Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സി പി എമ്മില്‍ ചരിത്രത്തിലാദ്യമായി രണ്ടു ചേരി.... മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ അനുകൂലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയതോടെ സി പി എമ്മിനുള്ളില്‍ എം എല്‍ എ മാര്‍ രണ്ടു ചേരിയിലായി... വിമത നീക്കം ഇങ്ങനെയൊക്കെ...

21 OCTOBER 2021 02:04 PM IST
മലയാളി വാര്‍ത്ത

മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ അനുകൂലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയതോടെ സി പി എമ്മിനുള്ളില്‍ എം എല്‍ എ മാര്‍ രണ്ടു ചേരിയിലായി. അമ്മാവനും മരുമകനും ചേര്‍ന്ന് നടത്തുന്ന ഒത്തു കളിയില്‍ ഏറെ നാളായി അസ്വസ്ഥരാണ് സി പി എം നേതാക്കള്‍. റിയാസിനെ അനുകൂലിച്ച പിണറായി രംഗത്തെത്തിയതോടെ പാര്‍ട്ടിയില്‍ ഔദ്യോഗിക പ ക്ഷം അവരുടെ ക്ഷമയുടെ നെല്ലി പലക കാണുന്നു.

റിയാസ് കൊച്ചാക്കിയത് സി പി എമ്മിന്റെ മുതിര്‍ന്ന നേതാക്കളെയും എം എല്‍ എ മാരെയുമാണെന്ന് സി പി എം നേതാക്കള്‍ കരുതുന്നു. സി പി എം നേതാക്കള്‍ കരാറുകാരുമായി ശുപാര്‍ശ പറയാന്‍ നടക്കുന്ന നേതാക്കളാണെന്ന് ഒരു പൊതു ധാരണയുണ്ടാക്കിയാണ് റിയാസ്, വിവാദത്തില്‍ നിന്ന് പിന്‍മാറിയത് . താന്‍ ഒരു അമാനുഷനാണെന്ന് വരുത്തി തീര്‍ക്കാന്‍ റിയാസ് ശ്രമിക്കുന്നതായി പാര്‍ട്ടി നേതാക്കള്‍ കരുതുന്നു. അതിന് മുഖ്യമന്ത്രിയുടെ പിന്തുണ കിട്ടുന്നു. മന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധുത്വത്തിന്റെ ഫലമാണ് ഇതെന്ന് സി പി എം നേതാക്കള്‍ കരുതുന്നു.


എം.എല്‍.എമാര്‍ കരാറുകാരെയും കൂട്ടി മന്ത്രിയെ കാണാന്‍ വരേണ്ടതില്ലെന്ന് നിയമസഭയില്‍ പ്രസ്താവന നടത്തിയ മന്ത്രി പി.എ മുഹമ്മദ് റിയാസിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയത് തീര്‍ത്തും അപ്രതീക്ഷിതമായാണ്. റിയാസ് പറഞ്ഞത് പാര്‍ട്ടി നിലപാടാണെന്നും ഇക്കാര്യത്തില്‍ സി.പി.എമ്മില്‍ വ്യത്യസ്ത അഭിപ്രായമില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

'ഇക്കാര്യത്തില്‍ ഇപ്പോഴെന്നല്ല നേരത്തെയും സി.പി.എമ്മില്‍ അഭിപ്രായ വ്യത്യാസമില്ല. 1996 ല്‍ വൈദ്യുത മന്ത്രിയായി പ്രവര്‍ത്തിച്ച ആളാണ് ഞാന്‍. അന്ന് ഒരു എം.എല്‍.എ എന്റെ അടുത്ത് ഒരു കോണ്‍ട്രാക്ടറെയും കൂട്ടി വന്നു. ഇത് നിങ്ങളുടെ പണിയല്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു'- മുഖ്യമന്ത്രി പറഞ്ഞു.

