ജലനിരപ്പ് കുറയ്ക്കുകയല്ല ലക്ഷ്യം. നിലവിലെ റൂള്‍കര്‍വ് പാലിച്ച് ജലനിരപ്പ് നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. ഓരോ മണിക്കൂറിലും സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (12 minutes ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (29 minutes ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (55 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (1 hour ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (1 hour ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (1 hour ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (2 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (3 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (4 hours ago)

Malayali Vartha Recommends