Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിമിംഗല വിസര്‍ജ്യം വീണ്ടും... കോടികളുടെ മോഹവിലയുള്ള തിമിംഗല വിസര്‍ജ്യം വീണ്ടും സജീവ ചര്‍ച്ചയില്‍; തിമിംഗല വിസര്‍ജ്യവുമായി തളിപ്പറമ്പില്‍ രണ്ടുപേര്‍ പിടിയില്‍; ഒന്‍പത് കിലോയിലധികം വരുന്ന ആംബര്‍ഗ്രീസിന് ലോക മാര്‍ക്കറ്റില്‍ 30 കോടിയോളം വിലവരും

21 OCTOBER 2021 09:48 AM IST
മലയാളി വാര്‍ത്ത

മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്തതാണ് തിമിംഗല വിസര്‍ജ്യം. കഴിഞ്ഞ ജൂലൈയില്‍ തിമിംഗലങ്ങളില്‍ നിന്നു ലഭിച്ച മുപ്പത് കോടി രൂപ വിലമതിക്കുന്ന ആംബര്‍ഗ്രിസ് എന്ന വസ്തു വില്‍ക്കാന്‍ ശ്രമിച്ച മൂന്നുപേരെ തൃശൂരിലെ ചേറ്റുവയില്‍ നിന്ന് വനംവകുപ്പ് വിജിലന്‍സ് അറസ്റ്റ് ചെയ്തതോടെയാണ് ഇത് വലിയ ചര്‍ച്ചയായത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി അശാസ്ത്രീയ നിഗമനങ്ങളും ചില വാര്‍ത്തകളില്‍ വന്നിട്ടുണ്ട്.

തിമിംഗല ഛര്‍ദ്ദി എന്ന രീതിയിലാണ് ആംബര്‍ഗ്രിസിനെ പ്രതിപാദിച്ചുകാണുന്നത്. എന്നാല്‍ തിമിംഗലങ്ങളുടെ കുടലില്‍ ദഹനപ്രക്രിയയുമായി ബന്ധപ്പെട്ട് നടക്കുന്ന ചില പ്രവര്‍ത്തനങ്ങളുടെ ഫലമായി രൂപം കൊള്ളുന്ന ഒരു പ്രകൃതിദത്ത ഉല്പന്നമാണിത്. ഒരു വിസര്‍ജ്യ വസ്തുവായും ഇതിനെ കണക്കാക്കാം. ഇതിന്റെ മോഹവിലയാണ് ഇത്രയേറെ ശ്രദ്ധിക്കാന്‍ കാരണം.

 



കഴിഞ്ഞ ദിവസം തളിപ്പറമ്പ് മാതമംഗലം കോയിപ്രയില്‍ തിമിംഗല വിസര്‍ജ്യവുമായി (ആംബര്‍ഗ്രീസ്) രണ്ടുപേര്‍ പിടിയിലായി. ഒന്‍പത് കിലോയിലധികം വരുന്ന ആംബര്‍ഗ്രീസിന് ലോകമാര്‍ക്കറ്റില്‍ 30 കോടിയോളം വിലവരുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തിരുവനന്തപുരം ഫോറസ്റ്റ് വിജിലന്‍സ് പി.സി.സി.എഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പിന്റെ പരിശോധനയിലാണ് വാഹനവുമായി പ്രതികള്‍ പിടിയിലായത്. മാതമംഗലംകോയിപ്ര റോഡില്‍ കണ്ണൂര്‍ ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസറും തളിപ്പറമ്പ് റേഞ്ച് ഓഫീസറും സംഘവും സംയുക്തമായാണ് പരിശോധന നടത്തിയത്.

 



കോയിപ്ര സ്വദേശി കെ.ഇസ്മായില്‍ (44), ബെംഗളൂരു കോറമംഗല സ്വദേശിയായ അബ്ദുല്‍ റഷീദ് (53) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തു. ആംബര്‍ഗ്രീസ് നിലമ്പൂര്‍ സ്വദേശികള്‍ക്ക് 30 കോടി രൂപയ്ക്ക് വില്ക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. തളിപ്പറമ്പില്‍ സി.സി.ടി.വി. ബിസിനസ് നടത്തുന്ന ഇസ്മായിലാണ് ബെംഗളൂരുവിലെ റഷീദില്‍നിന്ന് ആംബര്‍ഗ്രീസ് വാങ്ങിയത്.

