Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാര്യമായ മഴ പെയ്തില്ല; ഇടുക്കി ഉള്‍പ്പെടെ 13 അണക്കെട്ടുകള്‍ തുറന്നുതന്നെ! ഷോളയാര്‍ ഡാമില്‍ തുറന്നുവച്ചിരുന്ന ഏക ഷട്ടര്‍ അടച്ചു! നെല്ലിയാമ്ബതി പേ‍ാത്തുണ്ടി ഡാമിന്റെ 3 ഷട്ടറുകളും ഇന്നലെ 15 സെന്റീമീറ്റര്‍ തുറന്നു, ഇന്ന് ശക്തമായ മഴയില്ലെങ്കില്‍ ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം താഴ്ത്തും

21 OCTOBER 2021 08:47 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം കാര്യമായ മഴ പെയ്തിരുന്നില്ല. എങ്കിലും ഇടുക്കി ഉള്‍പ്പെടെ 13 അണക്കെട്ടുകള്‍ തുറന്നുതന്നെയാണ് ഉള്ളത്. എന്നാൽ തൃശൂര്‍ ഷോളയാര്‍ ഡാമില്‍ തുറന്നുവച്ചിരുന്ന ഏക ഷട്ടര്‍ അടച്ചു. പാലക്കാട് ജില്ലയില്‍ മലമ്പുഴ അടക്കമുള്ള ഡാമുകളുടെ ഷട്ടറുകള്‍ കഴിഞ്ഞ ദിവസം അടയ്ക്കുകയുണ്ടായി. ഇന്നലെ വൈകിട്ടു മഴയില്‍ നീരൊഴുക്കു വര്‍ധിച്ചതേ‍ാടെ നെല്ലിയാമ്പതി പേ‍ാത്തുണ്ടി ഡാമിന്റെ 3 ഷട്ടറുകളും 15 സെന്റീമീറ്റര്‍ തുറന്നു. അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.08 അടിയിലെത്തിയപ്പോഴാണ് 3 ഷട്ടറുകള്‍ ചൊവ്വാഴ്ച തുറന്നത്.

ഒരു മിനിറ്റില്‍ 60 ലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തു വിടുന്നത്. നിലവില്‍ 2398.02 അടിയാണ് ജലനിരപ്പ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് 2395 അടിയില്‍ എത്തുമ്പോള്‍ ഷട്ടറുകള്‍ അടയ്ക്കാനാണ് സാധ്യത എന്നും കരുതുന്നു. ഇടമലയാര്‍ അണക്കെട്ടിലെ 2,3 ഷട്ടറുകള്‍ 80 സെന്റീമീറ്റര്‍ വീതം തുറന്നിട്ടുണ്ട്. ഷട്ടറുകള്‍ തുറക്കുമ്പോള്‍ ജലനിരപ്പ് 165.70 ആയിരുന്നത് ഇപ്പോള്‍ 165.40 മീറ്ററായി കുറയുകയും ചെയ്തു. പരമാവധി സംഭരണശേഷിയുടെ 89.79 ശതമാനമാണിത്. തെന്മല പരപ്പാര്‍ അണക്കെട്ടിലെ 3 ഷട്ടറുകളും 1.50 മീറ്റര്‍ തുറന്നിരിക്കുകയാണ്.

അതോടൊപ്പം തന്നെ ഇന്ന് ശക്തമായ മഴയില്ലെങ്കില്‍ ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം താഴ്ത്തുന്നതാണ്. ജലനിരപ്പ് കഴിഞ്ഞ ദിവസം 112.82 മീറ്ററായി. 115.82 മീറ്ററാണു സംഭരണ ശേഷി. ഈ മാസം സംഭരിക്കാവുന്ന ജലത്തിന്റെ അളവ് 111.63 മീറ്ററാണ്. തൃശൂരില്‍ പീച്ചി, ചിമ്മിനി, വാഴാനി, പെരിങ്ങല്‍കുത്ത് ഡാമുകളുടെ ഷട്ടറുകള്‍ തുറന്ന നിലയിലാണ് ഉള്ളത്. പത്തനംതിട്ടയില്‍ കക്കി ആനത്തോട്, പമ്പ, മൂഴിയാര്‍, മണിയാര്‍ അണക്കെട്ടുകള്‍ ഇപ്പോഴും തുറന്നിരിക്കുകയാണ്. എന്നാല്‍ ഇത്തവണ ശാസ്ത്രീയമായ ഡാം മാനേജ്‌മെന്റിലൂടെ 2018 ലെ പോലെ പ്രളയ ഭീഷണി ഇല്ല എന്നത് തന്നെ ആശ്വാസമാണ്. എന്നിരുന്നാൽ തന്നെയും കൂടുതൽ ജാഗ്രത പുലർത്തുകയാണ് അധികൃതർ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (4 minutes ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (34 minutes ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (56 minutes ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (58 minutes ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (1 hour ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (1 hour ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (1 hour ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (2 hours ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (2 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (3 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (12 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (12 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (12 hours ago)

Malayali Vartha Recommends