Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തുലാവർഷക്കാറ്റിനിടയിലുണ്ടായ പുതിയ ചക്രവാതച്ചുഴി കേരളത്തിൽ നിന്നു പോയില്ലേ?പുതിയ ചക്രവാതച്ചുഴി വട്ടംചുറ്റി വരുന്നു; കിടുകിടെ വിറച്ച് കേരളം

21 OCTOBER 2021 09:01 AM IST
മലയാളി വാര്‍ത്ത

പുതിയ ചക്രവാതച്ചുഴി വട്ടംചുറ്റി വരുന്നു...വരുന്നത് പെരുമഴക്കാലം?കിടുകിടെ വിറച്ച് കേരളം.... തുലാവർഷക്കാറ്റിനിടയിലുണ്ടായ പുതിയ ചക്രവാതച്ചുഴി കേരളത്തിൽ നിന്നു പോയി എന്നാണ് അനുമാനം. എന്നാൽ ഈ ചക്രവാതച്ചുഴി കാലവർഷക്കാറ്റിനെ വീണ്ടും കറക്കുമേ‍ാ എന്ന ആശങ്ക ഉയരുന്നുണ്ട്.

ഈ ചുഴി ന്യൂനമർദ്ദമേ‍ാ ചുഴലിയേ‍ാ ആയി മാറാനുളള സാധ്യതയുണ്ട്. ചുഴിയുടെ വ്യാപ്തിയും ശക്തിയും അടുത്തദിവസം കൂടുതൽ വ്യക്തമാകുന്നതേ‍ാടെ മാത്രമേ ഈ കാര്യത്തിൽ ഒരു നിഗമനത്തിലെത്താൻ സാധിക്കുവെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത് .

കേന്ദ്ര കാലാവസ്ഥാ വകുപ്പും ഇതുമായി ബന്ധപ്പെട്ട് വിശദമായി പറയുന്നില്ല . അപ്രതീക്ഷിതമായുണ്ടായ ചുഴലികളുടെയും ന്യൂനമർദ്ദത്തിന്റെയും അനന്തരമായി കണക്കുകൂട്ടലുകൾ തെറ്റിച്ച് 20 ദിവസം അധികം കേരളത്തിന്റെ അന്തരീക്ഷത്തിൽ കാലവർഷക്കാറ്റ് ഉണ്ടായിരുന്നു. ഇത് പിൻവാങ്ങാൻ തുടങ്ങിയ സമയത്താണ് കന്യാകുമാരിക്കുസമീപം തമിഴ്നാടിന്റെ തെക്കുഭാഗത്തും ശ്രീലങ്കയുടെ വടക്കുപടിഞ്ഞാറ് രാമേശ്വരത്തിനും സമീപമായി ചക്രവാതച്ചുഴി രൂപപ്പെട്ടിരിക്കുന്നത്.

ഇപ്പേ‍ാഴത്തെ നിഗമനം തുലാവർഷത്തിനുളള വടക്ക്–കിഴക്കൻ കാറ്റിൽ രൂപപ്പെട്ട ചുഴി നാലുദിവസമെങ്കിലും നിലനിൽക്കുമെന്നാണ് . അതു തെക്കുപടിഞ്ഞാറുവഴി നീങ്ങി കന്യാകുമാരിക്കും ലക്ഷദ്വീപിനുമിടയിൽ എത്താനുളള സാധ്യതയുണ്ടെന്നു കെ‍ാച്ചി സർവകലാശാല റഡാർ റിസർച്ച് കേന്ദ്രം കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡേ‍ാ.എം.ജി.മനേ‍ാജ് പറഞ്ഞു.

ഇപ്പേ‍ാഴത്തെ കാലാവസ്ഥയിൽ കൂടുതൽ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു .കാറ്റിന്റെ സഞ്ചാരത്തിനിടയിൽ പെട്ടെന്നു വിപരീതദിശയിൽ കറങ്ങുന്നതാണ് ചുഴി രൂപപ്പെടാൻ കാരണമാകുന്നത് . ഇപ്പേ‍ാഴുണ്ടായ ചുഴി കാലവർഷക്കാറ്റിനെ ഏത്രത്തേ‍ാളം സ്വാധീനിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും അതിന്റെ പിൻമാറ്റം പൂർണമാകുന്നതും അടുത്ത ദിവസങ്ങളിലെ മഴയുടെ സ്വഭാവവും.

തുലാവർഷം 26 ന് ശേഷം എത്തുമെന്ന ഐഎംഎഡിയുടെ അറിയിപ്പും അതായിരിക്കാം സൂചിപ്പിക്കുന്നതെന്നും കാലാവസ്ഥാ ഗവേഷകർ പറഞ്ഞു . ചക്രവാതപ്രതിഭാ സത്തിൽപ്പെടുന്ന കാറ്റ് മുകളിലേയ്ക്ക് ഉയർന്ന് കാർമേഘങ്ങൾ രൂപംകെ‍ാള്ളാനുള്ള സാധ്യത കുറെയുണ്ട് .കാലവർഷക്കാറ്റ് പൂർണമായി പിൻവാങ്ങുന്നതിന് മുൻപ് വടക്ക്– കിഴക്കൻകാറ്റ്( തുലാവർഷം) എത്തിയാൽ അന്തരീക്ഷത്തിൽ അവ്യവസ്ഥ ഉണ്ടാകാനുള്ള സാധ്യതയും കാലാവസ്ഥാ ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നു.

അങ്ങനെയുണ്ടായാൽ വരും ദിവസങ്ങളിലും കനത്തമഴതന്നെ പ്രതീക്ഷിക്കേണ്ടതായി വരും. പുതിയ സമ്മർദ്ദങ്ങൾക്കും ഇത് വഴിയെ‍ാരുക്കാം. ഒരാഴ്ചമുൻപ് ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് ഭാഗത്ത് രൂപംകെ‍ാണ്ട ചക്രവാതച്ചുഴിയുടെ സ്വാധീനം കൂടിയായപ്പേ‍ാൾ അതിശക്തമായ മഴയാണ് സംസ്ഥാനത്തു പെയ്തത്. ചിലയിടങ്ങളിൽ അതിതീവ്രമഴയും കിട്ടുകയുണ്ടായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (1 minute ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (31 minutes ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (53 minutes ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (55 minutes ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (1 hour ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (1 hour ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (1 hour ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (2 hours ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (2 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (3 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (12 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (12 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (12 hours ago)

Malayali Vartha Recommends