Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇത്രയൊക്കെ പറ്റുമോ... ട്രാവല്‍ വ്‌ളോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരന്മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളിയത് മോട്ടോര്‍വാഹന വകുപ്പിന്റെ ആദ്യ വിജയം; മോട്ടോര്‍ വാഹന വകുപ്പിന്റെ അടുത്ത കളി വെള്ളത്തില്‍ വണ്ടിയോടിച്ച ജയനാശാനോട്; ഇബുള്‍ജെറ്റ് സഹോദരന്മാരുടെ ഹര്‍ജി തള്ളിയതോടെ നെഞ്ചിടിച്ച് ജയനാശാന്‍

21 OCTOBER 2021 10:06 AM IST
മലയാളി വാര്‍ത്ത

ഇ ബുള്‍ജെറ്റാ അതെന്ത് സാധനമെന്ന് മുകേഷ് അന്ന് ചോദിച്ചെങ്കില്‍ ഇന്നാരും അത് ചോദിക്കില്ല. ട്രാവല്‍ വ്‌ളോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരന്മാരുടെ നിലവിളിയും പിള്ളേരുടെ പ്രതിഷേധവുമെല്ലാം ഇ ബുള്‍ജറ്റിനെ കുപ്രസിദ്ധമാക്കി.

ഇപ്പോഴിതാ ഇബുള്‍ജെറ്റ് സഹോദരന്മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് നോട്ടീസ് നല്‍കിയതിനെതിരേയാണ് കണ്ണൂര്‍ കിളിയന്തറ സ്വദേശി എബിന്‍ വര്‍ഗീസും സഹോദരന്‍ ലിബിന്‍ വര്‍ഗീസും കോടതിയെ സമീപിച്ചത്.

 



ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മോട്ടോര്‍വാഹന നിയമപ്രകാരമുള്ള നടപടിയാണ് സ്വീകരിച്ചതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. സര്‍ക്കാരിന്റെ നടപടിയില്‍ ഇടപെടാന്‍ കാരണമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്.

വാഹനത്തില്‍ അനധികൃതമായി മാറ്റങ്ങള്‍ വരുത്തിയത് കണ്ടെത്തിയതിനെത്തുടര്‍ന്ന് മോട്ടോര്‍വാഹന വകുപ്പ് വാഹനം പിടിച്ചെടുത്തിരുന്നു.

 



മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ ആദ്യ നീക്കമായിരുന്നു ഇ ബുള്‍ജറ്റിനെ പിടിച്ച് കെട്ടുകയെന്നത്. അതില്‍ വിജയിച്ചതോടെ വെള്ളത്തില്‍ കെഎസ്ആര്‍ടിസി ബസ് ഓടിച്ച ജയദീപനെന്ന ജയനാശാനോടായി കളി. സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി കൊണാണ്ടര്‍മാരെ രണ്ട് പറഞ്ഞതിനാണ് മോട്ടോര്‍വാഹന വകുപ്പിനെ അരിശം കൊള്ളിച്ചത്. ജയനാശാന്റെ ലൈസന്‍സ് തെറിപ്പിക്കുകയാണ് ലക്ഷ്യം. അതിനവര്‍ നോട്ടീസും നല്‍കിക്കഴിഞ്ഞു. ജയനാശാന്‍ നിയമ നടപടിയിലേക്ക് പോകാനിരുന്നതാണ്. എന്നാല്‍ ഇ ബുള്‍ജറ്റിന്റെ ഹര്‍ജി കോടതി തള്ളിയതോടെ ജയനാശാന്റെ നെഞ്ച് ഇടിക്കുകയാണ്.

മഴക്കെടുതിക്കിടെ ഈരാറ്റുപേട്ടയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് അപകടകരമായ രീതിയില്‍ വെള്ളക്കെട്ടിലൂടെ ഓടിച്ച സംഭവത്തില്‍ ഡ്രൈവര്‍ ജയദീപിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജയദീപിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും നിര്‍ദേശമുണ്ട്. അതേസമയം, സസ്‌പെന്റ് ചെയ്തവരെ ആക്ഷേപിച്ചും വെള്ളക്കെട്ടിലൂടെ വണ്ടിയോടിച്ചതിനെ ന്യായീകരിച്ചും ജയദീപ് രംഗത്തെത്തിയിരുന്നു.

 



ജയനാശാന്‍ കാരണം കെഎസ്ആര്‍ടിസി പുതിയ പാഠങ്ങളും പഠിച്ചു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഡിപ്പോകള്‍ക്ക് ജാഗ്രതാനിര്‍ദേശവുമായി കെഎസ്ആര്‍ടിസി ബസിന്റെ ടയറിന്റെ പകുതിയില്‍ കൂടുതല്‍ ഉയരത്തില്‍ വെള്ളം കയറുന്ന സാഹചര്യങ്ങളില്‍ കൂടി വാഹനം ഓടിക്കരുതെന്ന് െ്രെഡവര്‍മാരോട് കെ.എസ്.ആര്‍.ടി.സി നിര്‍ദേശിച്ചു.

റോഡില്‍ വെള്ളമുള്ളപ്പോള്‍ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടാനും വാഹനങ്ങള്‍ അപകടത്തില്‍പെടാനും സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലത്താണ് ഗാരേജെങ്കില്‍ ബസ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും നിര്‍ദേശമുണ്ട്.

 



റാന്നി, മല്ലപ്പള്ളി, പന്തളം, എടത്വാ, കുളത്തൂപ്പുഴ തുടങ്ങി മുമ്പ് വെള്ളപ്പൊക്കം ഉണ്ടായിട്ടുള്ള യൂണിറ്റുകളില്‍ രാത്രി മുഴുവന്‍ പ്രത്യേക ശ്രദ്ധ വേണം. ഏത് അടിയന്തര സാഹചര്യത്തിലും ബസ് മാറ്റാന്‍ തയാറെടുപ്പ് നടത്തണം. എല്ലാ ഡിപ്പോയിലും ഏതു സമയത്ത് ആവശ്യപ്പെട്ടാലും അഞ്ച് ബസ് െ്രെഡവര്‍മാര്‍ സഹിതം തയാറാക്കിനിര്‍ത്തണമെന്നും കെ.എസ്.ആര്‍.ടി.സി നിര്‍ദേശിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (9 minutes ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (26 minutes ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (52 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (1 hour ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (1 hour ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (1 hour ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (2 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (3 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (4 hours ago)

Malayali Vartha Recommends