Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോന്‍സണ്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ്; അനിത പുല്ലയിലിന്റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്, ചോദിച്ചറിഞ്ഞത് സാമ്പത്തിക ഇടപാടുകളെക്കുറിച്ചെന്ന് സൂചന, അനിതയുടെ മൊഴിയുടെ പശ്ചാത്തലത്തില്‍ മോന്‍സനെ ക്രൈംബ്രാഞ്ച്​ വിശദമായി വീണ്ടും ചോദ്യം ചെയ്യും

21 OCTOBER 2021 12:24 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ വീണ്ടും പിടിച്ചുകുലുക്കിയ മോന്‍സണ്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം തുടരുകയാണ്. പ്രവാസി മലയാളി അനിത പുല്ലയിലിന്‍റെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തുകയുണ്ടായി. വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ്​ അനിതയുടെ മൊഴി രേഖപ്പെടുത്തിയത്​. മോന്‍സന്റെ തട്ടിപ്പുകളെക്കുറിച്ച്‌ ആദ്യം താന്‍ അറിഞ്ഞിരുന്നില്ലെന്നും അനിത മൊഴി നല്‍കിയിട്ടുമുണ്ട്.

സൈബര്‍ പൊലീസ്​ സംഘടിപ്പിച്ച കൊക്കൂണ്‍ ഫെസ്റ്റിലെ സാന്നിദ്ധ്യം, മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് നടത്താന്‍ അനിതയുടെ ഉന്നതബന്ധം ഉപയോഗിച്ചോ എന്ന കാര്യവും ക്രൈംബ്രാഞ്ച്​ ചോദിച്ചറിഞ്ഞുവെന്നാണ്​ ലഭ്യമാകുന്ന വിവരം. മോന്‍സന്റെ സാമ്പത്തിക ഇടപാടുകളില്‍ അനിതയുടെ പങ്കിനെക്കുറിച്ചും ചോദ്യമുണ്ടായി എന്നാണ് സൂചന.

അതേസമയം ഇറ്റലിയില്‍ സ്ഥിരതാമസമാക്കിയ അനിതയെ കേസിന്റെ ആവശ്യത്തിനായി കേരളത്തിലേക്ക്​ ക്രൈംബ്രാഞ്ച് ഇപ്പോള്‍ വിളിച്ചുവരുത്തില്ലെന്നാണ് അറിയാൻ കഴിയുന്നത്. എന്നാല്‍ അനിതയുടെ മൊഴിയുടെ പശ്ചാത്തലത്തില്‍ മോന്‍സനെ ക്രൈംബ്രാഞ്ച്​ വിശദമായി വീണ്ടും ചോദ്യം ചെയ്യുമെന്നും വിവരമുണ്ട്. ഇതില്‍ നിന്ന് കിട്ടുന്ന വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലാവും അനിതയെ വിളിച്ചു വരു​ത്തണോയെന്ന കാര്യത്തില്‍ ക്രൈംബ്രാഞ്ച് തീരുമാനമെടുക്കുക.

കൂടാതെ സമ്പന്നരായ നിരവധി പ്രവാസികളെ അനിത മോന്‍സന് പരിചയപ്പെടുത്തിയിട്ടുണ്ടെന്നും ഇതില്‍ ഒട്ടേറെപ്പേരെ മോന്‍സണ്‍ കബളിപ്പിക്കുകയും പണം തട്ടുകയും ചെയ്തെന്ന് നേരത്തേ വാർത്തകൾ പുറത്ത് വന്നിരുന്നു. മോന്‍സനെ മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരിചയപ്പെടുത്തിയത് താനാണെന്ന് അനിത ഒരു സ്വകാര്യ ചാനലില്‍ വെളിപ്പെടുത്തുകയും ചെയ്തത് നിർണായക തെളിവായി മാറി.

 

അതോടൊപ്പം തന്നെ മോന്‍സന്‍റെ പുരാവസ്തു തട്ടിപ്പിനെക്കുറിച്ച്‌ അനിതയ്ക്ക് എല്ലാമറിയാമായിരുന്നുവെന്ന് മുന്‍ ഡ്രൈവര്‍ അജി വെളിപ്പെടുത്തിയിരുന്നു. മോന്‍സന്റെ മ്യൂസിയം ഓഫീസ് ആയി അനിത ഉപയോഗിച്ചതായും അജി മൊഴി നല്‍കിയിരുന്നു. ഇതെല്ലാം മുൻനിർത്തിയാലും കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (8 minutes ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (25 minutes ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (51 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (1 hour ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (1 hour ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (1 hour ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (2 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (3 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (4 hours ago)

Malayali Vartha Recommends