 



മന്ത്രി റിയാസിന്റെ നിലപാടിനെതിരെ സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്ന് റിയാസിന് പിന്തുണയുമായി പാര്‍ട്ടി നേതൃത്വം രംഗത്തെത്തിയിരുന്നു. പാര്‍ട്ടി കണ്‍വീനര്‍ എ വിജയരാഘവന്‍ ആണ് റിയാസിന് ആദ്യം പിന്തുണ നല്‍കിയത്. കോടിയേരിയും റിയാസിനെ പിന്തുണച്ച് രംഗത്തുവരുമെന്ന് ഉറപ്പാണ്.
പിണറായിയുടെ ഇടപെടല്‍ തന്നെയാണ് റിയാസിന് പിന്തുണ നല്‍കിയതെന്ന കാര്യം വ്യക്തമാണ്.

 

 



റിയാസിനെ കുറിച്ചു ചോദ്യം ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രിക്ക് നിശബ്ദത പാലിക്കാമായിരുന്നു എന്ന് കരുതുന്ന മുതിര്‍ന്ന സി പി എം നേതാക്കളുണ്ട്. അത്തരമൊരു പക്വതയാണ് മുഖ്യമന്ത്രി കാണിക്കേണ്ടിയിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിയെ നിയന്ത്രിക്കാനുള്ള ധൈര്യം ഇവര്‍ക്കാര്‍ക്കുമില്ല. അത് വിരോധമായി മനസ്സില്‍ കൊണ്ടു നടന്ന് തരം കിട്ടുമ്പോള്‍ ഉപദ്രവിക്കാം എന്നതാണ് പാര്‍ ട്ടി നേതാക്കളുടെ ഇപ്പോഴത്തെ നയം.

റിയാസിന് തന്നെയാണ് അദ്ദേഹത്തിന്റെ നടപടികള്‍ വിനയായി തീരാന്‍ സാധ്യത. പിണറായി വിജയന്റെ വ്യക്തിപ്രഭാവം അവസാനിക്കുന്ന നാളില്‍ റിയാസിനെ പാര്‍ട്ടിക്കാര്‍ തന്നെ ചവിട്ടി കൂട്ടും. അതിനുള്ള സാധ്യത ഉണ്ടെന്ന് റിയാസിനറിയാം. അതാണ് റിയാസ് തന്ത്രപൂര്‍വം നീങ്ങുന്നത്. എന്നാല്‍ പ്രായത്തിന്റെ പക്വതയില്ലായ്മയും അമിത ആത്മ വിശ്വാസവുമാണ് റിയാസിനെ വിവാദത്തിലാക്കുന്നത്..

വിവാദമായി തീരുന്ന പ്രസ്താവനകളില്‍ നിന്നും അകന്നു നില്‍ക്കുന്നയാളാണ് റിയാസ്. ഏതായാലും ഇപ്പോഴത്തെ പ്രസ്താവനക്ക് പിന്നില്‍ പിണറായി വിജയന്‍ ഉണ്ടെന്ന് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ നിന്നും വ്യക്തമാണ്.

 



കോടിയേരി ഇടപെട്ട് ഷംസീറിന്റെ നേതൃത്വത്തിലുള്ള വിമത ഗ്രൂപ്പിനെ ഒതുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് മുറിവിന് പുറമേ തേയ്ക്കുന്ന മരുന്നിന്റെ ഫലം മാത്രമേ നല്‍കുകയുള്ളു. ഷംസീര്‍ ഇപ്പോഴും കോടിയേരിയുടെ ശിഷ്യനാണെന്ന് തീര്‍ത്തും പറയാന്‍ കഴിയില്ല. കോടിയേരിയുടെ പ്രഭാവം അവസാനിച്ചയുടന്‍ ഷംസീറിനും മനംമാറ്റം സംഭവിച്ചിരുന്നു.

 



പരമാവധി നേതാക്കളുടെ സപ്പോര്‍ട്ട് കിട്ടാനാണ് ഷംസീര്‍ ശ്രമിക്കുന്നത്.ജി.സുധാകരനെ പോലുള്ള ഉന്നതന്‍ ഭരിച്ചതു പോലെ പൊതുമരാമത്ത് വകുപ്പിനെ മുന്നോട്ടു കൊണ്ടുപോകാന്‍ റിയാസിന് കഴിയുന്നില്ലെന്ന ആക്ഷേപം പൊതുവേയുണ്ട്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (12 minutes ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (29 minutes ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (55 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (1 hour ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (1 hour ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (1 hour ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (2 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (3 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (4 hours ago)

Malayali Vartha Recommends