എണ്ണത്തിമിംഗിലങ്ങളിലുണ്ടാകുന്ന ആംബര്‍ഗ്രീസ് ഔഷധസുഗന്ധദ്രവ്യ നിര്‍മാണത്തിനാണ് ഉപയോഗിക്കുന്നത്. ഇന്ത്യയിലെ വന്യജീവി സംരക്ഷണനിയമത്തില്‍ ഷെഡ്യൂള്‍ രണ്ടില്‍ പെട്ട എണ്ണത്തിമിംഗിലത്തിന്റെ ഏതെങ്കിലും ഉത്പന്നങ്ങള്‍ കൈവശം വെക്കുകയോ വ്യാപാരം നടത്തുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്.

ലോകത്തെ സമുദ്രങ്ങളില്‍ ഏറ്റവും സാധാരണമായ തിമിംഗലമാണ് ആഴക്കടലില്‍ ഇരതേടുന്ന എണ്ണത്തിമിംഗലം. വംശനാശത്തിന്റെ നിഴലില്‍ നില്‍ക്കുന്ന എണ്ണത്തിമിംഗലത്തില്‍ നിന്നു ലഭിക്കുന്ന ഒരു പ്രകൃതിദത്ത ഉല്പന്നമാണ് ആംബര്‍ഗ്രിസ്.

 



ആണ്‍പെണ്‍ എണ്ണത്തിമിംഗലങ്ങളിലും അപൂര്‍വമായി കുള്ളന്‍ (പിഗ്മി) എണ്ണത്തിമിംഗലത്തിലും (കോഗിയ ബ്രെവിസെപ്‌സ്) ആംബര്‍ഗ്രിസ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്. ഔഷധ നിര്‍മാണത്തിനായും സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കാനും ആയിരം വര്‍ഷത്തിലേറെയായി ആംബര്‍ഗ്രിസ് ഉപയോഗിക്കപ്പെടുന്നുവെങ്കിലും സുഗന്ധം കൂടുതല്‍ നേരം നിലനില്‍ക്കാന്‍ സഹായിക്കുന്ന ഒരു പ്രകൃതിദത്ത പശ (ഫിക്‌സേറ്റീവ്) എന്ന നിലയില്‍ സുഗന്ധദ്രവ്യ വിപണിയില്‍ ഇവയ്ക്ക് സ്വര്‍ണത്തേക്കാള്‍ വിലയുണ്ട്.

ഒന്‍പതാം നൂറ്റാണ്ടില്‍ ഒരു അറബ് സഞ്ചാരിയാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപുകള്‍ക്കിടയില്‍ ആംബര്‍ഗ്രിസ് വ്യാപാരം ആദ്യമായി രേഖപ്പെടുത്തിയത്. ഇന്ത്യയില്‍ 'അംബാര', 'ആമ്പര്‍' എന്നീ പേരുകളില്‍ സംസ്‌കൃത പുസ്തകങ്ങളില്‍ ഇവയെ പരാമര്‍ശിച്ചു കാണാം. ട്രാവല്‍സ് ഓഫ് മാര്‍ക്കോ പോളോ (എ.ഡി. 1300) ആംബര്‍ഗ്രിസിനും എണ്ണയ്ക്കും തിമിംഗലങ്ങളെ വേട്ടയാടുന്നതിനെക്കുറിച്ചും തിമിംഗലവേട്ടക്കാര്‍ സ്വീകരിച്ച രീതികളെക്കുറിച്ചും വിവരണം നല്‍കുന്നുണ്ട്. ഇന്ത്യയില്‍ ആയുര്‍വേദത്തിലും യുനാനി വൈദ്യശാസ്ത്രത്തിലും സുഗന്ധദ്രവ്യങ്ങളിലും മരുന്നുകളിലും ആംബര്‍ഗിസ് ഉപയോഗിച്ചിരുന്നു. ഇതിന്റെ മോഹ വിലയാണ് ഇതിനെ ശ്രദ്ധേയമാക്കുന്നതും.

  "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (8 minutes ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (25 minutes ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (51 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (1 hour ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (1 hour ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (1 hour ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (2 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (3 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (4 hours ago)

Malayali Vartha Recommends