Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രധാനമന്ത്രി നഫ്താലി ബെന്നറ്റുമായുള്ള കൂടിക്കാഴ്ച ഏറെ സന്തോഷം പകരുന്നതും ഫലപ്രദ വുമായിരുന്നു;ഇസ്രയേൽ പ്രധാനമന്ത്രിയെ ഇന്ത്യയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ

21 OCTOBER 2021 08:53 AM IST
മലയാളി വാര്‍ത്ത

ഇസ്രയേൽ പ്രധാനമന്ത്രിയെ ഇന്ത്യയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇസ്രയേലിലെത്തിയപ്പോഴായിരുന്നു വിദേശകാര്യമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനെ അറിയിച്ചത്. പ്രധാനമന്ത്രി നഫ്താലി ബെന്നറ്റുമായുള്ള കൂടിക്കാഴ്ച ഏറെ സന്തോഷം പകരുന്നതും ഫലപ്രദ വുമായിരുന്നുവെന്ന് ജയശങ്കർ പറഞ്ഞു .

ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക ക്ഷണം ഇസ്രയേൽ പ്രധാനമന്ത്രി ബെന്നറ്റിനെ അറിയിക്കാൻ സാധിച്ചു. പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ശേഷം ബെന്നറ്റിന്റെ ആദ്യ ഇന്ത്യൻ സന്ദർശനം ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു .

ഇരുരാജ്യങ്ങളുടേയും താൽപ്പര്യങ്ങൾ എല്ലാ മേഖലയിലും കൂടുതൽ ശക്തമാക്കാൻ പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ച ഏറെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ത്യയുടെ ക്ഷണത്തെ ഏറെ സന്തോഷത്തോടേയും അഭിമാനത്തോടേയും സ്വീകരിക്കുന്നതായി ബെന്നറ്റ് വ്യക്തമാക്കി . ഞങ്ങൾ ഇന്ത്യയെ അത്രയേറെ സ്‌നേഹിക്കുന്നു.

ഇന്ത്യ എന്നും ഇസ്രയേലിന്റെ ഏറ്റവും ശക്തമായ സുഹൃത്താണെന്നും വിദേശകാര്യമന്ത്രി ജയശങ്കറുമായുള്ള കൂടിക്കാഴ്ച ഏറെ ഫലപ്രദമായിരുന്നുവെന്നും ബെന്നറ്റും പറഞ്ഞു.ഇസ്രയേൽ സന്ദർശനത്തിന്റെ ഭാഗമായി വിദേശകാര്യമന്ത്രി ഇസ്രയേൽ പ്രസിഡന്റ് ഐസക്ക് ഹെർസോഗുമായും കൂടിക്കാഴ്ച നടത്തുകയുണ്ടായി . ബഞ്ചമിൻ നെതന്യാഹു അധികാരത്തിൽ നിന്നും മാറിയശേഷം ആദ്യമായാണ് ഇന്ത്യയുടെ ഉന്നത തല സംഘം ഇസ്രയേൽ സന്ദർശിക്കുന്നത് എന്ന കാര്യം ശ്രദ്ധേയം .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (11 minutes ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (28 minutes ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (54 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (1 hour ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (1 hour ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (1 hour ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (2 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (3 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (4 hours ago)

Malayali Vartha Recommends